Home Articles posted by Editor (Page 337)
Entertainment Kerala News

ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു.

ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354A, 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങ് സെറ്റിലെ ശുചിമുറിയില്‍ വച്ച് തന്നോട് ജയസൂര്യ ലൈംഗിക
International News

ബം​ഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി.

ബം​ഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളി ഭാഷാ ചാനലായ ഗാസി ടിവിയു​ടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയാണ് മരിച്ചത്. 32 വയസായിരുന്നു. ഹതിർജീൽ തടാകത്തിൽ ഒഴുകിനടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമെന്ന് ആരോപിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീദ് വാസെദ് രംഗത്തെത്തി. മൃതദേഹം ധാക്ക മെഡിക്കൽ കോളേജ്
Entertainment Kerala News

നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ വ്യാപക പരാതികൾ

നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിന് പിന്നാലെ ചർച്ചയായി മുൻഭാര്യ സരിതയുടെ ഇന്റർവ്യൂ. മന്ത്രി വീണ ജോർജ് ഇന്ത്യാ വിഷനിൽ ജേർണലിസ്റ്റ് ആയിരുന്ന കാലത്ത് സരിതയുമായി ചെയ്ത മുഖാമുഖം എന്ന ഇന്റർവ്യൂവാണ് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഇന്റര്‍വ്യൂവില്‍ മുകേഷില്‍ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ച് സരിത
International News Top News

മെസേജ് അയക്കാന്‍ ഇനി ഫോണ്‍ നമ്പര്‍ വേണ്ട; വാട്‌സ്ആപ്പ്

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും. പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍
Kerala News

ഒന്നര വയസ് പ്രായമുള്ള കൈക്കുഞ്ഞുമായി ജീവനൊടുക്കാനിറങ്ങിയ യുവതിയെ മണിക്കൂറുകൾ കൊണ്ട് കണ്ടെത്തി പൊലീസ്.

കോഴിക്കോട്: ഒന്നര വയസ് പ്രായമുള്ള കൈക്കുഞ്ഞുമായി ജീവനൊടുക്കാനിറങ്ങിയ യുവതിയെ മണിക്കൂറുകൾ കൊണ്ട് കണ്ടെത്തി പൊലീസ്. താമരശ്ശേരി സ്വദേശിനിയായ യുവതിയാണ് കുഞ്ഞുമായി വീടുവിട്ടിറങ്ങിയത്. താമരശ്ശേരി, അത്തോളി, കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനുകളിലെയും പിങ്ക് പൊലീസിലെയും ഉദ്യോഗസ്ഥർ ചേർന്നാണ് യുവതിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് കാട്ടി
Entertainment Kerala News

സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് എം. മുകേഷ് പുറത്തേക്ക്

സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷ് ഒഴിയും. സമിതിയിൽ നിന്ന് രാജിവെക്കാൻ സിപിഐഎം മുകേഷിന് നിർദേശം നൽകി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. തീരുമാനമെടുത്ത് ഉടൻ പാർട്ടി അറിയിക്കാൻ സിപിഐഎം നിർദേശം നൽകി. നടനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സിപിഐഎം തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ
Kerala News

കോട്ടയം ആപ്പാൻച്ചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം.

കോട്ടയം: കോട്ടയം ആപ്പാൻച്ചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി ആണ് മരിച്ചത്. അപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.
Kerala News

40കാരന്‍റെ കൊലപാതകം, വിദേശത്തായിരുന്ന ഭാര്യ അറിയിച്ച ശേഷം കാമുകൻ നടത്തിയത്

മറ്റക്കര: കോട്ടയം മറ്റക്കരയിലെ 40കാരൻ രതീഷ് മാധവന്‍റെ കൊലപാതകത്തിൽ വൻ വഴിത്തിരിവ്. രതീഷിന്‍റെ ഭാര്യ മഞ്ജു കൂടി അറിഞ്ഞുകൊണ്ടാണ് കാമുകൻ ശ്രീജിത്ത് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. മഞ്ജുവിനെയും അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു മറ്റക്കര സ്വദേശി രതീഷിനെ ശ്രീജിത്ത് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം
Kerala News

നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

കാസര്‍കോട്: ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു 20കാരിയായ സ്മൃതി. സ്മൃതി ഇന്ന് ജീവനോടെയില്ല. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ സ്മൃതിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് സഹോദരിയും അച്ഛനും പറയുന്നത്. കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു വന്നതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ
Kerala News

മലപ്പുറത്ത് ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ആത്മഹത്യ ചെയ്തു.

മലപ്പുറത്ത് ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്നു ജിബിൻ. കഴിഞ്ഞയാഴ്ച്ചയാണ് ജിബിൻ നാട്ടിലെത്തിയത്. വിവാഹത്തിന്