സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് ജില്ലകളിൽ ഓരഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ
കൊൽക്കത്ത: പിജി ഡോക്ടറുടെ കൊലപാതകത്തിലെ അന്വേഷണം സിബിഐയ്ക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. തെളിവ് നശിപ്പിക്കും എന്ന ആശങ്ക ഹൈക്കോടതി ശരിവച്ചു. ഫയൽ രാവിലെ 10 മണിക്ക് സിബിഐക്ക് കൈമാറണമെന്ന് കൊൽക്കത്ത പൊലീസിനോട് കോടതി പറഞ്ഞു. പ്രിൻസിപ്പൽ പരാതി നൽകാത്തത് ദുരൂഹമാണെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ
വയനാട് ദുരിതബാധിതർക്ക് വാടക വീടിനായുള്ള തുക നിശ്ചയിച്ച് സർക്കാർ ഉത്തരവ്. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും. എന്നാല്‍ സർക്കാർ കെട്ടിടങ്ങളിലേക്ക് മാറുന്നവർക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും മുഴുവൻ സ്പോൺസർഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവർക്കും
ഒളിമ്പിക്സിൽ ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി. ഈമാസം 16നാണ് ഇക്കാര്യത്തില്‍ വിധി പറയുക. ഇത് മൂന്നാം തവണയാണ് വിധി പറയാൻ മാറ്റുന്നത്. വെള്ളിമെഡലിന് അർഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഫൈനൽ
ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും, രക്ഷിതാക്കളുമായും ക്യു.ഐ.പി യോഗത്തിലുമടക്കം ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും ഇനി തീരുമാനമുണ്ടാവുക. കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്
കൊച്ചി: ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഒറ്റ ദിവസം ആറ് പുതിയ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം – ചെന്നൈ, ചെന്നൈ – ഭുവനേശ്വര്‍, ചെന്നൈ – ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത – വാരണാസി, കൊല്‍ക്കത്ത – ഗുവാഹത്തി, ഗുവാഹത്തി – ജയ്‌പൂര്‍ എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍
തിരുവനന്തപുരം: തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീറ്റർ വരെ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ അതിശക്തമായ
തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ് സംഘം വലവിരിക്കുന്നതായി റിപ്പോർട്ട്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ദില്ലിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പൊലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നതാണ് രീതി. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് വിവരങ്ങള്‍ പുറത്തുവിടുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ അപ്പീല്‍
കൊൽക്കത്ത RG കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാൽസംഗ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ. സർക്കാർ ആശുപത്രികളിൽ OP സേവനങ്ങൾ അടച്ചിടാൻ ആഹ്വാനം. ഇന്ന് രാത്രി 11.55 മുതൽ OP കൾ അടച്ചിടാൻ ആണ് നിർദ്ദേശം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി. 3 ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിൽ ഉള്ളത്.