കൊച്ചി: ടൂര്‍ പോകാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ നാലംഗ സംഘം പിടിയില്‍. ആലുവ കാഞ്ഞൂര്‍ ഭാഗത്ത് മരോട്ടിക്കുടി വീട്ടില്‍ ലിന്റോ(26), മലപ്പുറം നിലമ്പൂര്‍ കരിമ്പുഴ ഭാഗത്ത് വിശാലില്‍ വീട്ടില്‍ മുഹമ്മദ് നിവാസ്(23), മുനമ്പം പള്ളിപ്പുറം ചെറായി
ചെന്നൈ: മലയാള സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. രാധികയെ കണ്ട് വിവരങ്ങൾ ശേഖരിക്കും. മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്. കാരവാനിൽ ദൃശ്യങ്ങൾ പകർത്തുകയും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട്
കളമശ്ശേരി: ഓടുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിക്കും. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് തെളിവെടുപ്പിന് എത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എറണാകുളം കളമശ്ശേരിയിൽ സ്വകാര്യ ബസിലെ കണ്ടക്ടറായ ഇടുക്കി സ്വദേശി അനീഷിനെ കുത്തികൊലപ്പെടുത്തിയത്. പ്രതിയെ പിന്നീട് ആലുവ മുട്ടത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കളമശ്ശേരി എച്ച്എംടി ജംഗ്ഷനിൽ
തിരുവനന്തപുരം: വരുന്ന ഏഴു ദിവസം സംസ്ഥാനത്ത് വ്യാപകമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി രൂപംകൊണ്ട ‘അസ്ന’ ചുഴലിക്കാറ്റ് ഞായറാഴ്ച
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ സിപിഐ നേതാവ് ആനി രാജ. മുകേഷിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തണം,അതാണ് സ്ത്രീപക്ഷ നിലപാടെന്നും അതിൽനിന്നും ഒരുമാറ്റവും ഉണ്ടാകില്ലായെന്നും ആനി രാജ പറഞ്ഞു. ഇടതുപക്ഷം എന്നാൽ സ്ത്രീപക്ഷമാണ്, മറ്റുള്ളവർ തെറ്റ് ചെയ്തിട്ടുണ്ടാവും എന്നാൽ അവർ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടതെന്നും രാജ്യത്തെ
രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1701 രൂപയായി. പുതിയ വില ഇന്നുമുതൽ നിലവിൽ വരും. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1691.50 രൂപയായി വർധിച്ചു. 14 കിലോ ഗാർഹിക പാചകവാതകത്തിന് ഡൽഹിയിൽ 803 രൂപയാണ്. ജൂലൈ ഒന്നിന് വാണിജ്യ
പിരിച്ചുവിടൽ തുടർന്ന് ടെക് കമ്പനികൾ. 122 കമ്പനികളിലായി 34107 പേരെ ഓഗസ്റ്റ് മാസത്തിൽ മാത്രം പിരിച്ചുവിട്ടു. ഇതിൽ തന്നെ 44 കമ്പനികളിലായി 27605 പേർക്ക് ജോലി നഷ്ടമായി. ജൂലൈ മാസത്തിൽ 39 കമ്പനികളിലെ 9051 പേർക്കാണ് ജോലി നഷ്ടായിരന്നത്. അമേരിക്ക, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് പിരിച്ചുവിടലിൻ്റെ ആഘാതം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. layoffs.fyi എന്ന വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച
താര സംഘടനയായ അമ്മയുടെ ഓഫിസിൽ പോലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. ലൈംഗികാതിക്രമ
ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ് എടുത്തു. നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ആർഡിഎക്സ് നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തൃപ്പൂണിത്തുറ മാജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന
ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ മുറിവാലൻ അവശനായി കഴിഞ്ഞദിവസം വീണിരുന്നു. കാട്ടാനകൾ കഴിഞ്ഞദിവസം കൊമ്പുകോർത്തിരുന്നു. ഇതിലാണ് മുറിവാലൻ കൊമ്പന് പരുക്കേറ്റിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ചികിത്സ നൽകി വരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ചക്കക്കൊമ്പൻ മുറിവാലനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. ചക്കകൊമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി