തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഹോസ്റ്റലിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം. ഹോസ്റ്റലിൽ വൈഫൈ ഇൻസ്റ്റാൾ ചെയ്യാനെത്തിയ ജി കതിരേശൻ മുറിയിൽ ഒറ്റയ്ക്കായിരുന്ന വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തി. എന്നാൽ, ഈ വിവരം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപങ്ങളിൽ മോഹൻലാൽ ഇന്ന് ആദ്യമായി പ്രതികരിച്ചേക്കും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണും എന്നാണ് കെസിഎ അറിയിപ്പ്. അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി സുപര്‍ണ ആനന്ദ്. സിനിമയില്‍ വനിതകള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല. കേരള സര്‍ക്കാര്‍ വനിതകള്‍ക്കായി ഒന്നും ചെയ്യുന്നില്ല. പീഡനക്കേസില്‍ പ്രതിയായ മുകേഷ് രാജി
ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി. ചെന്നൈ എഗ്മോർ- നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്റ്- മധുര സർവീസുകളാണ് അനുവദിച്ചത്.സർവീസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റെഗുലർ സർവീസ് തിങ്കളാഴ്ച് മുതൽ നടത്തും. എഗ്‌മോറിൽ നിന്നും നാഗർകോവിലിലേക്കുള്ള സർവീസ് രാവിലെ അഞ്ചിന്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ 31ന് ഉദ്ഘാടനം ചെയ്യുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ
ഫെഫ്കയില്‍ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. കാപട്യം നിറഞ്ഞ നേതൃത്വമെന്ന് ആഷിഖ് അബു വിമർശിച്ചു. രാജി ബി ഉണ്ണി കൃഷ്ണനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയിരുന്നു. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും
വ്യാജ പാസ്പോർട്ട് നിർമ്മാണ കേസിൽ പോലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം തുമ്പയിലെ പോലീസ് ഉദ്യോഗസ്ഥൻ അൻസിലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. പാസ്പോർട്ടിനായി വ്യാജ രേഖകൾ ചമച്ച് തിരുവനന്തപുരം പാസ്പോർട്ട് ഓഫീസീൽ ഹാജരാക്കിയ കേസിലെ പ്രധാന പ്രതിയാണ് പോലീസ് ഉദ്യോഗസ്ഥനായി അൻസിൽ. ഇയാൾ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങുകയായിരുന്നു. 13 കേസുകളിലായി എട്ടു പ്രതികളെ നേരത്തേ തുമ്പ പോലിസ്
കായംകുളം: ആലപ്പുഴയിൽ ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം. ഇരുപത്തിരണ്ടുകാരി ആസിയ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം പെൺകുട്ടിയുടേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ആസിയയെ ആലപ്പുഴ ലജ്‌നത്ത് വാർഡിലെ ഭർത്താവ് മുനീറിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും
ഹരിപ്പാട്: പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവെച്ചു തുന്നികെട്ടിയെന്ന പരാതിയില്‍ കേസ്. ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ചികിത്സാ പിഴവ് ആരോപിച്ചാണ് കേസെടുത്തത്. വയറ്റില്‍ പഞ്ഞി തുന്നിക്കെട്ടിയതിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ചതുള്‍പ്പെടെ യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം: ഹൈദരാബാദിലെ മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിന് ഒടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയതെന്നും ഇത് ചരിത്ര നേട്ടമാണെന്നും കേരള പൊലീസ് പറയുന്നു. ജൂലൈ രണ്ടിന് ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് എംഡിഎംഎ കൈവശം വെച്ചയാളെ പൊലീസ്
കോഴിക്കോട്: സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണംവാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. നിര്‍മാതാവും സംവിധായകനുമായ കെ എ ദേവരാജന്‍ നല്‍കിയ അപ്പീല്‍ കോഴിക്കോട് അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. ജൂലൈ ഒമ്പതിന് കേസ് പരിഗണിച്ച കോടതി ആഗസ്റ്റ് 30ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഹാജരാകാന്‍