തിരുവനന്തപുരം: 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളത്ത് തന്നെ സിഎംഡിആർഎഫുമായി ബന്ധപ്പെട്ട് തട്ടിപ്പുണ്ടായി. മുമ്പ് മറ്റ് പല കാര്യങ്ങൾക്ക് വേണ്ടിയും സിഎംഡിആർഎഫിലെ പണം ഉപയോഗിച്ചു. എന്നാൽ ഇപ്പോൾ നൽകുന്ന ഫണ്ട് വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം.
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭവും ഭരണ അട്ടിമറിയിലേക്ക് നീങ്ങിയ അക്രമ സമരവും ആസൂത്രിത നീക്കത്തിൻ്റെ ഭാഗമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലവിലെ അധ്യക്ഷനും മുൻ പ്രധാനമന്ത്രി തടവിൽ കഴിഞ്ഞിരുന്ന ഖാലെദ സിയയുടെ മകനുമായ താരിഖ് റഹ്മാനും പാക് ചാര സംഘടന ഐഎസ്ഐയുമായി ചേർന്ന് നടത്തിയ സംഘടിത നീക്കത്തിൻ്റെ ഭാഗമാണിതെന്നാണ് സംശയം. സൗദി അറേബ്യ
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഭുപേന്ദര്‍ യാദവ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തബാധിതരെ മന്ത്രി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികള്‍ കുടിയേറ്റക്കാരാണോ എന്നും മുഖ്യമന്ത്രി
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു വാര്യര്‍ (അനു സിനുബാല്‍) അന്തരിച്ചു. 49 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം. ദുബായിലെ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് പാരിപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമായി നിരവധി മാധ്യമങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ
ഒളിമ്പിക്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലെത്തി മെഡലുറപ്പിച്ചു. സെമിയില്‍ ക്യൂബന്‍ താരം ഗുസ്മാന്‍ ലോപ്പസിനെ ഏകപക്ഷീയമായാണ് വിനേഷ് തകര്‍ത്തത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ വനിതാ താരം ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്. ക്യൂബന്‍ താരത്തെ ആധികാരികമായി 05-01 എന്ന സ്‌കോറിലാണ് വിനേഷ് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ലോക
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തീയതി മദ്യ ഷോപ്പുകൾ മുഴുവനായി തുറക്കേണ്ടതില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവിടങ്ങളിൽ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാർശയിൽ ഉണ്ട്. മദ്യവിതരണം
വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കിടെ ടിക്കറ്റ് എക്സാമിനർ മോശമായി പെരുമാറിയെന്നു സ്പീക്കറോട് എഎൻ ഷംസീർ. ടിക്കറ്റ് എക്സാമിനർക്കെതിരെ സതേൺ റയിൽവേക്ക് സ്പീക്കർ പരാതി നൽകി. ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെതിരെ ആണ് പരാതി നൽകിയത്. 30ന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് സംഭവം. എക്സിക്യുട്ടീവ് കോച്ചിലായിരുന്നു സ്പീക്കർ എഎൻ ഷംസീർ യാത്ര
ഷിരൂരിൽ മൃതദേഹം കണ്ടെത്തി. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീർണ്ണിച്ച നിലയിൽ ഗംഗാവലി പുഴയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദേഹമാണ്
പാലക്കാട്: അനധികൃത മദ്യവുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എക്സൈസ് പിടിയിൽ. പാലക്കാട് വടവന്നൂർ കുണ്ടുകാട് സ്വദേശി എ സന്തോഷിനെയാണ് (54) എക്സൈസ് പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ അനധികൃത മദ്യം എക്സൈസ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യക്കടത്ത് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5.15-ന് കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം
അമേരിക്ക: ലോകത്തിലെ പ്രധാന സെർച്ച് എഞ്ചിനായി മാറാൻ നിയമവിരുദ്ധമായും അനധികൃതമായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് ഗൂഗിൾ ആൻ്റിട്രസ്റ്റ് നിയമം ലംഘിച്ചുവെന്ന് യുഎസ് ജില്ലാ ജഡ്ജി. രാജ്യത്തെ ഏറ്റവും വലിയ വിശ്വാസവിരുദ്ധ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന വിചാരണയിൽ യുഎസ് ജില്ലാ ജഡ്ജി അമിത് മേത്തയാണ് ഈ കണ്ടെത്തൽ നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറ്റാനാണ്