മുന്‍ വിദേശകാര്യമന്ത്രി കെ നട്‌വര്‍ സിംഗ് അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. 95 വയസായിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നു 2004ലെ യുപിഎ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായിരുന്നു. ഐഎസ്എഫ് ഓഫിസറായി
ആലപ്പുഴയിൽ നവജാത ശിശുവിനെ മാതാവ് കൊന്നു കുഴിച്ചുമൂടി. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയത്. യുവതി അവിവാഹിതയാണ്. സംഭവത്തിൽ ആൺ സുഹൃത്ത് ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിൽ. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ അന്വേഷണം ഊർജിതം. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം
മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം. പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കി. പ്രദേശത്ത് നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും
മണ്ണാർക്കാട്: പാലക്കാട് മങ്കരയിൽ പ്രാദേശിക സിപിഎം നേതാവിന് പൊലീസുകാരൻറെ ക്രൂര മർദനം. മങ്കര മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ചംഗവുമായ കെ. ഹംസയ്ക്കാണു മർദനമേറ്റത്. പേരു ചോദിച്ചെത്തിയാണ് അകാരണമായി പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മർദിച്ചെന്നാണ് കെ. ഹംസയുടെ പരാതി. അതേസമയം ഹംസയുടെ പരാതിയിൽ മങ്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷിനെതിരെ കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട്
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. തെരച്ചിലിൽ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍
പത്തനംതിട്ട: യു ട്യൂബർ അജു അലക്സിനെതിരെ നടപടികൾ വേഗത്തിലാക്കി തിരുവല്ല പൊലീസ്. അജു അലക്സിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കി. ഇവ ഉടൻ ഫോറൻസിക് ലാബിലേക്ക് അയക്കും. അജുവിന്റെ ശബ്ദം റെക്കോർഡ് ചെയ്യാനുമാണ് പൊലീസിന്റെ തീരുമാനം. വിവാദ പരാമർശം അടങ്ങിയ വീഡിയോയുടെ ശാസ്ത്രീയത തെളിയിക്കാനാണ് ശബ്ദം റെക്കോർഡ് ചെയ്യുന്നത്. വയനാട്ടിലെ
കായംകുളം: ആലപ്പുഴ കായംകുളത്ത് പൊലീസ് അർദ്ധരാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന്‍റെ വാതിൽ ചവിട്ടിപ്പൊളിച്ചെന്ന് പരാതി. യൂക്ക് കോൺഗ്രസ് നേതാവ് റിയാസിനെ അന്വേഷിച്ച് എത്തിയ പോലീസ് സംഘം അർധരാത്രി വീടിന്‍റെ കതക് ചവിട്ടി പൊളിച്ച് അകത്ത് കയറിയെന്നാണ് പരാതി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട സമരത്തിൽ കഴിഞ്ഞ ദിവസം പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ
കാനഡ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ലോകത്തെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കേസ് നൽകി കനേഡിയൻ യുവാവ്. മോൺട്രിയയിൽ നിന്നുള്ള 24 കാരനാണ് പരാതി നൽകിയിരിക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഡിസൈനുകൾ അവയോട് ആസക്തി വളർത്തുന്നുവെന്നും അത് ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുന്നുവെന്നും പറഞ്ഞാണ് നിയമപോരാട്ടം
ബെംഗളൂരു: കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നിരസിച്ച് നടനും നാടക പ്രവർത്തകനുമായ പ്രകാശ് രാജ്. നാടക ലോകത്ത് തന്നേക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ അവാർഡ് സ്വീകരിക്കാൻ മനസ്സാക്ഷി അനുവദിക്കുന്നിലെന്ന് പ്രകാശ് രാജ് പറഞ്ഞു. ‘താൻ ഈ അടുത്താണ് നാടകത്തിലേക്ക് മടങ്ങിയെത്തിയത്, പൂർത്തിയാക്കാൻ ധാരാളം ജോലികളുണ്ട്. നാടകലോകത്ത് എന്നെക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ, ഈ അവാർഡ് സ്വീകരിക്കാൻ
തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. രണ്ട് ജില്ലയിലും ഇന്ന് ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ