Home Articles posted by Editor (Page 335)
Kerala News

മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ തടഞ്ഞ് പൊലീസ്.

മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ തടഞ്ഞ് പൊലീസ്. എസ്പിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ എത്തിയത്. കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പി വി അൻവർ എംഎൽഎയെ തടഞ്ഞത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ എൻ. ശ്രീജിത്ത്
Kerala News Top News

ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു
Entertainment India News

അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണമെന്ന് നടൻ വിശാൽ

ചെന്നൈ: അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണമെന്ന് നടൻ വിശാൽ. ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ പിന്നീട് മടിക്കുമെന്നും നടൻ വിശാൽ പറ‍ഞ്ഞു. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും താരം ഏഷ്യാനെറ്റ് ന്യൂസിനോട്‌ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിൻ്റെ
Kerala News

ഹ്രസ്വ ചിത്ര സംവിധായകനും സന്തോഷ് വർക്കിയും ഉള്‍പ്പെടെ 5 പേർക്കെതിരെ കേസ്

കൊച്ചി: ട്രാൻസ്ജെൻഡറിൻ്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അലൻ ജോസും സന്തോഷ് വര്‍ക്കിയും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ്
Kerala News

കൊച്ചിയിൽ വീട്ടമ്മയെ പറ്റിച്ച് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ.

കൊച്ചി: കൊച്ചിയിൽ വീട്ടമ്മയെ പറ്റിച്ച് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി വിജയ് സോൻഖറിനെയാണ് എറണാകുളം റൂറൽ പൊലീസ് സാഹസികമായി പിടികൂടിയത്. ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓണ്‍ലൈൻ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മദാബാദിൽ നിന്നും പിടിയിലായ വിജയ് സോൻഖർ. സാമൂഹിക
Kerala News

സിനിമയിലെ ലൈംഗീക ചൂഷണ പരാതി, സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി വീണാ ജോർജ്

സിനിമയിലെ ലൈംഗീക ചൂഷണ പരാതി, സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി വീണാ ജോർജ്. സ്ത്രീപക്ഷ നിലപാടിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് മന്ത്രി പറഞ്ഞു. പരാതി വാക്കാൽ ഉന്നയിച്ചവരെ പോലും അങ്ങോട്ട് സമീപിച്ചാണ് നിയമനടപടി സ്വീകരിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പല ആരോപണങ്ങളിലും അന്വേഷണം നടന്നിട്ടില്ല. എം മുകേഷ് എംഎൽഎയുടെ കാര്യത്തിൽ അന്വേഷണത്തിന് ശേഷം മാത്രം പ്രതികരണമെന്ന്
Kerala News

സൗദിയിലെ അൽ കോബാറിൽ താമസ സ്ഥലത്ത് മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ അൽ കോബാറിൽ താമസ സ്ഥലത്ത് മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ അനൂപ് മോഹൻ (35 ) ഭാര്യ വസന്തകുമാരി രമ്യമോൾ എന്നിവരെയാണ് തുക്ബയിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ അഞ്ചുവയസ്സുകാരിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala News

മുകേഷിന്റെ രാജിയിൽ തീരുമാനം എടുക്കേണ്ടത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുകേഷിന്റെ രാജിയിൽ തീരുമാനം എടുക്കേണ്ടത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ രാജി ആവശ്യപ്പെട്ടിട്ടും സിപിഐ എം തയാറാകുന്നില്ല. മുകേഷ് രാജി വെക്കണമെന്ന് തന്നെയാണ് കോൺഗ്രസ് നിലപാടെന്നും വി ഡി സതീശൻ പറഞ്ഞു.സിപിഐഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. സിനിമാ നയ രൂപീകരണ സമിതിയിൽ മുകേഷ് ഇപ്പോഴും അംഗമാണ്. വളരെ രഹസ്യമാകേണ്ട ഹേമ കമ്മിറ്റി റിപ്പോർട്ട് മുകേഷ്
Kerala News

‘ഒരു നിമിഷം പോലും മുകേഷ് ആ സ്ഥാനത്ത് തുടരരുത്; തുറന്നടിച്ച് സിപിഐ

കൊച്ചിയിലെ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് സിപിഐ. മുകേഷിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതാനാകില്ലെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. മുകേഷിനെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിനും മുന്നണിയ്ക്കും അവമതിപ്പ് ഉണ്ടാക്കിയെന്ന് അദ്ദേഹം
Kerala News

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിലെത്തും, കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിൽ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്നടക്കം അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട