തിരുവനന്തപുരത്ത് കാറും ഇരുചക്ര വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയുടെ മകന്‍ മരിച്ചു. വി വിനീതാണ് മരിച്ചത്. 34 വയസായിരുന്നു. പുലര്‍ച്ചെ 5 മണിക്കായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് അപകടം നടന്നത്. വിനീതും സുഹൃത്ത് അക്ഷയും സഞ്ചരിച്ച ബൈക്കില്‍
കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം. കോടികളുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ശ്രീനഗറിലെ ലേ ഹൈവേ അടച്ചു. ഉത്തരാഖണ്ഡിലും ഹിമാചലിലും പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ കംഗനിലാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടായത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും പ്രഭാതഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ചിലര്‍ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ ബ്രെഡ് പായ്ക്കറ്റുകളാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ചൂരല്‍മലയില്‍ നിന്ന് 6 കിലോമീറ്ററിലധികം നടന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പുഞ്ചിരിമട്ടത്തേക്കും മുണ്ടക്കൈയിലേക്കും എത്തുന്നത്. പ്രദേശത്ത് എളുപ്പം
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. ദൗത്യമേഖലയിൽ ഇന്ന് ഐബോഡ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതൽ പരിശോധന നടത്താനാണ് നീക്കം. തിരച്ചിലിനായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കും. മൃതദേഹങ്ങൾ ഉഴുകിയെത്തിയ ചാലിയാർപുഴയിലും , പുഴയുടെ വനമേഖലയിലും വ്യാപക തിരച്ചിൽ നടത്തും. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത് . ഉരുൾപൊട്ടലിൽ
എല്ലാ വാഹന ഉടമകൾക്കും ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പര്‍ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കാനുള്ള പുതിയ സമയ പരിധി സെപ്റ്റംബർ 15 വരെയാക്കി, കർണാടക ഗതാഗത വകുപ്പ് സമയം നിശ്ചയിച്ചു. ഇതോടെ തട്ടിപ്പുകാര്‍ പുതിയ രീതികള്‍ അവലംബിച്ച് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റുകൾ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാന്‍ ശ്രമിച്ച ബെംഗളൂരുവിലെ 42 -കാരനായ യുവാവിന്
എടത്വ: ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതികൾക്കായി വ്യാപക തെരച്ചിൽ. തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പുഷ്പമംഗലം വീട്ടിൽ അംബുജാക്ഷി അമ്മയുടെ മാലയാണ് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പറിച്ചെടുത്ത്. ഏകദേശം മൂന്നു പവനോളം തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. ഉച്ചകഴിഞ്ഞ് ബാങ്കിൽ പോയി മടങ്ങും വഴി വീട്ടിലേക്കുള്ള വഴിയിൽ വെച്ചാണ് മോഷ്ടാക്കൾ പിന്നാലെ ബൈക്കിൽ എത്തി
മുബൈ: അതിശക്തമായ മഴ അടക്കം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകൻ മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടൻ നടപ്പാക്കേണ്ടതാണെന്നും തന്‍റെ കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണവും
ന്യൂഡൽഹി: ഓൾഡ് രജീന്ദർ നഗറിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. വിഷാദവും സമ്മർദ്ദവും കൈകാര്യം ചെയ്യാനാകാതെ വന്നതോടെ ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് ശനിയാഴ്ച പറഞ്ഞു. മഹാരാഷ്ട്രയിലെ അകോലയിൽ നിന്നുള്ള വിദ്യാർത്ഥിനിയായ അഞ്ജലിയാണ് ആത്മഹത്യ ചെയ്തത്. സർക്കാർ പരീക്ഷകളിലെ അഴിമതികൾ കുറയ്ക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും
കൊച്ചി: ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇൻഫോപാർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും