മുണ്ടക്കൈ – ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാനസികമായി കുട്ടികൾ തകർന്നിരിക്കുകയാണ്, ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ അല്ലെന്നും മനോനില സാധാരണ നിലയിലാകുന്നത് വരെ കളികളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും
രാജപുരം: കാസർഗോഡ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം. കർണാടകയിലെ സൂറത്കൽ എൻഐടിയിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൂറത്കൽ എൻഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി അറീബുദ്ധീനാണ് മരിച്ചത്. റായ്ച്ചൂർ സ്വദേശിയായ 22കാരൻ അറീബുദ്ധീൻ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡോറിലിരുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലീസ്
തിരുവനന്തപുരം: വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മജ(15)യെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനകത്തെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടി. കഴിഞ്ഞ അഞ്ചുദിവസങ്ങളായി കുട്ടി സ്കൂളിൽ പോയിട്ടുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് അമ്മയുമായി
പത്തനംതിട്ട കൈപ്പട്ടൂർ ഏഴംകുളം റോഡിൽ കൊടുമണിലെ ഓട വിവാദത്തിൽ വൻ വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പ്രദേശത്ത് ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ ആരോപണം ഉന്നയിച്ച കോൺഗ്രസിന്റെ പാർട്ടി ഓഫീസ് അനധികൃത നിർമ്മാണം നടത്തിയെന്നും കണ്ടെത്തലുണ്ട്. അതേസമയം ജോർജ് ജോസഫ് ഓടയുടെ അലൈൻമെന്റ് മാറ്റിയെന്ന് ആരോപണം
കൊൽക്കത്തയിൽ വനിതാഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ കോൾ മാർഗം അറിയിക്കാനും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന
തൊടുപുഴ: മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിയപ്പോയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ട മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വട്ടപ്പിള്ളി തന്റെ അനുഭവം പങ്കുവെക്കുകയാണ്. എല്ലാം സംഭവിച്ചത് ഞൊടിയിടയിലായിരുന്നുവെന്ന് വൈദീകൻ പറയുന്നു. വെള്ളക്കെട്ടിനു നടുവിൽ എത്തിയപ്പോൾ വാഹനം നിന്നു. ഒഴുക്കിന്റെ ശക്തിയിൽ കാർ പുഴയിലേക്ക് പതിച്ചുവെന്ന് ഫാ. ജേക്കബ് പറഞ്ഞു. പിന്നീട്
പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചു. പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയിൽ ആണ് അപകടം നടന്നത്. ഞാങ്ങാട്ടിരി സ്വദേശി പന്തല്ലൂർ വീട്ടിൽ ശോഭ, മകൾ ശിൽപ എന്നിവർക്കാണ് പരിക്കേറ്റത്. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു ഇരുവരും. ഇതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക്
പമ്പ: ശബരിമല തീർത്ഥാടനത്തിനെത്തി പമ്പയിൽ കുളിക്കവെ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. പമ്പയാറ്റിൽ ത്രിവേണി പാലത്തിനു സമീപം കുളിക്കുകയായിരുന്ന ബാംഗ്ലൂർ സ്വദേശി ആനന്ദ് (36) എന്ന തീർത്ഥടകനാണ് ഒഴുക്കിൽപ്പെട്ടത്. ആനന്ദിനെ അഗ്നിശമനസേനയാണ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ആനന്ദ് ഒഴുക്കിൽ പെട്ടത്. മീറ്ററുകളോളം മുങ്ങിതാണ് ഒഴുകിവന്ന
കൊല്ലം: കൊല്ലം പടപ്പക്കരയിൽ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ പുഷ്പലതയുടെ അച്ഛൻ ആൻ്റണി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെയാണ് പടപ്പക്കരയിലെ വീട്ടിൽ പുഷ്പലതയുടെ
കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുളള തിരച്ചില്‍ ഇരുപതാം ദിവസത്തിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും പ്രതീക്ഷയോടെയുള്ള തിരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചു തുടങ്ങി. കാണാതായവര്‍ക്കൊപ്പം വിലപിടിപ്പുള്ള രേഖകളും