Home Articles posted by Editor (Page 317)
Kerala News

നടൻ വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്.

നടൻ വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തത്. ഹൈദരാബാദ് വിമാനത്താവള പൊലിസാണ് കേസ് എടുത്തത്. മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ്
Kerala News

ഗുരുവായൂരിൽ ഇന്ന് നടക്കുന്നത് റെക്കോർഡ് വിവാഹങ്ങൾ. 358

ഗുരുവായൂരിൽ ഇന്ന് നടക്കുന്നത് റെക്കോർഡ് വിവാഹങ്ങൾ. 358 എണ്ണമാണ് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങൾക്കായി 6 കല്യാണമണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചു. പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ ആരംഭിച്ചു. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ 6 ക്ഷേത്രം കോയ്മമാരെയും നിയോഗിച്ചിട്ടുണ്ട്. മണ്ഡപങ്ങൾക്ക് സമീപം രണ്ട് മംഗള വാദ്യ സംഘവും ഉണ്ട്.
Kerala News

പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മലപ്പുറം സ്വദേശിനി സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി

മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മലപ്പുറം സ്വദേശിനി സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി. അഭിഭാഷകര്‍ക്കൊപ്പം പൊന്നാനി പൊലീസ് സ്റ്റേഷനിലാണ് വീട്ടമ്മ എത്തിയത്. ഇന്നലെ ഇ മെയില്‍ വഴി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. 24 മണിക്കൂര്‍ പിന്നിട്ടിട്ടും പരാതിയിന്മേല്‍ നടപടിയുണ്ടാകാത്ത
Kerala News

കടയ്ക്കാവൂര്‍ കീഴാറ്റിങ്ങലില്‍ അവയവക്കടത്തിന് ശ്രമിച്ച കേസില്‍ പരാതിക്കാരിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കടയ്ക്കാവൂര്‍ കീഴാറ്റിങ്ങലില്‍ അവയവക്കടത്തിന് ശ്രമിച്ച കേസില്‍ പരാതിക്കാരിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ആറ്റിങ്ങല്‍ സ്വദേശിയായ സുഹൃത്ത് രതീഷ് സുശീലന്‍ വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്താണ് അവയവക്കടത്ത് മാഫിയയുടെ അടുക്കല്‍ എത്തിച്ചതെന്ന് യുവതി പറഞ്ഞു. അവയവ ദാനത്തിനുള്ള രേഖകള്‍ കിട്ടാതെ വന്നപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കിയെന്നും യുവതി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ്
Entertainment India News

ആദ്യദിനം 100 കോടി ക്ലബ്ബിൽ ‘ഗോട്ട്’, നേടിയത് 126.32 കോടി

സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിവരം പങ്കുച്ചത്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം ഗോപാലൻ ആണ്. രാഷ്ട്രീയ പ്രവേശനം
Kerala News

ശാരീരിക വൈകല്യമുള്ള സെക്രട്ടറിയെ പ്രതികാര നടപടിയുടെ ഭാഗമായി പടിക്കെട്ടുകൾ കയറ്റിച്ചെന്ന പരാതി

ശാരീരിക വൈകല്യമുള്ള സെക്രട്ടറിയെ പ്രതികാര നടപടിയുടെ ഭാഗമായി പടിക്കെട്ടുകൾ കയറ്റിച്ചെന്ന പരാതിയിൽ നടപടിയെടുക്കാതെ സർക്കാർ. ജോയിൻ്റ് ഡയറക്ടർക്കും കളക്ടർക്കും ഉൾപ്പെടെ പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലനെതിരെയാണ് സെക്രട്ടറി പണ്ടു സിന്ധുവിന്റെ പരാതി. പോളിയോ ബാധിച്ച് അരക്ക് താഴെ തളർന്ന പണ്ടു
Kerala News

തനിക്കെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ പൂര്‍ണമായും തള്ളി വി ഡി സതീശന്‍.

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ തനിക്കെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ പൂര്‍ണമായും തള്ളി വി ഡി സതീശന്‍. അന്‍വറിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്ന് പോലും കരുതുന്നില്ല. പുനര്‍ജനി കേസും തനിക്കെതിരെ അന്‍വര്‍ സഭയിലുന്നയിച്ച അഴിമതി ആരോപണവുമെല്ലാം ഇ ഡി അന്വേഷിക്കട്ടേയെന്ന് വി ഡി സതീശന്‍ പറഞ്ഞു. പുനര്‍ജനിയില്‍ ഇ ഡി
India News

നരേന്ദ്ര മോദിയുടെ ‘അജൈവ മനുഷ്യൻ’ പരാമർശത്തിനെതിരെ ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അജൈവ മനുഷ്യൻ’ പരാമർശത്തിനെതിരെ ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. “നാം ദൈവമാകണോ വേണ്ടയോ എന്ന് ആളുകൾ തീരുമാനിക്കും, സ്വയം ദൈവമായി എന്ന് പ്രഖ്യാപിക്കരുത്” എന്ന് മോഹൻ ഭഗവത് പൂനെയിൽ നടന്ന ശങ്കർ ദിനകർ കെയ്‌നിൻ്റെ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്ന ചടങ്ങിൽ പറഞ്ഞു. മോഹൻ ഭാഗവതിന്റെ ഈ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ”നിങ്ങളിൽ
Entertainment Kerala News

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍.

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂക്ക. ഒരുഅഭിനേതാവിന്റെ ഏറ്റവും വിലയ ഉപകരണം സ്വന്തം ശരീരം തന്നെയാണ്. ശരീരത്തിന്റെ ചെറുചലനങ്ങള്‍ക്ക് പോലും അഭിനയത്തില്‍ നിര്‍ണായ സ്ഥാനമാണുള്ളത്. മുഖഭാവങ്ങള്‍ക്കപ്പുറം അവകൂടി
Kerala News

തൃശൂരില്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഐ നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.

തൃശൂര്‍: തൃശൂരില്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഐ നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. നാല് ദിവസം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന മുള്ളൂര്‍ക്കരയിലെ വിജേഷ് അള്ളന്നൂരിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. സ്വര്‍ണ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് വിജേഷ്. നേരത്തെ സിപിഐയുടെ ലോക്കല്‍ സെക്രട്ടറിയായിരുന്നു വിജേഷ്. കഴിഞ്ഞ ദിവസമാണ് വിജേഷും കൂട്ടരും