ദളപതി 69 എന്ന പുതിയ ചിത്രത്തിൽ വിജയ്ക്ക് റെക്കോർഡ് പ്രതിഫലം എന്ന് റിപ്പോർട്ട്. സിനിമയ്ക്കായി നടൻ 275 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് ഫിലിമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യൻ നടനായി വിജയ് മാറുമെന്നാണ് സൂചന. നിലവിൽ രാജ്യത്ത് ഏറ്റവും
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം ഇപ്പോഴും പിടികൂടുന്നത് മുന്‍ എസ് പി എസ് സുജിത്ദാസ് നിയോഗിച്ച ഡാന്‍സാഫ് സംഘമെന്ന് വെളിപ്പെടുത്തല്‍. പഴയ ഡാന്‍സാഫ് തുടരുന്ന കാലം പൊലീസിന് സ്വര്‍ണം അടിച്ചുമാറ്റാന്‍ കഴിയുമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുന്ന സ്വര്‍ണം മുന്‍ എസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഭാര്യയുൾപ്പെടെ നാല് പേർക്കെതിരെ കേസ്. സെപ്റ്റംബർ ആദ്യവാരം നടന്ന സംഭവത്തിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേസെടുത്തത്. ആക്രമിക്കപ്പെട്ട ഗോവിന്ദ് ഭഗവാൻ ഭികാനെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹമോചനം നേടിയെങ്കിലും രണ്ട് ആഴ്ചക്ക് മുൻപ് ഇരുവരും തമ്മിൽ
കൊല്ലം: അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചതായി സ്ഥിരീകരണം. അഞ്ചുതെങ്ങ് പുത്തൻമണ്ണ് സ്വദേശി പത്ത് വയസുകാരനായ ജിയോ തോമസാണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ ആഷ്ലി ജോസിന് (15) വേണ്ടിയാണ് തെരച്ചിൽ നടത്തുന്നത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. വലിയ പള്ളിക്ക് സമീപം കടലിൽ ഇറങ്ങിയതായിരുന്നു വിദ്യാർത്ഥികളുടെ
പത്തനംതിട്ട: പതിനേഴുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിൽ അർധരാത്രിയിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. സീതത്തോട് സ്വദേശിയായ സോനു സുരേഷ് (22) എന്ന പ്രതിക്ക് പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് 65 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിഞ്ഞതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് ബ്ലോക്ക്
കോഴിക്കോട്: മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ചികിത്സാ പിഴവ് ഉണ്ടായെന്ന ബന്ധുക്കളുടെ പരാതിയിൽ അത്തോളി പൊലീസാണ് കേസെടുത്തത്. അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമെന്നാണ് പരാതി. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയും നവജാത ശിശുവുമാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ
ദില്ലി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദില്ലി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമായ കാരണങ്ങൾ പറയുന്നില്ലെന്ന് യാത്രക്കാർ വിമര്‍ശിച്ചു.
ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. കത്വയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസുമായി സംയുക്തമായി ഛത്രൂവിലെ കിഷ്ത്വാറിൽ നടത്തിയ ഓപറേഷനിടെയായിരുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വാദം പൂര്‍ത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തീകരിച്ചു. ആകെ 261 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. നവംബറില്‍ കേസില്‍ വിധിയുണ്ടായേക്കും. 2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. അന്ന് മുതല്‍ നാലര വര്‍ഷം നീണ്ട