Home Articles posted by Editor (Page 356)
Kerala News

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം; ഒരുക്കങ്ങൾ സപ്ലൈകോ തുടങ്ങി.

ഇത്തവണയും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ് നൽകാൻ സപ്ലൈകോ. കിറ്റിൽ എന്തൊക്കെ സാധനങ്ങൾ ഉൾപ്പെടുത്തണമെന്ന് ഉടൻ തീരുമാനിക്കും. സെപ്റ്റംബർ ആദ്യ വാരത്തോടെ സംസ്ഥാനത്ത് ഓണച്ചന്തകൾ തുടങ്ങും. ഇതിനായുള്ള ഒരുക്കങ്ങൾ സപ്ലൈകോ തുടങ്ങി. മുൻഗണന വിഭാഗത്തിലുള്ള 5,87,000 മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക്
Entertainment Kerala News Top News

സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോ​ഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൻഡർ ജസ്റ്റിസ്
Kerala News

മൂന്നാറിൽ വീണ്ടും യുവാക്കളുടെ സാഹസിക യാത്ര

മറയൂർ: മൂന്നാറിൽ വീണ്ടും യുവാക്കളുടെ സാഹസിക യാത്ര. മൂന്നാർ – മറയൂർ റോഡിലാണ് കാറിൻറെ ഡോറിൽ ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൂന്നാർ ഉൾപ്പെടെയുള്ള മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശത്തുകൂടിയാണ് യുവാക്കൾ സാഹസികമായി യാത്ര നടത്തിയത്. ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും ഈ പാത വഴിയുള്ള
India News

 ഭൂമികുംഭകോണ കേസിൽ വിചാരണ ;സിദ്ധരാമയ്യ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമികുംഭകോണ കേസിൽ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നാണ് വാദം. അതിനിടെ വിഷയത്തിൽ കോൺഗ്രസ്‌ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ക്യാമ്പയിനും ഇന്ന് തുടക്കമാകും. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച ഭരണകക്ഷി എംഎൽഎമാരുടെ യോഗം ചേരും. അതേസമയം
Kerala News

അർജുനായുള്ള തിരച്ചിൽ ഇന്നില്ല, ഈശ്വർ മൽപെ കുടുംബത്തെ കാണും

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നുമില്ല. ഡ്രഡ്ജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്‌താൽ മാത്രമേ ഇനി തിരച്ചിൽ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതേതുടർന്ന് മാൽപേ സംഘത്തിന് ഇന്നും തിരച്ചിലിന് അനുമതി നൽകിയില്ല. അതിനാൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സംഘം ഷിരൂരിൽ നിന്ന് മടങ്ങി. തിരച്ചിലിന് അനുമതി നൽകാത്തതിനെതിരെ കടുത്ത അമർഷത്തിലാണ്
Kerala News

തൃശൂർ ദേശമംഗലം എസ്റ്റേറ്റ് പടി ഏഴാം വാര്‍ഡില്‍ മുത്തച്ഛനെ മാനസിക രോ​ഗിയായ ചെറുമകന്‍ വെട്ടിക്കൊലപ്പെടുത്തി

തൃശൂര്‍: മുത്തച്ഛനെ മാനസിക രോ​ഗിയായ ചെറുമകന്‍  വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ദേശമംഗലം എസ്റ്റേറ്റ് പടി ഏഴാം വാര്‍ഡില്‍ വളേരിപ്പടി  അയ്യപ്പൻ (75) ആണ് വെട്ടേറ്റ് മരിച്ചത്. വീട്ടില്‍ വിരുന്നിനെത്തിയ മകളുടെ മകന്‍ രാഹുല്‍ (28) ആണ് കഴിഞ്ഞ ദിവസം രാവിലെ മുത്തച്ഛനെ വെട്ടി കൊലപ്പെടുത്തിയത്. ചേലക്കര പരക്കാട് സ്വദേശിയായ രാഹുല്‍ മാനസികരോഗ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഡോക്ടറെ കാണിച്ച്
Kerala News

26 കിലോ പണയ സ്വർണ്ണം കവർന്ന കേസ്: പ്രതി മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പിൽ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായി. തെലങ്കാനയിൽ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു. 17 കോടിയുടെ സ്വർണ്ണം നഷ്ടമായ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ നടന്നത്
Entertainment Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ട് ; നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണം എന്നും രഞ്ജിനി ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹേമ കമ്മിറ്റിക്ക്
India News

ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേർ അറസ്റ്റിൽ

ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേർ അറസ്റ്റിൽ. ഡെറാഡൂണിലെ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 12ന് നടന്ന സംഭവത്തെപ്പറ്റി ശനിയാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ പെൺകുട്ടിയെ ശിശുക്ഷേമ സമിതി ഇടപെട്ടു പെൺകുട്ടികളെ സംരക്ഷിക്കുന്ന ബാൽ
India News

മമതാ ബാനർജിയോടുള്ള വിശ്വാസം നഷ്ടമായെന്ന് ആർജി കർ കോളേജിൽ കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ്.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോടുള്ള വിശ്വാസം നഷ്ടമായെന്ന് ആർജി കർ കോളേജിൽ കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ്. കോളേജിലെ പിജി ട്രയിനിയായിരുന്ന യുവതിയെ ആശുപത്രിയിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് കേസ് കൈകാര്യം ചെയ്ത രീതി കണ്ടതോടെ മമതാ ബാനർജിയോടുള്ള വിശ്വാസം പോയെന്നാണ് യുവതിയുടെ പിതാവ് പറഞ്ഞത്. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം