Home Articles posted by Editor (Page 385)
India News

15 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 26 കാരൻ അറസ്റ്റിൽ

ലഖ്നൌ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​ കേസിൽ യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ ഭ​ദോ​ഹി​യി​ലാ​ണ് കൊടും ക്രൂരത നടന്നത്. സം​ഭ​വം. സോ​നു (26) എ​ന്ന വി​വേ​ക് കു​മാ​റാ​ണ് 15 വയസുകാരിയെ
Kerala News

അമ്മ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റ്; ചെർപ്പുളശ്ശേരി സ്വദേശി അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനു ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി.
International News

ബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം; 90ലധികം പേർ കൊല്ലപ്പെട്ടു

ബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോകഭം പൊട്ടിപുറപ്പെട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. 90ലധികം പേരാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. അക്രമങ്ങളുടെ സാഹചര്യത്തിൽ രാജ്യവ്യാപകായി കർഫ്യൂ ഏർപ്പെടുത്തി. ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ളവ വിച്ഛേദിച്ചു. സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറുനകയാണ് ബം​ഗ്ലാദേശിൽ. പ്രക്ഷോഭത്തിൽ മരിച്ചവരിൽ പൊലൂസ് ഉദ്യോ​ഗസ്ഥർ
Kerala News

തിരുവനന്തപുരം ആര്യനാട് നാലുപേർ മുങ്ങിമരിച്ചു

തിരുവനന്തപുരം ആര്യനാട് നാലുപേർ മുങ്ങിമരിച്ചു. ആര്യനാട് മൂന്നാറ്റുമുക്കിലാണ് അപകടം. അച്ഛനും മകനുമടക്കം നാല് പേരാണ് മരിച്ചത്. കരമനയാറിൽ കുളിക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥനായ അനിൽ കുമാർ (51), മകൻ അമൽ (13), സഹോദരൻ്റെ മകൻ അദ്വൈത് (22), ബന്ധു ആനന്ദ് (25) എന്നിവരാണ് മരിച്ചത്. മൂത്തമകൻ അഖിൽ രക്ഷപ്പെട്ടു. മരിച്ച അനിൽ ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ്.
Kerala News

വയനാട് ഉരുൾ പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്കരിച്ചു.

വയനാട് ഉരുൾ പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്കരിച്ചു.പുത്തുമലയിലെ ഹാരിസൺ മലയാളം ഭൂമിയിലാണ് സംസ്‌കാരം നടന്നത്. സർവമത പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹങ്ങൾ സംസ്‌കരിച്ചത്. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങളാണ് പുത്തുമലയിൽ സംസ്‌കരിച്ചത്. മേപ്പാടി കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളാണ് നടപടികൾക്ക് ശേഷം പുത്തുമലയിൽ സംസ്കരിച്ചത്. പത്തടിയോളം താഴ്ചയിലാണ്
Kerala News

മെമു ട്രെയിനുകൾക്ക് പകരമായെത്തുന്ന വന്ദേ മെട്രോയുടെ പരീക്ഷണയോട്ടം പൂർത്തിയായി

കൊച്ചി: മെമു ട്രെയിനുകൾക്ക് പകരമായെത്തുന്ന വന്ദേ മെട്രോയുടെ പരീക്ഷണയോട്ടം പൂർത്തിയായി. ചെന്നൈയിലാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തി വിജയിച്ചത്. 120 കിലോ മീറ്റർ വരെ വേഗതയിലാണ് ട്രെയിൻ പരീക്ഷണയോട്ടം നടത്തിയത്. 12 കോച്ചുകളുള്ള വന്ദേ മെട്രോയുടെ ആദ്യ സർവീസ് മുംബൈയിലായിരിക്കും നടക്കുക. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാവും സർവീസ് നടത്തുക. 150 മുതൽ 200 കിലോ മീറ്റർ വരെ ദൈർഘ്യമുള്ള
Kerala News Sports

പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ

പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. നാല് ക്വാർട്ടർ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ ഷൂട്ടൗട്ടിൽ ബ്രിട്ടനെ 4-2ന് വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം. ആദ്യ ക്വാർട്ടറിൽ‌ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ചു. എന്നാൽ ​ലഭിച്ച ​ഗോൾ അവസരങ്ങൾ മുതലാക്കാൻ ആർക്കും
Kerala News

സർവമത പ്രാർത്ഥനയോടെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കും

വയനാട് ഉരുൾപൊട്ടലിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. സർവമത പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ നടക്കുക. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം,
Kerala News

കേരളത്തിലെ ജനം അനുകമ്പയുള്ളവ‍ർ, എല്ലാ സഹായവും നൽകും: ഗവർണർ

ദില്ലി: റീബിൽഡ് വയനാടിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കാണ് ദുരന്ത മേഖലയിലെ ജനങ്ങളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ പൂർണ ചുമതല. പക്ഷെ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. എന്നാൽ കേരളത്തിൽ ഈ പിന്തുണ തീർച്ചയായും ലഭിക്കും കേരളത്തിലെ ജനം അനുകമ്പയും സഹാനുഭൂതിയുമുള്ളവരാണ്. 2018 ലും 2019 ലും
India News

മധ്യപ്രദേശിൽ മതിൽ ഇടിഞ്ഞുവീണ് 8 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

മധ്യപ്രദേശിൽ മതിൽ ഇടിഞ്ഞുവീണ് 8 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഇന്ന് രാവിലെയാണ് ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് 8 കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തത്‌ . ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം. പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന്