Home Articles posted by Editor (Page 347)
Kerala News

പെൺകുട്ടി ഇന്ന് കേരളത്തിലേക്ക്; സംരക്ഷണം സിഡബ്ല്യുസി

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയുമായി കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് നിന്ന് തിരിക്കും. വൈകിട്ട് 3:50 നുള്ള കന്യാകുമാരി വിവേക് എക്സ്പ്രസ്സിലായിരിക്കും പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കുക. ഇന്നലെ വിശാഖപട്ടണത്തെത്തിയ സംഘം കുട്ടിയെ ഏറ്റെടുക്കുന്നതുമായി
Kerala News

സിനിമാ മേഖലയിലെ സ്ത്രീകളുടെ ചൂഷണം തുറന്ന് കാട്ടി തിരുവനന്തപുരം വനിതാ കോളേജ് മുൻ അധ്യാപിക ഡോ. മേരി ജോർജ്.

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ ചൂഷണം തുറന്ന് കാട്ടി തിരുവനന്തപുരം വനിതാ കോളേജ് മുൻ അധ്യാപിക ഡോ. മേരി ജോർജ്. 1980 കളിൽ വനിതാ കോളേജ് വിദ്യാർത്ഥിനികളെ ഒരു സിനിമാതാരം ദുരുപയോഗം ചെയ്തെന്ന് വെളിപ്പെടുത്തിയാണ് മുൻ അധ്യാപിക രംഗത്തെത്തിയിട്ടുള്ളത്. വില കൂടിയ കാറിൽ കോളേജ് പരിസരത്തെത്തി ഒരു പ്രധാന സിനിമാ താരം കുട്ടികളെ
Health Kerala News

ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേയ്ക്കായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം,
Entertainment Kerala News

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. 15 വർഷം മുമ്പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓർക്കുന്നുണ്ട്. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിച്ചിരുന്നില്ല. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് രഞ്ജിത്ത് ട്വന്റിഫോറിനോട്
Kerala News

തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. മുനമ്പം മിനി ഹാർബറിൽ മീൻ കച്ചവടം ചെയ്യുന്നയാളാണ് ബാബു. മീൻ കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രവീൺ എന്ന ആളാണ് ബാബുവിനെ കുത്തിയത്.  
Entertainment Kerala News

‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു.

‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു. തൃശൂർ ചേർപ്പു സ്വദേശിയാണ്. ഹൃദയാഘാതമാണ് മരണകാരണം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്റെ ‘ദൂരം’ സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം.പ്രിയ സുഹൃത്തിന്റെ
Entertainment Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മറ്റി
Entertainment Kerala News

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ്

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. ഫുട്ടേജ് സിനിമയില്‍ അഭിനയിച്ച നടിയായ ശീതള്‍ തമ്പിയാണ് സിനിമയുടെ നിര്‍മാതാവായ മഞ്ജുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
Entertainment Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടൻ ജോയ് മാത്യു. പവർ ഗ്രൂപ്പിൽ 15 പേരിൽ കൂടുതൽ ഉണ്ട്. ഇവർ കാരണം പലർക്കും തൊഴിൽ നഷ്ടപ്പെടാം. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നിൽ WCCയുടെ ശക്തമായ ഇടപെടൽ. മൊഴി നൽകിയവർ പരാതിപ്പെടാൻ തയാറാകണമെന്ന് നടൻ ജോയ് മാത്യു  പറഞ്ഞു. നടിമാർ പരാതിപ്പെട്ടപ്പോൾ അമ്മ പിന്തുണച്ചില്ല എങ്കിലും ഞാൻ
Kerala News

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പൊലീസിന് പുതിയ മുഖം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ മികവാര്‍ന്ന അന്വേഷണത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തമുഖത്ത് കേരളാ പൊലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍