ലൈംഗികാരോപണക്കേസിൽ എം.മുകേഷ് എംഎൽഎയുടെ രാജി ഉടനില്ല. ഉടൻ രാജിവെക്കേണ്ടെന്ന് സിപിഐഎമ്മിൽ ധാരണ. ആരോപണത്തിന്റെ പേരിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഐഎം തീരുമാനം. എം മുകേഷിന്റെ രാജി വിഷയം സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയായി. എം മുകേഷിന്റെ വിശദീകരണം പാർട്ടി കേൾക്കും. അതേസമയം
ബെംഗളൂരു: ബെംഗളുരുവിലെ കെങ്കേരിയിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. സുഹൃത്തായ യുവതിക്കൊപ്പം ഉറങ്ങുകയായിരുന്ന നവ്യശ്രീ (28) ആണ് കൊല്ലപ്പെട്ടത്. രാവിലെ കിടക്കയിലെ രക്തത്തിന്‍റെ നനവ് കണ്ടാണ് തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന സുഹൃത്തായ പെൺകുട്ടി വിവരമറിഞ്ഞത്. ബെംഗളുരു സ്വദേശിയാണ് കൊല്ലപ്പെട്ട നവ്യശ്രീ. ഭർത്താവിനെ പേടിച്ചാണ് നവ്യ സുഹൃത്തിന്റെ വീട്ടിലെത്തിയത്.
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌കോട്ടിലെ യൂണിവേഴ്‌സിറ്റി റോഡിലെ ഭഗത്‌സിൻഹ്‌ജി ഗാർഡനിലാണ് സംഭവം. ചോദ്യം ചെയ്യലിൽ യുവാവായ നിലേഷ് കൊലകുറ്റം സമ്മതിച്ചു. ആദ്യം കത്തി ഉപയോഗിച്ച് അമ്മ ജ്യോതിബെന്നിനെ ആക്രമിച്ച യുവാവ് പിന്നീട് പുതപ്പുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കുറ്റം ചെയ്തതിന് ശേഷം, പ്രതി
കണ്ണൂർ: 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ഗായിക കെ എസ് ചിത്ര ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായി. രാജശ്രീ വാര്യർ, ഡോ ആർ എൽ വി രാമകൃഷ്ണൻ എന്നിവർക്കാണ് 15,001 രൂപയുടെ ക്ഷേത്രകല ഫെലോഷിപ്പ് ലഭിച്ചത്. ക്ഷേത്രകലാശ്രീ പുരസ്കാരം 25,001 രൂപയുടേതാണ്. അവാർഡ് ദാനം ഒക്ടോബർ ആറിന് അരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.
കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ പീഡന പരാതിയില്‍ നിര്‍ണായക നീക്കവുമായി അന്വേഷണസംഘം. സിദ്ദിഖിനെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിദ്ദിഖിന് നോട്ടീസ് നല്‍കും. പ്രത്യേക ഉദ്യോഗസ്ഥന്‍ വഴി കൊച്ചിയിലെത്തിയാകും നോട്ടീസ് നല്‍കുക. കോടതിയില്‍ രേഖപ്പെടുത്തിയ യുവനടിയുടെ രഹസ്യമൊഴി ലഭിച്ചാല്‍ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ക്രൈം ബ്രാഞ്ച് എസ് പി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം,ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ത്യശ്ശൂർ എന്നീ നാല് ജില്ലകളില്‍ ഗ്രീൻ അലേർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന്‍ ക്രിസ്റ്റി (24 )യെ കുത്തികൊന്നത്. ഉറങ്ങികിടക്കുമ്പോള്‍ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ വൈകിട്ട് മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില്‍ ബഹളമുണ്ടാക്കിയ ജോണിനെ മക്കള്‍ അനുനയിപ്പിച്ച് സ്വന്തം
ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഈ നേട്ടം. ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ്
നടൻ ജയസൂര്യക്കെതിരായ പീഡനക്കേസിൽ നടൻ ഉടൻ കേരളത്തിലേക്കില്ല. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം പങ്കുവെച്ചുവെന്ന് സഹൃത്തുക്കൾ അറിയിച്ചു. നിലവിൽ ജയസൂര്യ ന്യൂയോർക്കിൽ ആണ് ഉള്ളത്. അദ്ദേഹം ഉടൻ നാട്ടിലേക്ക് മടങ്ങില്ല. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമം നടത്തും. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും. നടന്റെ അടുത്ത സുഹൃത്തുക്കളാണ് വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം
കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും മുകേഷിന്റെ രാജി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മുകേഷിനെ കൂടി കേൾക്കാൻ സിപിഐഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിന്റെ രാജ്യക്കാര്യം ചർച്ചയായില്ല. ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട