കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കിപ്പോയ ചരക്കുലോറി വഴി തെറ്റി വൈദ്യുതി തൂണുകൾ തകർത്തു. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോയ ലോറിയാണ് കണ്ണൂർ വെങ്ങരയിൽ കുടുങ്ങിയത്. ഗൂഗിൾ മാപ്പ് ചതിച്ച, ലോറി ഡ്രൈവർക്ക് കെഎസ്ഇബി 13,000 രൂപ പിഴയുമിട്ടു. ഗൂഗിൾ മാപ്പിനെ വിശ്വസിച്ചാണ് ജഗന്നാഥ് യാത്ര തുടങ്ങിയത്. എന്നാൽ
കാലടി: പോക്സോ കേസ് പ്രതി മരിച്ച നിലയിൽ. ചാലക്കുടി സ്വദേശി ജോയ് തോമസാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ചാലക്കുടി പുഴയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാർത്ഥികളെ ശല്യം ചെയ്തതിന് ഇയാൾക്കെതിരെ കാലടി പൊലീസ് പോക്സോ കേസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന്
ആഭ്യന്തര വകുപ്പിനെതിരായ പിവി അൻവർ എം.എൽ.എയുടെ ആരോപണത്തിൽ മൗനം തുടർന്ന് സിപിഐഎം. വിമർശനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടതോടെ പാർട്ടി പ്രതിരോധത്തിലായി. വിവാദങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിത്തും എതിരെയാണ് പി.വി അൻവറിന്റെ ആരോപണങ്ങളത്രയും. പാർട്ടി അച്ചടക്ക നടപടി നേരിട്ട് പ്രധാന
ലൈംഗിക പീഡനക്കേസിൽ എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്ക് പിന്നിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് മുകേഷിന്റെ വാദം. ഇത് സാധൂകരിക്കുന്ന തെളിവുകൾ മുകേഷിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കും. ഇതിനിടെ മുകേഷിന്റെ ജാമ്യത്തെ എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുകേഷിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം കോടതിയെ
ചേർത്തല: ഗൃഹനാഥനെ കുത്തി താഴെ ഇട്ട ശേഷം വീട്ടമ്മയുടെ മാല അപഹരിച്ച് കടന്നുകളഞ്ഞ അക്രമിയെ തേടി ചേർത്തല പൊലീസിന്‍റെ അന്വേഷണം. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ പാലത്തിന് സമീപം ചിറയിൽ സണ്ണി ( 65) യാണ് ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷ്ടാക്കൾ കുത്തി വീഴ്ത്തിയ ശേഷം സ്വർണ്ണവുമായി കടന്നത്. പുലർച്ചെ വീട്ടിലെ കോളിംഗ് ബെൽകേട്ട് പുറത്തേയ്ക്ക് ഇറങ്ങിയ സണ്ണിയുടെ
ഇടുക്കി: ഓൺലൈൻ ജോലിയിലൂടെ അധിക വരുമാനം എന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഇടുക്കി സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് 17 ലക്ഷത്തോളം രൂപ. ജോലിക്ക് മുൻകൂറായി മുടക്കിയ പണം തിരികെ കിട്ടാൻ വേണ്ടിയാണ് തട്ടിപ്പ് മനസിലാവാതെ വീണ്ടും വീണ്ടും പണം നിക്ഷേപിച്ചതെന്ന് വീട്ടമ്മ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രസ്റ്റീജ് ഏണിംഗ്സ് എന്ന ടെലഗ്രാം ഗ്രൂപ്പ് വഴി ആയിരുന്നു തട്ടിപ്പ്. ലാപ്ടോപ്പോ മൊബൈൽ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്താൻ സാധ്യത. സെപ്റ്റംബർ 28 ശനിയാഴ്ച മറ്റ് വള്ളംകളികളില്ലെന്നതും ശനിയാഴ്ചയാണ് വള്ളംകളിക്ക് കൂടുതൽ സൗകര്യമെന്നതും അന്നേ ദിവസത്തിന് സാധ്യത കൂട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എൻടിബിആര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് യോഗം നടത്താനാണ് ആലോചന. ഇന്ന് രാവിലെ ഇത് സംബന്ധിച്ച് തീരുമാനമാകും. ഭൂരിപക്ഷം ക്ലബ്ബുകൾക്കും സൗകര്യം ഈ
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം എ പി മുജീബാണ് പരാതി നൽകിയത്. എഡിജിപി എം ആർ അജിത്ത് കുമാർ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലുള്ളത്. അൻവറിനെ സാക്ഷിയാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും പരാതിയിലുണ്ട്. നേരത്തെ സംഭവത്തിൽ സിബിഐ
ഹേമ കമ്മറ്റി റിപ്പോർട്ടിലെ സത്യാവസ്ഥ പുറത്തുവരാൻ കാത്തിരിക്കുകയാണെന്ന് നടി വിൻസി അലോഷ്യസ്. ലൈംഗികാ അതിക്രമങ്ങൾ തനിക്ക് നേരെ ഉണ്ടായിട്ടില്ല. പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ട്. കോൺട്രാക്ട് ഇല്ലാതെ സിനിമയിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വരുമ്പോഴാണ് തങ്ങളും ആ നീതികേടിന് കീഴിലാണെന്ന് വ്യക്തമായത്. പവർ