ആലപ്പുഴയിൽ വീടിന് തീയിട്ട ഗൃഹനാഥൻ ജീവനൊടുക്കി. തലവടിയിൽ 75 കാരനാണ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചത്. ശ്രീകണ്ഠൻ ആണ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങി മരിച്ചത്. കിടപ്പ് രോഗിയായ ഭാര്യ ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ ഉണ്ണികൃഷ്ണനും പൊള്ളലേറ്റു. ഇന്ന് പുലർച്ചെ
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കമുള്ളവർക്കായുള്ള തിരച്ചിൽ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി ഗോവ തുറമുഖത്ത് നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജർ ഇന്ന് ഷിരൂരിൽ എത്തിക്കും. ഇന്നലെ രാത്രിയോടെ ഡ്രഡ്ജർ എത്തിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ഷിരൂരിൽ എത്തിച്ച് തിരച്ചിൽ തുടങ്ങാനാണ്
ആലപ്പുഴ കലവൂർ സുഭദ്ര കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ചു. സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടിൽ നിന്ന് കണ്ടെത്തി. വീടിന് പിന്നിലെ കുളത്തിൽ നിന്ന് തലയിണ കണ്ടെത്തിയത്. രണ്ടാംപ്രതി മാത്യൂസ് ആണ് തലയണ എടുത്തത്. കൊലപാതക സമയം സുഭദ്ര കിടന്ന തലയിണയാണ്
തിരുവനന്തപുരം മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് ഉത്രാട ദിനത്തില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തി തൊട്ടടുത്ത ഹാളില്‍ വിരുന്ന് സല്‍ക്കരം നടക്കുന്നതിനിടയിലാണ്
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം നേതാക്കൾക്ക് തിരിച്ചടി. പി ജയരാജയനും ടി വി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ പ്രത്യേക കോടതി തള്ളി. അന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെയും മുൻ കല്യാശേരി എംഎൽഎയായിരുന്ന ടി വി രാജേഷിന്റെയും വാഹനം ആക്രമിച്ചതിന്റെ പേരിലുള്ള വൈരാഗ്യത്തിന്റെ പേരിൽ ഷുക്കൂറിനെ കൊല്ലപ്പെടുത്തി എന്നതാണ് കേസ്. രണ്ട് മണിക്കൂർ നീണ്ട
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. നിയന്ത്രണം സംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി. നേരത്തെ 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് 17കാരിയെ കണ്ടെത്തിയത്. പെൺകുട്ടി നേരെ വീട്ടിലേക്കാണ് എത്തിയത്. അവശേഷിച്ച രണ്ട് പേർക്കായി പൊലീസ് രാത്രി വൈകിയും അന്വേഷണം തുടർന്നിരുന്നു. തുടർന്ന്
അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു. അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ് ഇപ്പോൾ. അന്ന മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ EY യിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്. എന്നാൽ, ഇവിടെ നിന്നും
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്. തങ്ങൾക്ക് നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്നാണ് വിജിലൻസ് നിലപാട്. അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത സ്വത്തുസമ്പാദന പരാതികളിലാണ് വിജിലൻസ് തീരുമാനം. പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നാണ് വിജിലൻസ് തീരുമാനം.
തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാറിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്ന് മുഖ്യമന്ത്രി