കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്ന് ജയിലിൽ നിന്ന് ഇറങ്ങിയേക്കും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി ജയിൽ മോചിതനാകുന്നത്. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിർദേശം. ജാമ്യവ്യവസ്ഥ സംബന്ധിച്ച് പ്രോസിക്യൂഷന് വിചാരണ കോടതിയിൽ
സംസ്ഥാനത്ത് 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക്
ആലപ്പുഴ: രാമങ്കരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. രാമങ്കരി വേഴപ്ര സ്വദേശി പുത്തന്‍പറമ്പില്‍ ബൈജുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് ഒപ്പമുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതിയുടെ മുന്‍ ഭര്‍ത്താവാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ബൈജു ഫോണില്‍ വിളിച്ചതറിഞ്ഞ് എത്തിയ അയല്‍ക്കാരാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഏറെ നിർണായകമായ തീരുമാനമാണ് ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ഇതോടുകൂടി, 2026 ലെ
സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടിച്ച് നടി നവ്യാ നായർ. തിങ്കളാഴ്ച രാവിലെ എട്ടരയോടെ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം നടന്നത്. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശനാണ് അപകടത്തിൽ പരുക്കേറ്റത്. അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് രാമേശന്റെ സൈക്കിൾ
മലയാള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ യോഗം നാളെ മോഹന്‍ലാല്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി അമ്മ നേതൃത്വം. മോഹന്‍ലാല്‍ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ട്വന്റിഫോറിനോട് സ്ഥിരീകരിച്ചു. വാര്‍ത്ത തെറ്റെന്ന് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു. യോഗത്തിനെ കുറിച്ച് ഒരറിവും തനിക്കില്ലെന്ന് ജഗദീഷും പ്രതികരിച്ചിട്ടുണ്ട്. ജനറല്‍ ബോഡി നയം
കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്നും 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു. കുര്യനാട് സ്വദേശിനിയായ ആരാധ്യയ്ക്കാണ് വൈദ്യുതാഘാതം ഏറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനായി ശ്രമിച്ച ബന്ധുവിനും വൈദ്യുതാഘാതം ഏറ്റു. ആശുപത്രിയിൽ നിന്ന് മടങ്ങവേ ബസ് കയറാൻ പാല കിഴതടിയൂർ ജംഗ്ഷൻ സമീപം എത്തിയപ്പോഴായിരുന്നു സംഭവം. പോസ്റ്റിന്റെ വശങ്ങളിലായി ഒരു അപായ സൂചനയും ഉണ്ടായിരുന്നില്ലെന്ന് ബന്ധു
തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചത്. കഴക്കൂട്ടം അസി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. രാവിലെ റോഡിലൂടെ നടന്നുപോയവർ
ഷൊര്‍ണൂര്‍: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53കാരൻ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊ൪ണൂ൪-നിലമ്പൂ൪ പാസഞ്ച൪ ട്രെയിനിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. നിലമ്പൂരിൽ നിന്നും വന്ന ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴായിരുന്നു സംഭവം. പീഡന
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി. വർഷങ്ങൾക്കു ശേഷം ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എ, ബി ബാച്ചുകൾ ആയി തിരിച്ചാണ് മത്സരം. രാവിലെ ഒന്പതരയോടെ കളക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കും. അതേസമയം, ആറന്മുള