Home Articles posted by Editor (Page 292)
Kerala News

ആലപ്പുഴ അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം തുടങ്ങി. അരൂർ-തുറവൂർ ഉയരപ്പാതനിർമ്മാണവുമായി ബന്ധപ്പെട്ട യാത്രക്ലേശം പരിഹരിക്കാൻ സമാന്തരപാതകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ഇരുചക്ര വാഹനങ്ങൾ അല്ലാത്തവ കടത്തിവിടുന്നില്ല. മറ്റു
Kerala News

വയനാട് തലപ്പുഴ മരംമുറി ആരോപണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു

വയനാട് തലപ്പുഴ മരംമുറി ആരോപണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ല എന്ന് റിപ്പോർട്ട്. മരം മുറിച്ചത് സദുദ്ദേശപരമായ കാര്യത്തിന് എന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി പിൻവലിച്ചത്. മരം മുറിച്ചത് സോളാർ ഫെൻസിംഗിന് വേണ്ടിയാണെന്നാണ് കണ്ടെത്തൽ. സസ്പെൻഡ് ചെയ്ത രണ്ട് ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്തു. അനധികൃത നടപടി ഉണ്ടായിട്ടില്ലെന്ന്
India News

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയാണ്‌ അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. പരിക്കേറ്റവർ മണിപ്പാൽ
India News International News

ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്.

വാഷിങ്ടണ്‍: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്. അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർത്ഥിയാണ് ധ്രുവി. ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ആഗ്രഹമെന്ന് ധ്രുവി പട്ടേൽ പറഞ്ഞു. മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം എന്നത് അമൂല്യമായ ബഹുമതിയാണെന്ന് ധ്രുവി പട്ടേൽ പ്രതികരിച്ചു. ഇത് വെറുമൊരു കിരീടമല്ല. തന്‍റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തിൽ
Kerala News

ചികിത്സയില്‍ കഴിയവെ മരിച്ച പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിക്ക് അന്ത്യവിശ്രമത്തിന് ഖബര്‍ ഒരുക്കി മസ്ജിദ് ഭാരവാഹികള്‍

അമ്പലപ്പുഴ: ചികിത്സയില്‍ കഴിയവെ മരിച്ച  പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിക്ക് അന്ത്യവിശ്രമത്തിന് ഖബര്‍ ഒരുക്കി മസ്ജിദ് ഭാരവാഹികള്‍.  ഒന്നര വർഷമായി ശാന്തി ഭവനിലെ അന്തേവാസിയായിരുന്ന മൊയ്നുദ്ദീൻ (71) ൻ്റെ മൃതദേഹമാണ് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം പള്ളി കബർസ്ഥാനിൽ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തില്‍ അടക്കം ചെയ്തത്. പട്ടിണി കൂട്ടായി വഴിയോരം കിടപ്പാടമാക്കിയ വയോധികനെ 2023
India News Top News

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകൾ തയ്യാറെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ.

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകൾ തയ്യാറെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ചർച്ചകൾക്ക് ശേഷമേ ബില്ലുകൾ പാർലമെൻ്റിൽ കൊണ്ടു വരൂവെന്നും ബില്ലുകൾ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. പ്രതിപക്ഷവുമായി ഉടൻ രാജ്നാഥ് സിംഗ് ചർച്ച തുടങ്ങും. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനുള്ള രാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോർട്ടിന് കഴിഞ്ഞ ദിവസമാണ്
Entertainment Kerala News

തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചായിരുന്നു പ്രതികരണം. ‘കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍
Kerala News

എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും.

എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. വിജിലൻസ് മേധാവി യോഗേഷ് ഗുപ്തക്ക് അന്വേഷണ ചുമതല. എഡിജിപിയെക്കൾ ഉയർന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തക്ക് മാത്രമാണ്. 5 വിഷയങ്ങളാണ് അന്വേഷിക്കുക. ഇന്നലെയാണ് ഡിജിപിയുടെ ശിപാർശ സർക്കാർ അം​ഗീകരിച്ചത്. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിർമാണവും അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത്
India News

ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം ; പ്രതിഷേധിച്ച ഡോക്ടേഴ്സ് സമരം അവസാനിപ്പിച്ചു.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാവെ പ്രതിഷേധിച്ച ഡോക്ടേഴ്സ് സമരം അവസാനിപ്പിച്ചു. സെപ്റ്റംബർ 21 മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. കൊല്ലപ്പെട്ട യുവ ഡോക്ടറിന് നീതി തേടി സമരം ചെയ്യുന്ന ഡോക്ടർമാരാണ് സമരം അവസാനിപ്പിച്ചത്. ഇന്ന് ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നും സിബിഐ
Kerala News

മൂന്നാർ ഏക്കോ പോയിന്റിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; വിനോദ സഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു.

മൂന്നാർ ഏക്കോ പോയിന്റിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം മാട്ടുപ്പെട്ടി എക്കോ പോയിന്റ് ബോട്ടിങ് സെന്ററിലുണ്ടായ സംഘർഷത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. പ്രവേശന പാസിനെ ചൊല്ലിയായിരുന്നു തർക്കം. സ്ഥലത്തെ ഫോട്ടോഗ്രാഫർമാർ പ്രവേശന പാസില്ലാതെ ബോട്ടിങ് സെന്ററിനുള്ളിൽ കടക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ഇത് സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. വിനോദസഞ്ചാരികളായ