അടൂർ: പത്തനംതിട്ട അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. അടൂർ ചാവടി സ്വദേശികളായ ടോം സി വർഗ്ഗീസ്, വാഴമുട്ടം സ്വദേശി ജിത്തു രാജ് എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. കാർ ഓടിച്ച തിരുവനന്തപുരം തൈക്കാട് സ്വദേശിനി രത്നമണി നിസ്സാര പരിക്കുകളോടെ
വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമിക്കുക. വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. സ്കൂൾ നിർമ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും
വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാരാണെന്ന് റവന്യു മന്ത്രി കെ രാജൻ. കേവലം വീട് നൽകുകയല്ല സർക്കാർ ലക്ഷ്യമെന്നും പുനരധിവാസത്തിന് സമഗ്ര പാക്കേജ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം കേരള മോഡൽ ആകും. പ്രൊജക്ടിൽ ആർക്കും സഹകരിക്കാം, പക്ഷെ പൂർണമായും സർക്കാരിന്റെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ വെള്ളാർമല സ്കൂൾ
396 പേരുടെ മരണം സ്ഥിരീകരിക്കുകയും നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത വയനാട് ദുരന്തം മുന്നിൽ അനുമതി കൂടാതെ ഭൂമി ഖനനം ചെയ്യാമെന്ന വിചിത്ര ഉത്തരവ് പുതുക്കിയിറക്കി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. 20000 ക്യൂബിക് മീറ്ററിൽ താഴെയുള്ള ഭൂപ്രദേശത്ത് പാലം, റോഡ് പോലുള്ള നിർമ്മാണ പ്രവർത്തനത്തിനായി ഖനനം ചെയ്യാൻ മുൻകൂർ പരിസ്ഥിതി അനുമതി തേടേണ്ടതില്ലെന്നാണ് ഉത്തരവിൽ
വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവച്ച കേസില്‍ പ്രതിയായ ഡോക്ടറെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വനിതാ ഡോക്ടര്‍ ദീപ്തി മോള്‍ ജോസിനെ നാല് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്. വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ പിസ്റ്റള്‍ കണ്ടെത്തുന്നതിനും തെളിവെടുപ്പിനുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. സമാനമായ കേസുകളിൽ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ പ്രതിയായിട്ടുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. അരവിന്ദ്, ചന്ദ്രലാൽ, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 29ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടിയെ ഇവർ വീട്ടിൽ നിന്ന് ബൈക്കിൽ കടത്തി കൊണ്ടുപോയത്. മാരാരിക്കുളം പൊലീസ്, അടൂർ പൊലീസിന്റെ
തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. ഉരുല്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന്
ഹൈദരാബാദ്: നിസാമാബാദ് ജില്ലയിലെ കോത്തഗിരി മണ്ഡലത്തിലെ അപ്പർ പ്രൈമറി സ്‌കൂളിൽ വിദ്യാർഥികൾക്ക് വിളമ്പിയത് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ്. വിദ്യാർത്ഥികൾ അവരുടെ പ്ലേറ്റുകളിൽ കറിക്ക് പകരം മുളകുപൊടി ചേർത്ത ചോറുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലായി 130 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. ചോറിനൊപ്പം വിളമ്പിയ
പാരിസ്: പാരിസ് ഒളിംപിക്സ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ വനിതാ ടീം ക്വാർട്ടർ ഫൈനലിൽ. റൊമാനിയൻ വനിത ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. 3-2 വിജയമാണ് ഇന്ത്യൻ സംഘം നേടിയത്. ശ്രീജ അകുല, അർച്ചന കമ്മത്ത്, മണിക ബത്ര എന്നിവർ ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ ടീം. എലിസബത്ത സമാര, അദീന ഡയകോനു, ബെർണാഡെറ്റ് സാക്‌സ് എന്നിവരായിരുന്നു റൊമാനിയയ്ക്കായി മത്സരിച്ചത്.
തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം 23-ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം