Home Articles posted by Editor (Page 321)
India News International News

യുകെയിൽ ഇന്ത്യൻ വംശജനായ വയോധികനെ കൊലപ്പെടുത്തിയ കേസിൽ 14 കാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു

ഇന്ത്യൻ വംശജനായ വയോധികനെ കൊലപ്പെടുത്തിയ കേസിൽ 14 കാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഈസ്റ്റേൺ ഇംഗ്ലണ്ടിലെ ഫ്രാങ്ക്‌ലിൻ പാർക്കിൽ നായയുമായി നടക്കാനിറങ്ങിയ 80 വയസുകാരനായ ഭീം കോഹ്ലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പേര്
Entertainment Kerala News

ലൈംഗിക പീഡനക്കേസില്‍  എം മുകേഷിനും  ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. 

ലൈംഗിക പീഡനക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിനും നടന്‍ ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. പീഡനക്കേസില്‍ ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് കോടതി മുന്നോട്ടുവച്ചത്. ഈ ആവശ്യം
Entertainment Kerala News

‘അന്ന് നിവിൻ എൻ്റെ കൂടെ, തെളിവുകളുണ്ട്’; യാഥാർത്ഥ്യം തെളിയട്ടേയെന്ന് വിനീത് ശ്രീനിവാസൻ

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം  പറഞ്ഞു. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം
Entertainment Kerala News

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായി.

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായി. ആശ്വിൻ ഗണേശാണ് വരൻ. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ.കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാർ തുടങ്ങിയവരും
Kerala News

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് പരിശോധന

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് പരിശോധന. കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയിലാണ് പരിശോധന നടക്കുന്നത്. ഇവിടെ വച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്നായിരുന്നു. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കേസിൽ പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി രഹസ്യമൊഴി നൽകിയിരുന്നു. തിരുവനന്തപുരം കരമന
Kerala News

സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി.

സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും പി.സതീദേവി പ്രതികരിച്ചു. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും
Entertainment India News

ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കന്നഡ സിനിമ പ്രവർത്തകർ.

സാൻഡൽവുഡിലും ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കന്നഡ സിനിമ പ്രവർത്തകർ. കന്നഡ സിനിമ പ്രവർത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ നേരിൽ കണ്ടു. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈം​ഗിക ചൂഷണങ്ങൾ ഉൾപ്പെടെ അന്വേഷിക്കാൻ സമിതിയെ നിയോ​ഗിക്കണമെന്നാവശ്യപ്പെട്ട് ‘ഫിലിം ഇൻഡസ്ട്രി ഫോർ റൈന്റ്സ് ആൻഡ് ഇക്വാളിറ്റി’ (ഫയർ) മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തു നൽകി.
Kerala News

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിയുടെ തലയ്ക്ക് പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരും മാർച്ചിലുണ്ട്. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച യൂത്ത്
Kerala News

വനിത സ്റ്റാഫ് റൂമിൽ സൂം സിസിടിവി ക്യാമറ വച്ചു, ദൃശ്യങ്ങൾ പ്രിൻസിപ്പലിന്റെ മുറിയിലെ ടിവിയിൽ; പരാതി

കോട്ടയം: ചങ്ങനാശേരി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റാഫ് റൂമിൽ പ്രിൻസിപ്പൽ സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചട്ടം രൂപീകരിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്റെ വിശദീകരണം തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ മൂന്ന് ആഴ്ചക്കകം വിശദീകരണം ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
Kerala News

എഡിജിപി എം ആർ അജിത് കുമാർ മുൻ എസ്പി സുജിത് ദാസ് എന്നിവർക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ  അന്വേഷണം ഇന്ന് തുടങ്ങിയേക്കും

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ മുൻ എസ്പി സുജിത് ദാസ് എന്നിവർക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക അന്വേഷണം ഇന്ന് തുടങ്ങിയേക്കും. എല്ലാ ആരോപണങ്ങളിലും വിവരശേഖരണം നടത്താനാണ് തീരുമാനം. വിഷയത്തിൽ പി വി അൻവറിന്റെ മൊഴിയടക്കം രേഖപ്പെടുത്തിയേക്കും. സുജിത്ത് ദാസിനെതിരെയുള്ള പരാതി നില നിൽക്കുന്നതിനാൽ ഇതിൽ വേഗത്തിൽ അന്വേഷണ റിപ്പോർട്ട്