Home Articles posted by Editor (Page 379)
Kerala News Top News

ഓണപരീക്ഷ ; തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും അറിയിപ്പിലുണ്ട്.
Kerala News

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പ്

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പ്. ജീ​വ​ന​ക്കാ​ര​ൻ മൂ​ന്നു​കോ​ടി​യി​ല​ധി​കം രൂപ ത​ട്ടി​യെ​ടു​ത്ത​താ​യാണ് ക​ണ്ടെ​ത്തല്‍. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ ക്ല​ർ​ക്കാ​യി​രു​ന്ന കൊ​ല്ലം മ​ങ്ങാ​ട്​ ആ​ൻ​സി ഭ​വ​നി​ൽ അ​ഖി​ൽ സി ​വ​ർ​ഗീ​സി​നെ​തി​രെ​യാ​ണ്​ പ​രാ​തി. ഇ​യാ​ൾ​ക്കെ​തി​രെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കോ​ട്ട​യം ജി​ല്ലാ പൊ​ലീ​സ്​
Kerala News

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്. ശനിയാഴ്‌ച ദുരന്തഭൂമി സന്ദർശിക്കുമെന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്. ശനിയാഴ്‌ച ദുരന്തഭൂമി സന്ദർശിക്കുമെന്ന് കേരളത്തെ അറിയിച്ചു. ദുരന്തഭൂമിയിലെത്തി ക്യാമ്പുകളിലടക്കം പ്രധാനമന്ത്രി സന്ദർശം നടത്തുമെന്നാണ് വിവരം. ഒരു ദിവസം മാത്രം അവശേഷിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി എസ്.പി.ജി സംഘം ഉടൻ കേരളത്തിലെത്തും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച
Kerala News

ഓൺലൈൻ തട്ടിപ്പ്; ഇരയായി ഗീവർഗീസ് മാർ കൂറിലോസ്; 15 ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പരാതി

ഓൺലൈൻ തട്ടിപ്പിനിരയായെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന്റെ പരാതി. 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു. സ്വന്തം അക്കൗണ്ടിൽ നിന്നും സുഹൃത്തിൻറെ അക്കൗണ്ടിൽ നിന്നുമായി 15,01,186 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നെന്ന്
India News Sports

മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി.

മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര
Kerala News

സിനിമയിലെ പോലെ മോഷ്ടിച്ച സ്വർണ്ണാഭരണം വിഴുങ്ങിയ യുവതി പിടിയിൽ.

മലപ്പുറം: ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ സിനിമയിലെ പോലെ മോഷ്ടിച്ച സ്വർണ്ണാഭരണം വിഴുങ്ങിയ യുവതി പിടിയിൽ. നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗത്തെയാണ് (48) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. പള്ളിയിൽവെച്ച് കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് പ്രതി മോഷ്ടിച്ചത്. തിരൂർ പാൻബസാറിലെ പള്ളിയിൽ നമസ്‌കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന
Kerala News

സംവിധായകന്‍ അഖില്‍ മാരാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.

സംവിധായകന്‍ അഖില്‍ മാരാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചു.
International News Sports Top News

പാരിസിൽ‌ ഇന്ത്യയ്ക്ക് നിരാശ: വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ​ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോ​ഗ്യയാക്കിയത്. അയോ​ഗ്യയാക്കിയതോടെ വിനേഷ് ഫോ​ഗട്ട് മെഡലുകൾ
International News Sports

പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗിൽ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കർ നാട്ടിൽ തിരിച്ചെത്തി

ഡൽഹി: പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗിൽ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കർ നാട്ടിൽ തിരിച്ചെത്തി. വൻആവേശത്തോടെയാണ് ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ താരത്തെ സ്വീകരിച്ചത്. ഇന്ത്യൻ ഷൂട്ടിം​ഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തൻ്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്പോർട്സിനുവേണ്ടിയും തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു.
Kerala News

സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി

കൊച്ചി: സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അമികസ് ക്യൂറി നിലപാട് അറിയിച്ചത്. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ പൊതുപ്രവർത്തകനായ ജി ഗിരീഷ് ബാബു