തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലെ തീപിടുത്തത്തിൽ മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു. ജീവനക്കാരി വൈഷ്ണയുടെ ഭർത്താവ് ബിനു കുമാർ തന്നെയാണ് മരിച്ച രണ്ടാമത്തെയാൾ. ഡിഎൻഎ ഫലത്തിലൂടെയാണ് സ്ഥിരീകരിച്ചത്. വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ബിനുകുമാർ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. യുവതിയുടെ ആൺ
തിരുവനന്തപുരം നഗരത്തിൽ വീണ്ടും കുടിവെള്ളം മുടങ്ങും. വഴുതക്കാട്, വലിയശാല, ഇടപ്പഴഞ്ഞി, മേട്ടുക്കട എന്നിവിടങ്ങളിൽ കുടിവെള്ളം മുടങ്ങും. വ്യാഴം രാവിലെ 10 മണിമുതൽ രാത്രി 12 വരെ ജലവിതരണം ഉണ്ടാകില്ല സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ജലവിതരണം തടസപ്പെടുക.നഗരത്തിൽ 4 ദിവസമായി മുടങ്ങിയ ജലവിതരണം ഇപ്പോഴും പുനഃസഥാപിച്ചിട്ടില്ല. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി
കൊല്ലം: കൊല്ലം കുമ്മിളില്‍ പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സതീഷിന്‍റെ ഭാര്യ സായൂജ്യയെ രണ്ടാം പ്രതി സുജിതയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സതീഷും സുജിതയും ഏറെ നാളായി
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പൊലീസിന് സമ്മാനിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ
കൊച്ചി കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് നാലാം തീയതിയാണ് 73 വയസുള്ള സുഭദ്രയെ കാണാതായത്. തുടർന്ന് ആറാം തീയതി സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നല്കുകയാണുണ്ടായത്. അന്വേഷണത്തിൽ എട്ടാം തീയതി സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തിൽ. ഗോത്ര നേതാക്കളുമായുള്ള മാപ്പപേക്ഷ ചർച്ചകൾ വഴിമുട്ടി.പ്രാഥമിക ചർച്ചകൾക്കായുള്ള പണത്തിന്റെ രണ്ടാംഗഡു നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിന്ന് ലഭിച്ചില്ലെന്ന് സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ചർച്ചകളുടെ പുരോഗതിയോ പണത്തിന്റ കണക്കോ പങ്കുവയ്ക്കാൻ, സാമുവൽ ജെറോം
മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. ആറ് ദിവസത്തിന് ശേഷമാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിഷ്ണുജിത്ത് സുരക്ഷിതനാണെന്ന് മലപ്പുറം എസ്പി പറഞ്ഞു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും സഹായിച്ചുവെന്നും മലപ്പുറം എസ്‌പി പ്രതികരിച്ചു. ഇന്നലെ രാത്രി കുനൂരിൽ വച്ച് ഫോൺ ഓണായിരുന്നു. ഈ സൂചനയ്ക്ക്
മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതില്‍ നടപടിയെടുക്കാത്ത സര്‍ക്കാരിന്റേത് അതിശയിപ്പിക്കുന്ന നിഷ്‌ക്രിയത്വമെന്ന് ഹൈക്കോടതി. 2021ല്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടും നടപടിയെടുക്കാതെ 3 വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു. എന്നാല്‍ പരാതികളില്ലായിരുന്നെന്നും
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല. വടക്കു പടിഞ്ഞാറൻ
കൊച്ചി: ഒന്നും പറയാതെ ഒരു സുപ്രഭാതത്തില്‍ എവിടേക്കോ പോയ മകന് വേണ്ടിയുളള കാത്തിരിപ്പിലാണ് എറണാകുളം പള്ളുരുത്തിയിലെ ഒരു അച്ഛനും അമ്മയും. ഫോണോ പണമോ വസ്ത്രങ്ങളോ എടുക്കാതെ ഒരു സൈക്കിളില്‍ വീട്ടില്‍ നിന്നിറങ്ങിയ 20കാരനെ കുറിച്ച് കഴിഞ്ഞ 45 ദിവസമായി അന്വേഷണം നടത്തിയിട്ടും ഒരു തുമ്പ് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പള്ളുരുത്തി സ്വദേശിയായ ആദം ജോ ആന്‍റണിയുടെ തിരോധാനത്തിന്‍റെ