Home Articles posted by Editor (Page 342)
India News

സഹിക്കാനാവാത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയ 22 വയസുകാരനായ യുവാവിന്റെ വയറിനുള്ളിൽ നിന്ന് താക്കോലുകളും കീ ചെയിനും കത്തിയും

പാറ്റ്ന: സഹിക്കാനാവാത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയ 22 വയസുകാരനായ യുവാവിന്റെ വയറിനുള്ളിൽ നിന്ന് താക്കോലുകളും കീ ചെയിനും കത്തിയും ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തെടുത്തു. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. നിരവധി ലോഹ വസ്തുക്കളാണ് യുവാവിന്റെ ശരീരത്തിലുണ്ടായിരുന്നതെന്നും ഇവയെല്ലാം
Entertainment Kerala News

നടി ശ്രീദേവികയ്ക്ക് പിന്നാലെ സംവിധായകൻ തുളസീ​ദാസിനെതിരെ ​ഗുരുതര ആരോപണവുമായി നടി ​ഗീതാ വിജയനും രംഗത്ത്.

കൊച്ചി: നടി ശ്രീദേവികയ്ക്ക് പിന്നാലെ സംവിധായകൻ തുളസീ​ദാസിനെതിരെ ​ഗുരുതര ആരോപണവുമായി നടി ​ഗീതാ വിജയനും രംഗത്ത്. 1991 ൽ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ​ഗീതാ വിജയൻ പങ്കുവെക്കുന്നത്. ഹോട്ടൽ മുറിയിൽ വച്ച് പലതവണ ശല്യം ചെയ്തു. ‌ഹോട്ടൽമുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. എതിർത്തപ്പോൾ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടർച്ചയായി
Entertainment Kerala News

ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ്

പ്രമുഖ നടന്മാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. നടൻ ബാബുരാജിനെതിരെയും ഷൈൻ ടോം ചാക്കോയ്ക്കുമെതിരെയാണ് ആരോപണം. ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആലുവയിൽ ഉള്ള വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയിൽ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു.
Entertainment Kerala News

പീഡനാരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം.

പീഡനാരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. നടൻ മുകേഷ് ശാരീരികമായി
Entertainment Kerala News Top News

മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു, എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീർ

മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു, എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ 24 നോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന്
Kerala News Top News

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭക്തജനത്തിരക്കിൽ ഗുരുവായൂർ

തൃശൂര്‍: അഷ്ടമിരോഹിണി മഹോത്സവത്തിൽ തിരക്കിലേക്ക് ഗുരൂവായൂര്‍. ഗുരുവായൂരപ്പന്‍റെ പിറന്നാള്‍ ദിനത്തില്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. വൈകീട്ട് വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. 5 മണിക്ക് മേൽപുത്തൂർ
Entertainment Kerala News

നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സര്‍ക്കാരിനെയും പ്രതിരോധിത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി
Entertainment Kerala News

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് അമൃത

കോഴിക്കോട്: മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് അമൃത കെ. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിർമ്മാതാവെന്ന പേരിൽ വിളിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് താൻ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നും അമൃത റിപ്പോർട്ടറിനോട് പറഞ്ഞു. കോർഡിനേറ്റേഴ്സാണ് സിനിമയിലേക്ക് വിളിക്കുക. വേതനം കൃത്യമായി കിട്ടാറില്ല. ചില
Kerala News

ആലപ്പുഴ: യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ: യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയില്‍ ലെജനത്ത് വാര്‍ഡില്‍ ആസിയ (22) ആണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു വിവാഹം. ഡെന്‍റല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഇന്ന് ഭര്‍ത്താവും മാതാപിതാക്കളും പുറത്ത് പോയി
Kerala News

പാലക്കാട് പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്‌സിപിഒ ജോയ് തോമസിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി അന്വേഷിക്കുകയും ഇദ്ദേഹത്തെ പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന്