കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് ഇന്നലെ നടന്ന നുണപരിശോധനയ്ക്കിടെ കുറ്റസമ്മതം നടത്തിയെന്ന് റിപ്പോർട്ട്. ക്രൂരമായ കൊലപാതക കൃത്യം നടത്തിയ അതേദിവസം കൊൽക്കത്തയിലെ തെരുവിൽ വച്ച് മറ്റൊരു സ്ത്രീക്കെതിരെ ലൈംഗികാതിക്രമം
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണം തെറ്റൊന്ന് തെളിഞ്ഞാൽ തിരിച്ചും നടപടി ഉണ്ടാകണമെന്ന് താരം പ്രതികരിച്ചു. ഇരകളുടെ പേരുകൾ സംരക്ഷിക്കപെടണമെന്നും കമ്മിറ്റി
പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നിയിലാണ് സംഭവം. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന. റാന്നി സ്വദേശിയായ അനിലാണ് മരിച്ചത്. സംഭവത്തിൽ പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച അനിലിന്റെ ഭാര്യക്കും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പശ്ചിമ ബംഗാൾ നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്. സിനിമയ്ക്ക് എന്ന പേരിൽ കതൃക്കടവ് റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരിയുടെ ശരീരത്തിൽ ദുരുദ്ദേശപരമായി രഞ്ജിത്ത് തൊട്ടുവെന്ന് എഫ്ഐആർ. അനുമതിയില്ലാതെയാണ് രഞ്ജിത്ത് പരാതിക്കാരിയുടെ ശരീരത്തിൽ സ്പർശിച്ചത്. കതൃക്കടവിലെ ഡി ഡി ഫ്ലാറ്റിൽ വച്ചാണ് കേസിനാസ്പദമായ
മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയുടെ പ്രവർത്തനം വനിതാ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. എന്നാൽ മറ്റ് കാര്യങ്ങൾക്ക് സഹായം നൽകാൻ മാത്രമായിരിക്കും പുരുഷ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കുക. മൊഴിയെടുക്കുന്നതും, പരാതിക്കാരുമായി ബന്ധപെടുതും, തെളിവെടുപ്പും അതിന്റെ പരിശോധനയും, മേൽനോട്ടവും ഉൾപ്പടെയുള്ള ഏറ്റവും
നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ഡബ്ല്യുസിസിക്കൊപ്പം നിന്ന് നടന്മാർക്ക് എതിരെ പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. തമിഴ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അജ്ഞാത ഭീഷണി. സാധാരണയായി വരുന്ന ഒരു കാൾ ആയിരുന്നു അത്… ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിക്കുകയും അതെ എന്ന് പറഞ്ഞപ്പോൾ ഭീഷണിപെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും അവർ പറയുന്നു .
പാലക്കാട് നെന്മാറയിൽ 17കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അന്വേഷണത്തിന് നിർദേശം നൽകിയത്. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ 17കാരന്റെ തല ജീപ്പിലിടിച്ച് മർദിക്കുകയായിരുന്നു. പൊലീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം 17കാരനെ മർദിച്ചതിൽ വിശദീകരണവുമായി നെന്മാറ സിഐ
തിരുവനന്തപുരം: നെയ്യാറ്റിൻകര അവണാകുഴിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ. കോട്ടുകാൽ പെരിങ്ങോട്ടുകോണം സ്വദേശി തമ്പി എന്ന് വിളിക്കുന്ന അനന്തു (23), വെൺപകൽ സ്വദേശി അഭിജിത്ത് (25), വെൺപകൽ ചൂണ്ട വിളാകം സ്വദേശി അനന്തു ( 19 ) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത് അവണാകുഴി സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ദിനേശ് കുമാറിനെയാണ് കഴിഞ്ഞ
കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് അച്ഛനെ മകന്‍ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്‍റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവില്‍ കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചിരുന്ന രാഹുൽ
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ പകൽക്കുറി പുഴയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ധർമ്മരാജൻ, രാമചന്ദ്രൻ എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ പുഴയിൽ കുളിക്കാനിറങ്ങി കാണാതായത്. കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 500 മീറ്റർ മാറി ഇന്ന് രാവിലെ 7. 30 കൂടിയാണ് ധർമ്മരാജന്റെ മൃതദേഹവും സ്ഥലത്ത് നിന്നും 150 മീറ്റർ മാറിയാണ് രാമചന്ദ്രൻ മൃതദേഹവും കണ്ടെടുത്തു.