ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-08 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. സ്‌മോള്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( SSLV-D3) ലോഞ്ച് പൂര്‍ണമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്നാണ് 9.17ന് EOS-08 കുതിച്ചുയര്‍ന്നത്. എസ്എസ്എല്‍വിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ
ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ധര്‍മ്മേന്ദ്രകുമാര്‍ പിടിയില്‍. കൊല്ലപ്പെട്ടത് നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്. ജൂലൈ 30ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുത്തത് രണ്ട് ദിവസം മുന്‍പ് ഉത്തര്‍പ്രദേശിലാണ്. ഉത്തരാഖണ്ഡ് നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലെ 33-കാരിയായ നഴ്‌സ് ആണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം.9 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി,മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ് മികച്ച അവലംബിത തിരക്കഥ-
കൊച്ചി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നാളെ കൊച്ചിയിൽ എത്താനിരിക്കെ പ്രതിഷേധവുമായി ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടന. ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയിൽ വേദി പങ്കിടില്ലെന്ന് ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി അറിയിച്ചു. കോടതിയിൽ ഇ ഫയലിംഗും ഡിജിറ്റലൈസേഷൻ പ്രക്രിയയും തുടങ്ങിയത് അസോസിയേഷനുമായി
തിരുവനന്തപുരം: സംസ്ഥാനത്തെ ചലച്ചിത്ര മേഖലയില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാളെ പുറത്ത് വിടും. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പള്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുക. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍
കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും. സംഭവത്തില്‍ ഐഎംഎ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. നാളെ രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ സമരം ആരംഭിക്കും. ഒ പി ബഹിഷ്‌കരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും. അത്യാഹിത അടിയന്തര വിഭാഗങ്ങള്‍ക്ക്
തിരുവല്ല: ഫൈനൽ മത്സരശേഷം മൈതാനത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടയടി. ഫുട്ബോൾ മത്സരത്തെ ചൊല്ലിയാണ് വിദ്യാർഥികൾ തമ്മിലടിച്ചത്. രുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ മത്സരത്തിലൈ ഫൈനലിന് ശേഷമായിരുന്നു തമ്മിലടി. കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ പരസ്പരം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മാള ഗുരുതിപ്പാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും. ഇനിയും കണ്ടെത്താനുള്ള 118 പേര്‍ക്കായുള്ള തിരച്ചിലിന്റെ ഭാഗമായി നിലമ്പൂര്‍ മേഖലയില്‍ പരിശോധന നടക്കും. പുഞ്ചിരി മട്ടം, മുണ്ടക്കൈ ചൂരല്‍മല മേഖലകളിലും തിരച്ചില്‍ തുടരാനാണ് തീരുമാനം. അതേസമയം ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ മേപ്പാടിയില്‍ അദാലത്ത് സംഘടിപ്പിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് കെഎസ്ഇബി. പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ 650 മെഗാവാട്ടിന്റെ വരെ കുറവ് വന്നതിനെ തുടര്‍ന്നാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു. 15 മിനിറ്റ് നേരമാകും വൈദ്യുതി തടസപ്പെടുക. വരും ദിവസങ്ങളില്‍ നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് അറിയിപ്പ്. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ താപനിലയത്തിലെ ജനറേറ്റര്‍ തകരാര്‍ കാരണമാണ്