ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു. 48 രാഷ്ട്രീയ റൈഫിള്‍സിലെ ക്യാപ്റ്റന്‍ ദീപക് സിങ് ആണ് ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ചത്. കശ്മീരിലെ ദോഡയിലെ ശിവ്ഘട്ട്-അസ്സര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരര്‍ രഹസ്യകേന്ദ്രത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന
വയനാട് ദുരിതബാധിതർക്ക് 6 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 40 ശതമാനം മുതൽ 60 ശതമാനം വരെ വൈകല്യം ബാധിച്ചവർക്ക് 50000 രൂപ നൽകും. 60 ശതമാനത്തിലധികം വൈകല്യം വന്നവർക്ക് 75000 രൂപ. മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് സഹായം നൽകും ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപ. കാണാതായവരുടെ പട്ടിക തയാറാക്കി പ്രസിദ്ധികരിക്കും. രേഖകൾ വീണ്ടെടുക്കാൻ മാർഗനിർദേശം ഇറക്കി.
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലാന്‍റ് റവന്യു കമ്മീഷണര്‍, ജില്ലാ കളക്ടര്‍മാര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവില്‍സപ്ലൈസ് കമ്മീഷണര്‍,
കോഴിക്കോട്: ജില്ലാ കോടതി കെട്ടിട സമുച്ചയത്തില്‍ ഇന്നലെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. മോഷണ കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന പ്രതി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇന്നലെ ഉച്ചയോടടുത്താണ് സംഭവം. കോഴിക്കോട് ചേവായൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന
തൃശൂര്‍: ചാവക്കാട് ബീച്ച് പരിസരങ്ങളില്‍ 800 ഗ്രാം ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്താന്‍ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കടപ്പുറം വട്ടേക്കാട് രായംമരക്കാര്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ മുഹ്‌സിന്‍ (35), വട്ടേക്കാട് അറക്കല്‍ വീട്ടില്‍ സെയ്ത് മുഹമ്മദ് മകന്‍ മുദസിര്‍ (27) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി വി വിമലിന്റെ നേതൃത്വത്തില്‍
കണ്ണൂർ: പയ്യന്നൂരിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ അന്തർ സംസ്ഥാന കവർച്ചക്കാരനെ ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് പിടികൂടി. പയ്യന്നൂരിൽ സ്കൈപ്പർ സൂപ്പർ മാർക്കറ്റിലും കൈരളി ഹോട്ടലിലും ഉൾപ്പെടെ 12 ഓളം കവർച്ചകൾ നടത്തിയ മധുര സ്വദേശി ജോൺ പീറ്ററിനെയാണ് പിടികൂടിയത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിനു സമീപത്തെ റോയല്‍ സിറ്റി കോംപ്ലക്സില സ്‌കൈപ്പർ സൂപ്പര്‍ മാർക്കറ്റിൽ അഞ്ച് തവണ കവർച്ച
പത്തനംതിട്ട: മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരിൽ കോളേജ് അധ്യാപികയെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നതായി പരാതി. കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഉന്നത സ്വാധീനമുള്ളവരായതിനാൽ ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് അധ്യാപിക പറയുന്നത്. മാർത്തോമ്മ സഭയുടെ
ന്യൂഡൽഹി: ഉപഭോകൃതകേസിലെ കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ പിഴ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാൻ ജസ്റ്റിസ് ഹിമാകോഹ്ലി, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. സഹാറ ഗ്രൂപ്പിലെ പത്ത് കമ്പനികൾ പത്ത് ലക്ഷം വീതവും
ന്യൂഡല്‍ഹി: മദ്യനയ അഴിമതികേസിലെ സിബിഐ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കും സംഘത്തിനുമൊപ്പം നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ദൗത്യത്തിന്റെ ഭാഗമാകും. ഗംഗാവലിപുഴയിലെ അടിയൊഴുക്ക് കുറഞ്ഞതാണ് തിരച്ചിലിന് അനുകൂലമായത്. ഈശ്വർ മാൽപെ ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഹൈഡ്രോളിക്