Home Articles posted by Editor (Page 322)
India News Top News

ഇന്ന് അധ്യാപകദിനം; രാഷ്ട്രപതിയും അധ്യാപകനും തത്വചിന്തകനുമായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ്

ഇന്ന് അധ്യാപകദിനം. വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വലിയ പങ്കാണ് വഹിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനും തത്വചിന്തകനുമായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി നാം ആചരിക്കുന്നത്. ശിഷ്യന്മാരും സുഹൃത്തുക്കളും ജന്മദിനം
India News

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ  രാഹുൽ ഗാന്ധിയെയും  പിണറായി വിജയനെയും പങ്കെടുപ്പിക്കാൻ നീക്കം

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാൻ നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരേയും വിജയ് ക്ഷണിച്ചേക്കും. രാഷ്ട്രീയത്തിൽ വിജയ്ക്ക് ഏറ്റവും
International News

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു.

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിർത്തത്. കുട്ടി പിടിയിലായതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ
Kerala News Top News

3 സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ: വില വർധനവ് ഓണച്ചന്തകൾ തുടങ്ങാൻ‌ ഇരിക്കെ

സപ്ലൈകോയിൽ സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്. സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് സബ്സിഡി സാധനങ്ങളുടെ വിലവർധന. ഇക്കഴിഞ്ഞ
Entertainment Kerala News

ബലാത്സംഗക്കേസിൽ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ തുടങ്ങിയവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതിയുടെ തീരുമാനമറിയാം

കൊച്ചി: നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ തുടങ്ങിയവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതിയുടെ തീരുമാനമറിയാം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാകും നിർണായക ഉത്തരവ് പുറപ്പെടുവിക്കുക. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ഹർജികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു. ബലാത്സംഗം
Kerala News

തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സെപ്തംബർ 6 ന് പ്രാദേശിക അവധി

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് വെള്ളിയാഴ്ച (സെപ്തംബര്‍ 6 ന്) തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 4  വരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും വാഹനങ്ങൾ വഴിതിരിച്ച്
Kerala News

അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍.

കൊച്ചി: അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി അനുവാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതില്‍ അധികം ആളുകളെ കബളിപ്പിച്ച് മൂന്ന് കോടിയോളം രൂപയാണ് യുവതി തട്ടിയെടുത്തത്. അനു ഇസ്രായേലില്‍ കെയര്‍ ടേക്കര്‍ ആയി ജോലി ചെയിതിരുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് കൂടുതലും യുവതിയുടെ തട്ടിപ്പില്‍ ഇരകളായത്.
Entertainment Kerala News

സീരിയല്‍ പ്രൊഡ്യൂസര്‍ക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സീരിയല്‍ പ്രൊഡ്യൂസര്‍ക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. സീരിയല്‍ പ്രൊഡ്യൂസര്‍ സുധീഷ് ശേഖര്‍, കണ്‍ട്രോളര്‍ ഷാനു എന്നിവര്‍ക്കെതിരെയാണ് കേസ്. സീരിയലില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  
Kerala News

പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കാന്‍ തീരുമാനം.

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കാന്‍ തീരുമാനം. വസ്തുനിഷ്ഠമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി നിര്‍ദേശം നല്‍കി. പി വി അന്‍വറിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. ഇന്ന് ചേര്‍ന്ന് അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്കും
Entertainment Kerala News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ വെച്ച് നടികര്‍ സംഘം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ വെച്ച് നടികര്‍ സംഘം. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഇ-മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തി. കുറ്റം തെളിയിക്കപ്പെട്ടാല്‍ സിനിമയില്‍ അഞ്ചുവര്‍ഷം വിലക്കും, കോടതി നടപടികളും നേരിടേണ്ടി വരുമെന്ന് നടികര്‍ സംഘം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇരകളാക്കപ്പെടുന്നവര്‍ക്ക് നിയമസഹായം