കോട്ടയം: ചങ്ങനാശ്ശേരിയിൽ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് അപകടം. 17കാരന് പരുക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിന് ആണ് പരുക്കേറ്റത്. അലൻ ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് വാതിൽ അടർന്നു വീണത്. തലയ്ക്ക് പരുക്കേറ്റ അലനെ
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. അർബുദ ബാധിതനായി
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ച് അധികാരികള്‍. ഇതുവരെ 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ‘ട്രംപ് ഭരണകൂടം 538 നിയമവിരുദ്ധ കുടിയേറ്റക്കാരായ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. ഇതില്‍ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നയാളും
ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. പ്രിൻസ്(11), അഭിഷേക്(13) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതൽ കുട്ടികളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഭക്‌സ ഗ്രാമത്തിലെ ഇവരുടെ വസതിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി കടുക് പാടത്താണ് മൃതദേഹം കണ്ടെത്തിയത്. ദളിത് സാനിറ്റേഷൻ ജീവനക്കാരനായ ഇന്ദ്രേഷിൻ്റെ മകനാണ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നിർദേശം. വിചാരണ പൂര്‍ത്തിയാക്കാന്‍ 9 മാസം സാവകാശം വേണമെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്
വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാനസിക വൈകല്യമുള്ള യുവാവിനെ സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു കൊന്നു.
മുസാഫര്‍നഗര്‍: ബിഹാറിലെ മുസാഫര്‍നഗറില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാനസിക വൈകല്യമുള്ള യുവാവിനെ സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു കൊന്നു. സുധീര്‍ കുമാർ എന്ന യുവാവിനെയാണ് ജ്യേഷ്ഠനും ഭാര്യ നീതുവും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്. ആദ്യം ഒരു ഇലക്ട്രിക് തൂണില്‍ കെട്ടിയിട്ട് സുധീറിനെ ജ്യേഷ്ഠനും ഭാര്യയും ചേർന്ന് മർദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീകൊളുത്തി
പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പത്തനംതിട്ട കലഞ്ഞൂരില്‍ കലഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 3.30 ഓടെ ശിവപ്രസാദ് എന്നയാളുടെ വീട്ടില്‍ വെച്ചാണ് സംഭവം. ഡ്രൈവറാണ് മനു. മനു ബോധരഹിതനായ വിവരം ശിവപ്രസാദ് പഞ്ചായത്ത് പ്രസിഡന്റിനെ അറിക്കുകയായിരുന്നു. മനുവിനെ ആശുപത്രിയില്‍ എത്തിച്ചതും ശിവപ്രസാദ് തന്നെയാണ്. അപ്പോഴേക്കും മനു
വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു. യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന ആവശ്യം കടുവയെ വെടിവച്ച് കൊല്ലണം എന്നതാണ്. ഇന്നു തന്നെ അതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ
പാലക്കാട് വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. കൃഷിസ്ഥലത്ത് വച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിയോടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വിജയൻ എത്തുകയായിരുന്നു. നെഞ്ചിനും ഇടുപ്പിനുമാണ് വിജയന് പരിക്കേറ്റത്.
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചിൽ ഊർജ്ജിതം.വനത്തിനുള്ളിൽ ആർആർടി ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടരും. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ പോസ്റ്റ്മോർട്ടം മാനന്തവാടി മെഡിക്കൽ കോളജിൽ നടക്കും. മാനന്തവാടി നഗരസഭാ പരിധിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസും