മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ നിന്ന് സംഘം പണം തട്ടിയത്. കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ്
കണ്ണൂർ: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാമ്പ് ശല്യം പതിവാകുന്നു. അഞ്ചാം നിലയിൽ വരെ പാമ്പുകളെത്തുകയാണ്. ഇന്നലെ നവജാത ശിശുക്കളുടെ ഐസിയുവിനടുത്താണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം കാർഡിയോളജി വിഭാഗത്തിലുമെത്തി. പരിസരം വൃത്തിയായി സൂക്ഷിക്കാത്തതാണ് പാമ്പുകൾ ആശുപത്രി താവളമാക്കാൻ കാരണമെന്നാണ് പരാതി. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിലാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ
കൊല്ലം : ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ
കൊച്ചി: സെക്സ് റാക്കറ്റിന്റെ കണ്ണികൾ എന്ന് സംശയിക്കപ്പെടുന്നവർ കൊച്ചിയിൽ പൊലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഘമാണ് പിടിയിലായത്. രണ്ട് വനിതകൾ ഉൾപ്പെടെ മൂന്ന് പേരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ജഗത, സെറീന, വിപിൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക്. സർക്കാരിനെതിരെയും പൊലീസ് സേനയ്ക്കെതിരെയും ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ആർഎസ്എസ് – എഡിജിപി കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് ഉറ്റുനോക്കുന്നത്. മാത്രമല്ല, തൃശൂർ പൂരം കലക്കൽ വിവാദത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണം
കൊച്ചി: നടൻ സിദ്ദീഖിനോട് സേവന നികുതിയുമായി ബന്ധപ്പെട്ട ജിഎസ്ടി വിഭാഗം നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ രണ്ടാഴ്ചക്കകം മറുപടി നൽകാൻ ഹൈക്കോടതിയുടെ നിർദേശം. ആഗസ്റ്റ് രണ്ടിനാണ് 2017 മുതൽ 2020 വരെയുള്ള നികുതിയുമായി ബന്ധപ്പെട്ടുളള കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ സിദ്ദീഖ് നോട്ടീസ് നൽകാനുണ്ടായ
ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നത് മുതലാണ് നിയമനം. അഞ്ച് മന്ത്രിമാരുടെ പട്ടികക്കും രാഷ്ട്രപതിയുടെ അംഗീകാരം നൽകി. വൈകിട്ട് 4 30നാണ് സത്യപ്രതിജ്ഞ. സുൽത്താൻപൂരിൽ നിന്നുള്ള എംഎൽഎ മജ്‌റ മുകേഷ് അഹ്ലാവത് മന്ത്രിസഭയിൽ
ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം സ്വദേശി രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക് രാജാണ് മരിച്ചത്. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് തൂണുകളുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിൽ ഒരു തൂണാണ് കുട്ടിയുടെ മുകളിലേക്ക് വീണത്. അടുത്ത നിന്ന
കൊല്ലത്ത് 19-കാരനെ കൊലപ്പെടുത്തി. മകളുടെ ആൺ സുഹൃത്തിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. മരിച്ചത് അരുൺ എന്ന യുവാവാണ്. സംഭവത്തിന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ കീഴടങ്ങി. നാൻസി വില്ലയിൽ പ്രസാദാണ് പൊലീസിൽ കീഴടങ്ങിയത്. പ്രസാദിന്റെ ബന്ധു അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.
ഗുരുതര ആരോപണങ്ങൾ നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ എന്ത് നടപടിയെടുക്കുമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. അപ്രധാന തസ്തികയിലേക്ക് മാറ്റി എതിർപ്പ് ശമിപ്പിക്കാനാണ് സർക്കാർ ശ്രമം. സഭാസമ്മേളനം തുടങ്ങുന്നതിനുമുൻപ് എംആർ അജിത്കുമാറിനെ മാറ്റിനിർത്താനാണ് സാധ്യത. അതേസമയം തൃശൂർ പൂരം വിവാദത്തിലെ അന്വേഷണറിപ്പോർട്ട് ഉടൻ കൈമാറിയേക്കും. ചെന്നൈയിലുള്ള എഡിജിപി