കൊല്‍ക്കത്ത: പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും നുണ പരിശോധന. സന്ദീപ് ഘോഷ് ഉൾപ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ചു. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികൾ സംബന്ധിച്ച് സിബിഐ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ശ്രമിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ചെയ്യുന്നത് ക്രിമിനല്‍കുറ്റമാണ്. കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. കുറ്റകൃത്യങ്ങള്‍ നടന്നെന്ന് മനസിലായാല്‍ നടപടി എടുക്കണമെന്നും വി ഡി സതീശന്‍
തൃശൂരിൽ വിദ്യാർത്ഥികളെ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ടെന്ന് പരാതി. കള്ളിമംഗലം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികളാണ് പരാതിയതുമായി രംഗത്തെത്തിയത്. നാല് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പരുക്കേറ്റ വിദ്യാർത്ഥികൾ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തൃശൂർ- തിരുവില്വാമലറൂട്ടിൽ സർവീസ് നടത്തുന്ന പ്രിയമോൾ ബസിനെതിരെയാണ് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മരണവീട്ടില്‍ നിന്ന് 45 ഗ്രാം സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി പിടിയില്‍. കൊല്ലം സ്വദേശിനി റിന്‍സിയാണ് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 19 തിങ്കളാഴ്ച രാവിലെ പെരുമ്പാവൂരിലെ മരണവീട്ടിലാണ് മോഷണം നടന്നത്. പൗലോസ് എന്നയാളുടെ മാതാവിന്റെ മരണാന്തര ചടങ്ങിനെത്തിയതായിരുന്നു റിന്‍സി. വീട്ടിലുണ്ടായിരുന്ന 90കുവൈത്ത് ദിനാറും 45 ഗ്രാം സ്വര്‍ണവും യുവതി തന്ത്രപൂര്‍വം കൈക്കലാക്കുകയായിരുന്നു.
പാലക്കാട്: ധനകാര്യ ഇടപാട് സ്ഥാപനത്തിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗനം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ്
ആലുവ: പ്രവാസി വ്യവസായിയെ കബളിപ്പിച്ച് ദുബായിലെ സ്ഥാപനം തട്ടിയെടുത്തതായി പരാതി. ആലുവ കടുങ്ങല്ലൂർ ആമ്പക്കുടി നീസ് വില്ലയിൽ മുഹമ്മദ് മക്കാരുടെ രണ്ടുകോടി വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം കബളിപ്പിച്ച് തട്ടിയെടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. തട്ടിപ്പ് നടന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തനിക്കെതിരെ പെരിന്തൽമണ്ണ പൊലീസ് ക്രിമിനൽ കേസെടുത്തപ്പോഴാണ് സത്യങ്ങൾ അറിയുന്നതും താൻ
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വാദം പുനരാരംഭിച്ച് സുപ്രീം കോടതി. സുപ്രീം കോടതി സ്വമേധയാ കേസെടുത്ത സംഭവത്തില്‍ സിബിഐയോട് ഇതുവരെയുള്ള അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച നടന്ന വാദം കേള്‍ക്കലിന്റെ ബാക്കിയാണ് ഇന്ന് സുപ്രീം കോടതി
വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ച് സി കെ ആശ എംഎൽഎ. വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ എത്തിയ സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വഴിയോര കച്ചവടക്കാർക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്ന്
കൊച്ചി: രണ്ട് മാസത്തെ പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് കെഎസ്ആർടിസി റിട്ട. ജീവനക്കാരാൻ ആത്മഹത്യ ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്ആർടിസി അഭിഭാഷകനെ വിളിച്ചുവരുത്തി സിംഗിൾ ബെഞ്ച് വിശദീകരണം തേടി. എന്തുകൊണ്ടാണ് പെൻഷൻ നൽകാതിരുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനോട് ചോദിച്ചു. പെൻഷൻ നൽകുന്നതിൽ ഉണ്ടാകുന്ന വീഴ്ച ഇനി ആവർത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി.
സാമൂഹിക നീതി ഉറപ്പാക്കും, തമിഴ് ഭാഷയെ സംരക്ഷിക്കും സത്യപ്രതിജ്ഞയുമായി നടൻ വിജയ്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച നടൻ വിജയ് പാർട്ടി പതാക പുറത്തിറക്കി. ഇന്ന് 9.30 ഓടെയാണ് വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. ചെന്നൈയിലാണ് വിജയ് പതാക ഉയർത്തിയത്. തുടർന്ന് ചെന്നൈയിലെ പാർട്ടി ഓഫീസിൽ