രാജ്യത്ത് എം പോക്‌സ് എന്നു സംശയത്തില്‍ ഒരാള്‍ ഐസോലേഷനില്‍. എം പോക്‌സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. രോഗിയുടെ നില നിലവില്‍ തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. എം പോക്‌സിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ആശങ്കപ്പെടേണ്ട
തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചെന്ന് മേയർ ആര്യ രാജേന്ദ്രൻ. പമ്പിങ് പുനരാരംഭിച്ചെന്ന് മേയർ അറിയിച്ചു. നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ ഉടൻ വെള്ളമെത്തും. പൂർണ്ണ തോതിൽ നഗരപ്രദേശങ്ങളിൽ വെള്ളം എത്താൻ രണ്ടുമണിക്കൂർ സമയമെടുക്കും.വാട്ടർ അതോറിറ്റി പ്രതീക്ഷിച്ച സമയത്ത് പണിപൂർത്തിയാക്കാനായില്ല. പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചു നിന്നുവെന്ന് മേയർ പറഞ്ഞു.
തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് നിർണായകമായിരിക്കുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ നിഗമനം. അതായത് കുട്ടിയെ പ്രസവിച്ചത് ആശുപത്രിയിലാണെന്ന് പൊലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ ആശുപത്രിയിൽ രേഖകളുണ്ടാകും. മൃതദേഹം
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുമ്പ പൊലീസാണ് ശനിയാഴ്ച രാത്രി ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ഇയാള്‍ക്കെതിരെ പുതിയ കേസുകളില്ലെന്നും കരുതല്‍ കസ്റ്റഡി മാത്രമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. ശനിയാഴ്ച രാത്രി തുമ്പ സ്റ്റേഷന്‍ പരിധിയില്‍ ബൈപ്പാസ് റോഡില്‍ ഒരു വാഹനാപകടം നടന്നിരുന്നു. ബൈക്ക് യാത്രക്കാരനെ കാര്‍
വാർഷിക ഐഫോൺ ഇവന്റിൽ നെക്സ്റ്റ് ജനറേഷൻ സിരീസിലെ ഐഫോൺ 16 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ആയിരിക്കാം ഇവന്റിൽ ലോഞ്ച് ചെയ്യുന്നത്. ഗ്ലോടൈം ഇവന്റെന്ന് പേരിട്ടിരിക്കുന്ന ചടങ്ങിലാണ് ഐഫോൺ 16 സിരീസ് പുറത്തിറക്കാൻ സാധ്യത കാണുന്നത്. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10.30നാണ് അവതരിപ്പിക്കുക. ഐഫോണുകൾക്ക് പുറമേ, വാച്ചുകളും
ഡബ്ല്യുസിസിയുടെ സിനിമ ‘കോഡ് ഓഫ് കണ്ടക്ട്’ പരമ്പരയ്ക്ക് തുടക്കം. സിനിമ രംഗത്തെ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമെന്നും പഠനങ്ങള്‍ എല്ലാം ഇത് തന്നെ ആവര്‍ത്തിക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. പരിഹാരത്തിന്റെ പക്ഷത്ത് നിന്നും പ്രശ്‌നങ്ങളെ അഭിമുഖീക്കരിക്കണമെന്നും സിനിമയിലെ ലൈംഗിക അതിക്രമം, ലഹരി ഉപയോഗം എന്നിവ കര്‍ശനമായി തടയണമെന്നും ഇത്തരക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ ഔദ്യോഗിക
മലപ്പുറം പള്ളിപ്പുറത്ത് ഇന്ന് വിവാഹിതനാകേണ്ടിയിരുന്ന യുവാവിനെ നാല് ദിവസമായി കാണാനില്ല. നാലാം തീയതി പാലക്കാട്ടേക്ക് പോയ വിഷ്ണുജിത്തിനെക്കുറിച്ചാണ് യാതൊരു വിവരവും ഇല്ലാത്തത്. പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു മാതാവ് തന്റെ മകന് വേണ്ടി കാത്തിരിക്കുകയാണ്. വിഷ്ണുജിത്തിന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. വിവാഹാഘോഷം നടക്കേണ്ട വീട് ഇന്ന് ശോകമൂകമാണ്. എട്ട് വർഷം പ്രണയിച്ച യുവതിയെ
മുഹമ്മദ് ആട്ടൂർ തിരോധാനത്തിന് പിന്നിൽ എഡിജിപി എം.ആർ അജിത് കുമാറിൻ്റെ കറുത്ത കൈകളാണെന്ന് പിവി അൻവർ എംഎൽഎ. എം. ആർ അജിത് കുമാറിൻ്റെ പങ്കിന് തെളിവുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും പിവി അൻവർ വ്യക്തമാക്കി. എഡിജിപി അവധിയിൽ പോയത് തെളിവ് നശിപ്പിക്കാനാണെന്ന് അൻവർ ആരോപിച്ചു. എം.ആർ അജിത് കുമാറിനും സുജിത്ത് ദാസിൻ്റെ ഗതി വരും. കാലചക്രം തിരിയുകയാണല്ലോയെന്ന് പിവി അൻവർ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമർദ്ദത്തിന്‍റെ സ്വാധീനം അനുസരിച്ചായിരിക്കും വരും
പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ സന്ദർശന പരിപാടികൾക്കായാണ് രാഹുൽ അമേരിക്കയിൽ എത്തുന്നത്. ഡാലസിലെ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും. 9 ,10 തീയതികളിൽ രാഹുൽഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും. അക്കാദമിക് വിദഗ്ധർ സാങ്കേതിക വിദഗ്ധർ വ്യവസായികൾ മാധ്യമപ്രവർത്തകർ എന്നിവരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും.