Home Articles posted by Editor (Page 378)
Kerala News

വയനാട് ഉരുൾപൊട്ടലിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു

വയനാട് ഉരുൾപൊട്ടലിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു. സൈന്യം ഭാഗീകമായാണ് പിന്മാറുന്നത്. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും
Entertainment India News

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലിന്റെയും വിവാഹനിശ്ചയം നടന്നു.

നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുനയുടെ അറിയിപ്പ്. ‘ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക്
International News

ജപ്പാനില്‍ വൻ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ വൻ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത്. വ്യാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി പ്രദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
India News

മാനസികാരോ​ഗ്യ കേന്ദ്രത്തിലെ കൂട്ടമരണത്തിൽ ഡൽഹി ഹൈക്കോടതി നിർദേശം

ന്യൂഡൽഹി: ‍ഡൽഹി ആശാ കിരൺ ഷെൽട്ടർ സെൻ്ററിലെ 14 അന്തേവാസികളുടെ മരണത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ആശാ കിരൺ ഷെൽട്ടർ സെൻ്ററിൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യ ജീവനക്കാരെയും നോൺ ഹെൽത്ത് കേഡറുകളെയും ഉടൻ നിയമിക്കാൻ ഡൽഹി സർക്കാരിൻ്റെ സാമൂഹ്യക്ഷേമ സെക്രട്ടറിയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ഒപ്പം ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും
Kerala News

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനിടയായ സാഹചര്യം ഐസിഎംആർ പഠിക്കും

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനിടയായ സാഹചര്യം ഐസിഎംആർ പഠിക്കും. ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് ഐസിഎംമാർ ഇടപെടൽ. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. രോഗലക്ഷണങ്ങളോടെ രണ്ടുപേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. രോഗം സ്ഥിരീകരിച്ച
India News

വഖഫ് ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും.

വഖഫ് ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ബില്ലിന്റെ കോപ്പികൾ ഇന്നലെ പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്തു. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബില്‍. ഭേദഗതിയുടെ ഉദ്ദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണി ഘടകകക്ഷികളും ബില്ലിനെ പാർലമെന്റിൽ എതിർക്കും. വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയിൽ
India News Sports

വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ്: വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിൻ്റെ വിരമിക്കൽ പ്രഖ്യാപനം. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങൾ എൻ്റെ ധൈര്യം എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട്
Kerala News

ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വയനാട്ടിൽ ഇല്ലെന്ന് മന്ത്രി വീണ ജോർജ്.

ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വയനാട്ടിൽ ഇല്ലെന്ന് മന്ത്രി വീണ ജോർജ്. കുട്ടികളെ ദത്ത് എടുക്കുന്നതിന് ഒരുപാട് അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.വയനാട്ടിലെ ദുരന്തത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും അവർ എല്ലാവരും ബന്ധുക്കളുടെ സംരക്ഷണത്തിൽ ആണെന്നും മന്ത്രി പറഞ്ഞു.കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് പറയുന്നത് ഹൃദയ
Kerala News

കുരങ്ങന്റെ മുഖം മൂടിയും അണിഞ്ഞ് ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ

പൂനെ: കുരങ്ങന്റെ മുഖം മൂടിയും അണിഞ്ഞ് ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. ആറ് മാസത്തിനുള്ളിൽ പൂനെയിലും അഹമ്മദ് നഗറിലുമായി 11ഓളം മോഷണങ്ങൾ നടത്തിയ യുവാവാണ് പിടിയിലായിരിക്കുന്നത്. പിന്നോക്ക മേഖലകളിലെ ക്ഷേത്രങ്ങളെയായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ഓരോ തവണ മോഷണം നടത്തുമ്പോഴും വ്യത്യസ്ത മുഖംമൂടിയായിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത്. പൂനെ പൊലീസിന്റെ അന്വേഷണത്തിലാണ്
Kerala News

കാഞ്ഞിരപ്പള്ളിയിലെ 25 കാരനെ മയക്കുമരുന്ന് കേസിൽ 1 വർഷം കരുതൽ തടങ്കലാക്കാൻ ഉത്തരവ്

കോട്ടയം: എക്സൈസിനും പൊലീസിനും തീരാതലവേദനയും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയുമായ കാഞ്ഞിരപ്പള്ളി സ്വദേശിയെ ഒരു വർഷം കരുതൽ തടങ്കലാക്കാൻ ഉത്തരവായി. കാഞ്ഞിരപ്പള്ളി സ്വദേശിയായ 25 വയസ്സുകാരൻ അഷ്‌കർ അഷറഫിനെയാണ് ഒരു വർഷം കരുതൽ തടങ്കലിലാക്കാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്. സംസ്ഥാനത്ത് ആദ്യമായാണ്‌ എക്സൈസ് വകുപ്പ് മയക്കുമരുന്ന് കടത്തുകാരനെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം