ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ ആരംഭിച്ചിരുന്നു. നാവികസേനയുടെ പരിശോധനയിൽ അടയാളപ്പെടുത്തിയ സ്പോട്ടിലെ മണ്ണും, കല്ലുകളുമായിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം
അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സിനിമാ താരങ്ങൾ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം. അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ ഇന്നലെ വൈകീട്ടാണ്
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൾഹാദ് ജോഷി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍
നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് നടപടി. നടനും എംഎൽഎയുമായ മുകേഷിനെതിരെയും പരാതി നൽകിയയിരുന്ന നടിക്കെതിരെയാണ് കേസ്. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി.
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. അമേരിക്ക ആസ്ഥാനമായ റിപ്പിള്‍ ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ് സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലില്‍ കാണുന്നത്. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രശ്‌നം തുടങ്ങിയത്. യൂട്യൂബില്‍ സുപ്രീംകോടതി ലൈവ് സ്ട്രീമിംഗ് ടൈപ്പ് ചെയ്താല്‍ റിപ്പിള്‍ ലാബിന്റെ
ചെന്നൈ: തമിഴ്നാട്ടിൽ ഓർഡർ ചെയ്ത സാധനങ്ങൾ ഡെലിവറി ചെയ്യാൻ വൈകിയതിന് അധിക്ഷേപം നേരിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. പവിത്രൻ (19) ആണ് മരിച്ചത്. യുവാവിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സാധനങ്ങൾ ഡെലിവറി ചെയ്യാൻ വൈകിയെന്നും കസ്റ്റമർ അധിക്ഷേപിച്ചതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും
അമിത ജോലിഭാരത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് ആൻമേരി. ജോലിഭാരം അന്നയെ തളർത്തിയിരുന്നുവെന്ന് ആൻ മേരി പറഞ്ഞു. 18 മണിക്കൂർ വരെയാണ് ജോലി ചെയ്തിരുന്നത്. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് അന്നയുമായി സംസാരിച്ചിരുന്നുവെന്ന് ആൻമേരി പ്രതികരിച്ചു. അന്ന ശനി ,ഞായർ ദിവസങ്ങളിലും അവധിയില്ലാതെ ജോലിയെടുത്തിരുന്നു. നാല് മണിക്കൂർ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു സിം ൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്,
കൊച്ചി: ചാറ്റേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി കൂടുതൽ പേർ. അമിത ജോലി ഭാരത്താൽ കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ ജോലി ചെയ്ത ഏണസ്റ്റ് & യംഗ് എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരെയാണ് പരാതികൾ. മാനസിക പീഡനം, നിയമ വിരുദ്ധമായി സ്ഥാപനത്തിൽ നിന്ന് പുറത്താക്കൽ, അവധി അനുവദിക്കാതെയുള്ള ജോലി സമ്മർദം തുടങ്ങിയ ആരോപണങ്ങളാണ്
സംസ്ഥാനത്തെ നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്തനായി എത്തുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത