കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയിയെ നുണ പരിശോധന നടത്താന്‍ സിബിഐ ക്ക് അനുമതി. ഡോക്ടറുടേത് അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരിക്കുന്നതിന് മുമ്പ് ഡോക്ടര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റെന്നും ലൈംഗികാതിക്രമം നടന്നെന്നും
തൃശ്ശൂര്‍ പാവറട്ടിയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് പരാതി. സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്നുപേരെയാണ് കാണാതായത്. അഗ്‌നിവേഷ്, അഗ്‌നിദേവ്, രാഹുല്‍ കെ മുരളീധരന്‍ എന്നിവരെയാണാ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കായി പൊലീസ് അന്വേഷണം
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം. ഇന്ത്യയിലും പ്രതിഭാസം ദൃശ്യമായി. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് അറിയപ്പെടുന്നത്. നാല് പൂര്‍ണ ചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്. ഈ വര്‍ഷത്തെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണിത്. രണ്ടു
തിരുവനന്തപുരം നെടുമങ്ങാട് രണ്ടുപേര്‍ ചേര്‍ന്ന് വയോധികനെ മര്‍ദിച്ച് കൊലപ്പെടുത്തി. പൂവത്തൂര്‍ ചുടുകാട്ടിന്‍ മുകള്‍ വിഷ്ണു ഭവനില്‍ മോഹനന്‍ ആശാരി (62) ആണ് മരിച്ചത്. കഴിഞ്ഞ 17 ന് മുക്കോല വച്ചാണ് 2 പേര്‍ ചേര്‍ന്ന് മോഹനനെ മര്‍ദിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മോഹനന്‍ മരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കോട്ടയം : ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു അപകടം. ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിൽ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം മുറിയെടുത്തതായിരുന്നു അമ്പാടി സന്തോഷ്. മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി
മലപ്പുറം: വ്യാപാര സ്ഥാപനങ്ങളിലെത്തി പട്ടാപകൽ കവർച്ച നടത്തിയ യുവാവിനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശി മുണ്ടൻപറമ്പത്ത് വീട്ടിൽ എം.പി സുധീഷ് (40) ആണ് അറസ്റ്റിലായത്. കാക്കഞ്ചേരിക്കടുത്ത് യു.കെ.സിയിലെ ഷൈൻ പെയ്ന്റ് ഗാലറിയെന്ന വ്യാപാര സ്ഥാപനത്തിലെത്തി കവർച്ച നടത്തിയ കേസിലാണ് 40കാരൻ അറസ്റ്റിലായത്. കൊടുകുത്തിപറമ്പ് സ്വദേശിയായ മുസ്തഫ എന്നയാളുടെ ഈ സ്ഥാപനത്തിൽ
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടേണ്ടി വന്ന ചൂഷണങ്ങൾ വെളിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പല വിഗ്രഹങ്ങളും തകരുമെന്നും മലയാള സിനിമയിലെ ഉന്നത സ്ഥാനത്തുള്ളവർ വേട്ടക്കാരാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്കും ലൈംഗിക പീഡനം നേരിടേണ്ടി വരുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരം പ്രദർശിപ്പിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കാൻ
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയ്‌ക്കെതിരെ പരാമര്‍ശം. ഡബ്ല്യുസിസി സ്ഥാപക അംഗത്തിന് സ്വാര്‍ത്ഥ താത്പര്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമില്ലെന്ന് പ്രചരിപ്പിച്ചു. ഈ അംഗത്തിന് മാത്രം സ്ഥിരമായി സിനിമയില്‍ അവസരം ലഭിച്ചു. സിനിമയിലെ
ബാങ്കുകൾ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ കടം പൂർണമായും ഓരോ ബാങ്കും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വായ്പ എഴുതി
മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പുറത്ത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തൽ. അവസരത്തിനായി ശരീരം ചോദിക്കുന്നുവെന്നും സിനിമാപ്രവേശനത്തിന് ലൈംഗികമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശം. നടിമാർ താമസിക്കുന്ന