പത്തനംതിട്ട: പത്തനംതിട്ട അഴൂരിൽ 15 കാരനെ കാണാനില്ലെന്ന് പരാതി. വാടകയ്ക്ക് താമസിക്കുന്ന ആൻ്റണിയുടെ മകൻ നോയൽ ടോം ആൻറണിയെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. കണ്ടുകിട്ടുന്നവർ പത്തനംതിട്ട പൊലീസിൽ വിവരമറിയിക്കുക.
മാങ്ങാനം: ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറിയ സപ്താഹം നടത്താറുള്ള സ്റ്റേജിലെ ഉരുളിയിൽ നിന്ന് പൂജാരിക്ക് ദക്ഷിണ കിട്ടിയ പണം വരെ അടിച്ച് മാറ്റിയ വാഴൂർ സ്വദേശി പിടിയിൽ. കോട്ടയം മാങ്ങാനം പടച്ചിറയിൽ ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ പ്രതിയാണ് പിടിയിലായത്. ഒളിവിലായിരുന്ന വാഴൂര്‍ സ്വദേശി മുകേഷ് കുമാര്‍ ആണ് പിടിയിലായത്. ക്ഷേത്രത്തിലെ പുജാരിയുടെ സ്വര്‍ണ്ണവും പണവുമാണ് ഇയാൾ മോഷ്ടിച്ചത്.
കൊച്ചി: ഓണത്തോടനുബന്ധിച്ച് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന നടത്തിയ രണ്ട് പേരെ എക്‌സൈസ് പിടികൂടി. കൊച്ചി കാക്കനാടാണ് സംഭവം. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കൊല്ലംകുടി മുകള്‍ സ്വദേശി കിരണ്‍ കുമാര്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ വാഹനങ്ങളില്‍ നിന്നും വാടക വീട്ടില്‍ നിന്നുമായി 20 ലിറ്റര്‍ ചാരായം എക്‌സൈസ് പിടിച്ചെടുത്തു. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ആലീസ് തോമസ് (63), ചിന്നമ്മ (68), എയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കോയമ്പത്തൂര്‍ – ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ആണ് ഇടിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശികളായ മൂവരും കള്ളാറിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.
തിരുവനന്തപുരം: വണ്ടൂരിൽ മരിച്ച യുവാവിന് നിപാബാധ സംശയിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനൊരുങ്ങി സർക്കാർ. ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും. വിദഗ്ധ സംഘം നിലമ്പൂരിൽ എത്തി. നാളെ രാവിലെ പൂനൈ ലാബിലെ ഫലം ലഭിക്കും, നിപ കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്വകാര്യാശുപത്രിയിൽ വെച്ച് യുവാവ് മരിച്ചത് നിപാബാധ മൂലമെന്നാണ് സംശയിക്കുന്നത്. യുവാവിന്റെ
കണ്ണൂർ: പാനൂർ കൊളവല്ലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. എസ്റ്റേറ്റ് റോഡിൽ ജയൻ എന്ന ആളുടെ വീടിന് സമീപത്താണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും, സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രിയുടെ ആശംസ. “ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ
ശിക്ഷാ നടപടിയുടെ പേരിൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കുന്നതിന് എതിരെ ബാലവകാശ കമ്മിഷൻ. ചെറിയ കാര്യങ്ങൾക്ക് പോലും ടി.സി നൽകുന്നത് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയാത്തവർ. കുട്ടികളെ തിരിച്ചെടുക്കണമെന്ന നിർദേശം പല സ്കൂളുകളും പാലിക്കുന്നില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. കുട്ടികളെ സംസ്കാര സമ്പന്നരായി വളർത്തുന്നതിന്റെ
കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അന്വേഷണം വഴി തെറ്റിക്കൽ, തെളിവ് നശിപ്പിക്കൽ, എഫ്ഐആർ വൈകിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊൽക്കത്ത പോലീസ് എസ് എച് ഒ അഭിജിത് മോണ്ടലിനെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും
ഡയമണ്ട് ലീഗ് ഫൈനൽസ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 87.86 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം നഷ്ടമായത് നേരിയ വ്യത്യാസത്തിന്. 1 സെന്റീമീറ്റർ വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്. 87.87 മീറ്റർ ദൂരം എറിഞ്ഞ ആന്റേഴ്സൺ പീറ്റേഴ്സിന് ഒന്നാം സ്ഥാനം. 86.82, 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. 2022ൽ