ഷിരൂരിൽ തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെ സ്ഥലത്തെത്തി. വൈകുന്നേരമാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഡ്രഡ്ജറിൽ കോരിയെടുത്ത മണ്ണ് കോരിയെടുക്കുന്നതിനിടെയാണ് അസ്ഥിഭാഗം കിട്ടിയത്. കണ്ടെത്തിയ
കാസറഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചത്. മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു മണികണ്ഠൻ. പനി ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. കാസറഗോഡ് ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെ ചികിത്സ തേടിയിരുന്നു.
EMSനേയും പി.വി അന്‍വറിനേയും തമ്മില്‍ താരതമ്യപ്പെടുത്താനേ പാടില്ലെന്ന് എ.എ റഹീം എംപി. 140 എം.എല്‍എമാരില്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ടയാളായിരുന്നു അൻവർ. മാധ്യമങ്ങള്‍ വേട്ടയാടിയ ആളായിരുന്നു പി.വിഅന്‍വർ, ഒറ്റദിവസം കൊണ്ട് അന്‍വര്‍ മാധ്യമങ്ങള്‍ക്ക് വിശുദ്ധനായി മാറിയെന്നും റഹീം കൂട്ടിച്ചേര്‍ത്തു. അന്‍വറിനെ നിലവില്‍ പിന്തുണയ്ക്കുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. ശരിയായ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ പരാമർശത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് അന്ന സെബാസ്റ്റിൻറെ അച്ഛൻ സിബി ജോസഫ്. ഒരു മന്ത്രി ഇങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. അന്ന ആത്മവിശ്വാസമുള്ള കുട്ടിയാണ് അതുകൊണ്ടല്ലേ അവൾ ജോലി നേടിയത്, ആർക്കും എന്തും പറയാമല്ലോ സിബി ജോസഫ് പറഞ്ഞു. അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രമായ പരാമർശമായിരുന്നു നിർമല സീതാരാമൻ നടത്തിയത്. വീടുകളില്‍ നിന്ന്
ഷിരൂർ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ ഉഡുപ്പിയിലേക്ക് മടങ്ങുന്നു. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു. ഇന്ന് രാവിലെ തിരച്ചിലിനായി എത്തിയിരുന്ന മാൽപെയെ കോൺടാക്ട് പോയിന്റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്പനി അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മാൽപെ തന്റെ നിരാശ
അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണത്തില്‍ വിചിത്ര പരാമര്‍ശവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും മന്ത്രി പറഞ്ഞു. ചെന്നൈയില്‍ ഒരു സ്വകാര്യ കോളജിലെ ചടങ്ങില്‍ പങ്കെടുത്തായിരുന്നു പരാമര്‍ശം. ജോലി സമ്മര്‍ദംമൂലം ഒരു പെണ്‍കുട്ടി
തൃശൂരിൽ രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ഇന്ന് രാവിലെ ചേലൂർ പള്ളിയിൽ വച്ചാണ് അപകടം നടന്നത്. രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ(2) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം കാസർഗോഡ് ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു പിഞ്ചു
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സ്ഥാനമാനങ്ങളെ ചൊല്ലി പ്രസിഡന്റ് പി.ടി. ഉഷയും എക്‌സിക്യൂട്ടീവ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മറനീക്കി പുറത്തേക്ക്. ഐഒഎ ഭരണഘടനയും സ്പോര്‍ട്സ് കോഡും ലംഘിച്ച് സ്ഥാനങ്ങള്‍ വഹിക്കുന്നുവെന്ന പേരിലാണ് പി.ടി ഉഷയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരസ്പരം തര്‍ക്കമുണ്ടായിരിക്കുന്നത്. കലഹം രൂക്ഷമായതോടെയാണ് ഇക്കാര്യം സംബന്ധിച്ച് മാധ്യമങ്ങളില്‍
കൊച്ചി: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി സോണിയാണ് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. പെരുമ്പാവൂരിലെ അഥിതി തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിലെത്തിയ പ്രതി കൂട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന മാതാപിതാക്കളും