ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറിയാണ് അസ്ഗിം ഇരിയാന്‍റോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ
വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷപ്രവർത്തനത്തിന് കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്എപി, കെഎപി പോലീസ് അംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ പ്രസംഗിക്കുക ആയിരുന്നു മുഖ്യമന്ത്രി. കേരള പോലീസിന്റെ കരുതൽ നാട് മുൻപും അനുഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പോലീസ് അസോസിയേഷൻ എസ്എപി ജില്ല
തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് അമ്മയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച് പിതാവ്. പോങ്ങുംമൂട് ബാബുജി നഗർ സ്വദേശിനി അഞ്ചന (39) മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ആണ് കുത്തിയത്. കുടുംബ പ്രശ്നമാണ് കത്തികുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമിച്ച ഉമേഷ് തന്നെയാണ് കുത്തേറ്റ അഞ്ജനയെയും മകനെയും ആശുപത്രിയിലെത്തിച്ചത്. കുത്തേറ്റവരുടെ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്‍റെ ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയിൽ
ഡല്‍ഹി: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകൾക്കകം ബംഗ്ലാദേശ് പാർലമെൻ്റ് പിരിച്ചുവിട്ടു. 2024 ജനുവരിയിൽ തിരഞ്ഞെടുപ്പിനെ തുടർന്ന് നിലവിൽ വന്ന പാർലമെൻ്റ് പിരിച്ചുവിടുന്നതായി ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപിച്ചത്. കര, നാവിക, വ്യോമസേനാ മേധാവികളും രാഷ്ട്രീയ പാർട്ടി നേതാക്കളും രാജ്യത്തെ പ്രമുഖരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഷെയ്ഖ് ഹസീന
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച യുവാക്കളുടെ ആരോഗ്യനില തൃപ്തികരം എന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ മൂന്നു യുവാക്കളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളത്തിലോ ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ്
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിൽ ഇടക്കാല സ്റ്റേ ഉത്തരവിന്റെ കാലാവധി ഇന്നവസാനിക്കുകയാണ്.റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.എം.മനോജിന്റെ ബഞ്ച് വിശദമായി വാദം കേൾക്കും. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി
ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് ഇന്ന് തെരച്ചിൽ നടത്തും. വനം വകുപ്പ്,ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്സും എന്‍ഡിആർഎഫും സ്ഥലത്തെത്തി തിരച്ചിലിന്റെ ഭാഗമാകും. ചാലിയാറിന്റെ വിവിധ മേഖലകളിൽ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ചു പരിശോധന
തിരുവനന്തപുരം: പനിക്കുള്ള ചികിത്സയ്ക്കിടെ തിരുവനന്തപുരത്ത് പത്തു വയസുകാരന് മരുന്നു മാറി കുത്തിവെയ്പ്പ് നൽകിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഈ മാസം 21നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എസ്എടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് നൽകിയതിനെ വിമർശിച്ച് വി ടി ബൽറാം. പല കാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന്