പൂച്ചാക്കല്‍: പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പാണാവള്ളിയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് ലിറ്റര്‍ ചാരായവും 10 ലിറ്ററോളം കോടയും മറ്റ് വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. പാണാവള്ളി തൃച്ചാറ്റുകുളം ചെട്ടിമടത്തിൽ നികർത്ത് വീട്ടിൽ അനിരുദ്ധൻ (42), തൃച്ചാറ്റുകുളം പള്ളിത്തറ വീട്ടിൽ പ്രസാദ്
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 10
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഫിറോസാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പടക്കനിര്‍മാണ ശാലയാണെന്ന് തിരിച്ചറിയുന്നത്. നിരവധി സ്‌ഫോടന വസ്തുക്കള്‍ ഇവിടെ
മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ മങ്കി പോക്സ് ലക്ഷണത്തോടെ യുവാവ് ചികിത്സയിൽ. ദുബൈയിൽനിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശിയെയാണ് നിരീക്ഷണത്തിലാക്കിയത്. യുവാവ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പനിയും തൊലിയിൽ ചിക്കൻപോക്സിന് സമാനമായ തടിപ്പുകളും കണ്ടെതിനെ തുടർന്നാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. യുവാവിന്റെ ശ്രവ സാമ്പിൾ ശേഖരിച്ച് കോഴിക്കോട്
കൊൽക്കത്തയിൽ പ്രതിഷേധം തുടരുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യന്ത്രി മമതാ ബാനർജി. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും നീക്കി. കൊൽക്കത്ത പൊലീസ് കമ്മീഷണറേയും ഉടൻ മാറ്റും. സമരം പിൻവലിക്കുന്നത് കൂടിയാലോചിച്ച് അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി മമത. ഭാവിയിൽ പ്രശ്നങ്ങൾ
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വ്യാജ വാർത്തകളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ പുറത്തു വിട്ട കണക്കുകൾ വസ്തുതാവിരുദ്ധമാണ്. കേന്ദ്ര സർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യമായ ചിലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഈ കണക്കുകളെ ദുരന്ത മേഖലയിൽ ചിലവഴിച്ച തുക എന്ന തരത്തിൽ അവാസ്‌തവമായി പ്രചരിപ്പിക്കുകയാണെന്നും കേന്ദ്ര സഹായം
കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതികൾ റിമാൻഡിൽ. 14 ദിവസത്തേക്കാണ് അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും റിമാൻഡ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്ക് കൊണ്ടുപോയി. പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻഡ് റിപ്പോർട്ട്. ഡോക്ടർ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയെന്ന്
സംസ്ഥാനത്തെ റേഷൻ കടകളിൽ സാധനം എത്തിക്കുന്നവർക്ക് കുടിശിക നൽകാതെ സർക്കാർ. പണം നൽകാതെ സർക്കാർ കബളിപ്പിച്ചെന്ന് വിതരണക്കാർ ആരോപിച്ചു. ഓണത്തിന് കുടിശികത്തുക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സമരത്തിലേക്ക് പോകുമെന്ന് വാതിൽപ്പടി വിതരണക്കാർ പറഞ്ഞു. വാതിൽപ്പടി വിതരണക്കാർക്ക് നൽകാനുള്ളത് 95 കോടി രൂപയാണ്. മൂന്നുമാസത്തെ കുടിശികയാണ് നൽകാനുള്ളത്. ഓണത്തിന് സർക്കാർ കൊടും വഞ്ചന
തിരുവനന്തപുരം നഗരത്തിൽ വൻ സൈബർ തട്ടിപ്പ്. സെപ്റ്റംബർ മാസത്തിൽ ഇതുവരെ നഷ്ടമായത് നാലു കോടിയിലധികം രൂപയാണ്. ആറ് എഫ്ഐആറുകളാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പിൽ ഭൂരിഭാഗവും ഓൺലൈൻ ട്രേഡിങ് വാഗ്ദാനം നൽകിയാണ്. വാട്ട്സ്ആപ്പ് ടെലിഗ്രാം അപ്ലിക്കേഷനുകൾ വഴിയാണ് ആളുകളെ തട്ടിപ്പ് സംഘം സമീപിക്കുന്നത്. തട്ടിപ്പിനിരയായത് ഉന്നത വിദ്യാഭ്യാസം ഉള്ളവർ. തട്ടിപ്പ് സംഘം
വമ്പൻ കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ഉന്നത പദവിയിലെത്താൻ ഐഐഎമ്മിലോ ഐഐടിയിലോ പഠിക്കണമെന്ന ഇന്ത്യൻ യുവാക്കളുടെ ധാരണയെ അട്ടിമറിച്ച് ബിഹാറിൽ നിന്നുള്ള പെൺകുട്ടി. 60 ലക്ഷം രൂപ വാർഷിക ശമ്പളത്തിന് ഗൂഗിളിൽ സെക്യൂരിറ്റി അനലൈസറായി ജോലി നേടിയ അലങ്കൃത സാക്ഷിയുടെ കരിയർ നേട്ടം സമൂഹ മാധ്യമത്തിൽ ചർച്ചയാണ്. സമൂഹ മാധ്യമമായ ലിങ്ക്ഡ് ഇനിലെ തൻ്റെ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലാണ് അലങ്കൃത തൻ്റെ