Home Articles posted by Editor (Page 294)
Health Kerala News

നിപക്ക് പിന്നാലെ എം പോക്സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കർശനമാക്കി.

മലപ്പുറം: നിപക്ക് പിന്നാലെ എം പോക്സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ടു മാപ്പും ഉടൻ പുറത്തുവിടും.
Kerala News

തിരുവനന്തപുരം മാറനല്ലൂരിൽ ഡ്രൈവിംഗ് പഠനത്തിനിടെ 18 വയസുകാരിയെ ഉപദ്രവിച്ച പരിശീലകൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ ഡ്രൈവിംഗ് പഠനത്തിനിടെ 18 വയസുകാരിയെ ഉപദ്രവിച്ച പരിശീലകൻ അറസ്റ്റിൽ. മാറനല്ലൂർ സ്വദേശി സുരേഷാണ് പൊലീസ് കസ്റ്റഡിയിലായത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. മാറനെല്ലൂർ വണ്ടന്നൂർ ഭാഗത്ത് വെച്ചാണ് ഡ്രൈവിംഗ് പരീശീലനത്തിനിടെ പെൺകുട്ടിയോട് പരിശീലകനായ സുരേഷ് അപമര്യാദയായി പെരുമാറിയത്. മോശം പെരുമാറ്റം പെൺകുട്ടി ചോദ്യം ചെയ്തതോടെ ഇയാൾ
Kerala News

പാലക്കാട്: സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ കുട്ടികൾക്കായി പൊലീസിന്റെ അന്വേഷണം തുടരുന്നു

പാലക്കാട്: സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ കുട്ടികൾക്കായി പൊലീസിന്റെ അന്വേഷണം തുടരുന്നു. മൂന്ന് പേരെയാണ് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്ന് കാണാതായത്. കാണാതായവരിൽ 17 വയസ്സുകാരിയായ ഒരാൾ ഇന്നലെ വീട്ടിലെത്തിയിരുന്നു. മറ്റ് രണ്ടു കുട്ടികൾക്കായാണ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. 17 വയസ്സുകാരിയെയും 14
Kerala News

കണ്ണൂർ: വയോധികയായ വിധവയ്ക്ക് നേരെ അയൽവാസികളായ സ്ത്രീകളുടെ മർദ്ദനം

കണ്ണൂർ: വയോധികയായ വിധവയ്ക്ക് നേരെ അയൽവാസികളായ സ്ത്രീകളുടെ മർദ്ദനം. പാനൂർ കെ സി മുക്കിലെ സരോജിനിക്കാണ് മർദ്ദനമേറ്റത്. അയൽവാസികളായ സ്ത്രീകളാണ് വയോധികയെ ആക്രമിച്ചത്. സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ  ലഭിച്ചു.  
Kerala News

മൈനാഗപ്പള്ളി വാഹനാപകട കേസില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ഒന്നാം പ്രതിയായ അജ്മല്‍ കുടുക്കിയതെന്ന് അമ്മ

കൊല്ലം: മൈനാഗപ്പള്ളി വാഹനാപകട കേസില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ഒന്നാം പ്രതിയായ അജ്മല്‍ കുടുക്കിയതെന്ന് അമ്മ സുരസി. മകള്‍ മദ്യപിക്കാറില്ലെന്നും പാവപ്പെട്ട ഒരു സ്ത്രീയെ കൊല്ലാന്‍ മകള്‍ ഒരിക്കലും പറയില്ലെന്നും അമ്മ പ്രതികരിച്ചു. ‘എന്റെ വീട്ടിലെ ആരും മദ്യപിക്കില്ല. ശ്രീക്കുട്ടി മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അവന്‍ കുടിപ്പിച്ചതാണോയെന്നും അറിയില്ല. പാവപ്പെട്ട ഒരു
India News Technology

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം.

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം. ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ ശുക്രനിലേക്കുള്ള ദൗത്യത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ വിപുലീകരണത്തിനും ബഹിരാകാശ നിലയം സ്ഥാപിക്കല്‍ എന്നിവയ്ക്കും
Kerala News

ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896
Kerala News

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി. എ ബാച്ചിൽ കോയിപ്രവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു. മത്സരങ്ങൾ അവസാനിക്കാൻ നേരം വൈകിയിട്ടും ആവേശത്തിനു ഒരു കുറവ് ഉണ്ടായിരുന്നില്ല. ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്റുട്രോഫി മാതൃകയിൽ സമയത്തിന് അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്. എ ബി
Health Kerala News

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും
International News

ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു.

ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചതിന് പിന്നാലെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്. അതിനിടെ ലെബനനിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്.