Home Articles posted by Editor (Page 282)
Kerala News

കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ തിരക്ക്

തിരുവനന്തപുരം: ഗതാഗതമന്ത്രി ഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകള്‍ രണ്ടുമാസത്തെ യാത്ര പൂർത്തിയാക്കുമ്പോൾ വൻ ഹിറ്റായി മാറുകയാണ്. കെഎസ്ആർടിസിയിൽ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാരേറെയാണ്. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മിഷൻ നേടിയത്. 14,10,100 രൂപയാണ് രണ്ടു മാസം ഫീസ് ഇനത്തിൽ
Kerala News

പാലക്കാട് കന്നുപൂട്ട് മത്സരം; സംഘാടകര്‍ക്കെതിരെ കേസ്.

പാലക്കാട് ആലത്തൂര്‍ തോണിപ്പടത്ത് കന്നുപൂട്ട് മത്സരം നടത്തിയ സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. സെപ്റ്റംബര്‍ എട്ടിന് കൊളറോഡിലാണ് മത്സരം സംഘടിപ്പിച്ചത്. നിയമാനുസൃതമല്ലാതെ കന്നുപൂട്ട് മത്സരം നടത്തിയെന്നും, മൃഗങ്ങളെ ഉപദ്രവിച്ചുവെന്നും കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചുവെന്നുമാണ് പരാതി. ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍
India News

ചെന്നൈ-ദുബായ് എമിറേറ്റ്‌സ് വിമാനത്തില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.

ചെന്നൈ: ചെന്നൈ-ദുബായ് എമിറേറ്റ്‌സ് വിമാനത്തില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കവെയായിരുന്നു സംഭവം. വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണ് പുക ഉയര്‍ന്നത്. ബോഡിങിനായി യാത്രക്കാര്‍ കാത്ത് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. അമിതമായി ഇന്ധനം നിറച്ചതാണ് പുകയ്ക്ക്
Kerala News

ബലാത്സംഗ കേസ്; സിദ്ദിഖിനായി വ്യാപക തിരച്ചിൽ

ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം മുന്നോട്ട് പോകവേ നിർണായക നീക്കവുമായി സിദ്ദിഖ്. സുപ്രീം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായി വിവരം. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും സിദ്ദിഖിനായി പൊലീസ് തിരച്ചിൽ നടത്തി. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുൻപിൽ ആണ് കാർ
Kerala News

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ CP4 സ്പോട്ടിൽ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും അർജുന്റെ ലോറിയുടെ ഭാഗമായ ഒന്നും കണ്ടെത്താനായില്ല. അതിനിടെ ഉത്തര കന്നഡ ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്നാണ്
India News

ബി.ജെ.പിയും തള്ളിയതോടെ കാർഷിക ബില്ലുകളിൽ താൻ പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായ നിലപാടെന്ന് വിശദീകരിച്ച് കങ്കണ

ബി.ജെ.പിയും തള്ളിയതോടെ കാർഷിക ബില്ലുകളിൽ താൻ പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായ നിലപാടെന്ന് വിശദീകരിച്ച് നടിയും എം.പിയുമായ കങ്കണ റണാവഠ്. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് കങ്കണ കുഴപ്പത്തിലായത്. സംഭവത്തിൽ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് കങ്കണയെ പരസ്യമായി തള്ളിപ്പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ ചുമതലപ്പെടുത്തിയ ആളല്ല കങ്കണയെന്നും അവർ
Kerala News

രാത്രിയില്‍ വീട്ടില്‍ എത്തി നഗ്നതാപ്രദര്‍ശനം നടത്തുന്ന യുവാവിനെ കുടുക്കിയത് യുവതി സൈബര്‍ സെല്ലിന് നല്‍കിയ പരാതി

കോഴിക്കോട്: രാത്രിയില്‍ വീട്ടില്‍ എത്തി നഗ്നതാപ്രദര്‍ശനം നടത്തുന്ന യുവാവിനെ കുടുക്കിയത് യുവതി സൈബര്‍ സെല്ലിന് നല്‍കിയ പരാതി. ഈ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് പുതുപ്പാടി പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലി(22)ലേക്ക് അന്വേഷണം എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐഡി ഉണ്ടാക്കി ഫാസില്‍ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. പിതാവ്
Kerala News

തിരുവനന്തപുരം: മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച ശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍ ബാര്‍ ജീവനക്കാര്‍ ചോദ്യം ചെയ്തതിന്റെ പ്രതികാരമായി 11 കെവി ഫീഡര്‍ ഓഫ് ചെയ്ത ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോട്ടയം തലയാഴത്തെ ആകെ ഇരുട്ടിലാക്കിയ സംഭവം വിവാദമായിരുന്നു. കെഎസ്ഇബി തലയാഴം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി
India News

വിവാദങ്ങള്‍ക്കിടയിലും തിരുപ്പതി ക്ഷേത്രത്തില്‍ 4 ദിവസം കൊണ്ട് വിറ്റത് 14 ലക്ഷം ലഡു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആരോപണം ആന്ധ്രപ്രദേശില്‍ കത്തി നില്‍ക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും ലഡു വില്‍പ്പന കാര്യമായിത്തന്നെ നടന്നുവെന്ന് ക്ഷേത്രം അധികാരികള്‍ വിശദമാക്കുന്നു. നാല് ദിവസത്തിനിടയില്‍ 14 ലക്ഷം തിരുപ്പതി ലഡു വിറ്റുവെന്നാണ് കണക്ക്. സെപ്റ്റംബര്‍ 19ന് 3.59 ലക്ഷവും, സെപ്റ്റംബര്‍
Kerala News Top News

പൂരം അട്ടിമറിക്ക് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടായെന്ന് കണ്ടെത്തൽ

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് എ‍ഡിജിപി എം ആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ നിർണായക വിവരങ്ങൾ പുറത്ത്. പൂരം അട്ടിമറിക്ക് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടായെന്ന് കണ്ടെത്തൽ. പൂരം അട്ടിമറിക്കാൻ ഗുഢാലോചന നടന്നെന്നും അതിൽ തുടർ അന്വേഷണം വേണമെന്നും റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്കെതിരെ നിർണായക പരാമർശമുണ്ട് അന്വേഷണ റിപ്പോർട്ടിൽ. സ്ഥാപിത താല്പര്യങ്ങൾക്കു