ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടും മുന്‍പ് നിയമ സെക്രട്ടറിയുമായി കൂടിയാലോചന വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ചൂണ്ടിക്കാട്ടി
കോഴിക്കോട് വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പൊലീസ് ബസാണ് വയോധികനെ ഇടിച്ചത്. പൊലീസ് വാഹനമിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കുന്ന വയോധികനാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികെയാണ്.
പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഏഴ് കിലോമീറ്ററോളം ഓടിയത് കണ്ടക്ടറില്ലാതെ. ബസെടുക്കുമ്പോള്‍ കയറാന്‍ മറന്ന കണ്ടക്ടര്‍ പിന്നെ ഓട്ടോ പിടിച്ചാണ് എത്തിയത്. ഷൊര്‍ണൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് രസകരമായ സംഭവം. ബസെടുത്ത് ഏറെ നേരം കഴിഞ്ഞ് കുളപ്പുളളിയും കൂനത്തറയും പിന്നിട്ടപ്പോഴാണ് ആരും ടിക്കറ്റ് ചോദിച്ച് വന്നില്ലെന്ന കാര്യം യാത്രക്കാര്‍ ഓര്‍ത്തത്.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. അപകടത്തിൽ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെയാണ് കാണാതായത്. രാവിലെ 6.20 ഓടെയാണ് അപകടം ഉണ്ടായത്. വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്മെൻ്റും തിരച്ചിൽ തുടരുന്നു.
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തില്‍ ആരോഗ്യ മേഖലയിലെ പ്രതിഷേധം ഇന്ന് മുതല്‍ രാജ്യവ്യാപകമായി ശക്തമാകും. ഇന്ന് മുതല്‍ ഒ പി സേവനങ്ങള്‍ അടക്കം ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ ആണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനം. 24 മണിക്കൂറാണ് ഐഎംഎ ഒപിയും മറ്റ് വാര്‍ഡ് ഡ്യൂട്ടികളും
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ഒഴികെ മറ്റുള്ള മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. തെക്കന്‍ കര്‍ണ്ണാടയ്ക്ക് മുകളില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാത ചുഴിയ്ക്ക് മുകളിലായി
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വർണ പ്രതീക്ഷകളെ കൊയ്തെടുത്ത് കറ്റമെതിക്കുന്ന കൊയ്‌ത്തു കാലം കൂടിയാണ് ചിങ്ങം. കർക്കടകത്തിന്റെ വറുതിയിൽ നിന്ന് ചിങ്ങപ്പുലരിയിലേക്ക് പുതിയ പ്രതീക്ഷകളോടെയാണ് ഓരോ മലയാളികളും പൊന്നിൻ ചിങ്ങത്തെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. കൊലപാതകം നടത്തിയ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ബീമാപ്പള്ളി സ്വദേശിയായ ഹിജാസിനായി പൊലീസ് അന്വേഷണം
തിരുവനന്തപുരം: പകര്‍പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്കാരം നടത്തിയെന്ന പരാതിയിൽ പ്രശസ്ത നർത്തകി മേതില്‍ ദേവികക്ക് കോടതിയുടെ നോട്ടീസ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപിക സില്‍വി മാക്‌സി മേന രൂപകല്‍പ്പന ചെയ്ത മുദ്രനടനം എന്ന നൃത്താവിഷ്‌കാരത്തിൻ്റെ പകർപ്പാണ് മേതിൽ ദേവികയുടെ ക്രോസ് ഓവര്‍ എന്ന നൃത്തരൂപമെന്നാണ്
കോഴിക്കോട്: ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ വിദേശത്തായിരുന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി അബ്ദുസമദിന്റെ മകന്‍ നസീലി(27)നെയാണ് അറസ്റ്റ് ചെയ്തത്. മുക്കം ഗോതമ്പ് റോഡ് ചിറയില്‍ വീട്ടില്‍ അബ്ദുല്‍ കബീറിന്റെ മകള്‍ ഹഫീഫ ജെബിന്‍(20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നസീലിന്റെ അറസ്റ്റ്