Home Articles posted by Editor (Page 273)
Kerala News Top News

‘അജിത് കുമാറിനെ ഇപ്പോള്‍ പുറത്താക്കാന്‍ പാകത്തില്‍ തെളിവുകള്‍ കൈമാറി, എന്നിട്ടും സര്‍ക്കാര്‍ സംരക്ഷിക്കുന്നു, ആഞ്ഞടിച്ച് അന്‍വര്‍

ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എം ആര്‍ അജിത് കുമാറിനെ നിലനിര്‍ത്തിയതില്‍ ഇന്നത്തെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവച്ച് രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍. ആര്‍എസ്എസുമായി അജിത് കുമാര്‍ ബന്ധം തുടരുകയാണെന്നും അജിത് കുമാറിനെ ഇറക്കി വിടാന്‍ പാകത്തിനുള്ള
Kerala News

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍  വൈദ്യുതി മൂന്ന് മണിക്കൂറോളം തടസപ്പെട്ട സംഭവത്തില്‍  ബാലാവകാശ കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തും.

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ വൈദ്യുതി മൂന്ന് മണിക്കൂറോളം തടസപ്പെട്ട സംഭവത്തില്‍ താത്ക്കാലിക ആശ്വാസം. വൈദ്യുതി താത്കാലികമായി പുനസ്ഥാപിച്ചു. അടിയന്തര ഇടപെടലിന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ സംഭവത്തില്‍ ഇടപെട്ടിരുന്നു. രോഗികള്‍ എല്ലാവരും
Kerala News

ദേശീയപാതയിൽ യാത്രക്കാരെ ആക്രമിച്ച് 2 കോടിയുടെ സ്വർണ്ണം കവർന്ന കേസിൽ 5 പേർ അറസ്റ്റിൽ

തൃശ്ശൂർ : മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാത കല്ലുടുക്കിൽ വച്ച് യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടിയുടെ രൂപയുടെ സ്വർണ്ണം കവർന്ന കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ്, ഷിജോ വർഗീസ്, തൃശ്ശൂർ സ്വദേശികളായ സിദ്ദിഖ്, നിശാന്ത്, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. ആസൂത്രകൻ റോഷൻ കർണാടകയിലും തമിഴ്നാട്ടിലും സമാന കേസുകളിൽ പ്രതിയാണ്. 22 കവർച്ചാക്കേസുകളാണ്
Kerala News

ഫോണ്‍ ചോര്‍ത്തലില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു.

കൊച്ചി: ഫോണ്‍ ചോര്‍ത്തലില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസ്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംസ്ഥാന പൊലീസ്
Kerala News

നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പരാതി

നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പരാതി. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ടുപേരെ കസ്റ്റഡിയിലെടുത്തത് മറൈൻ ഡ്രൈവ് കടവന്ത്ര ഭാഗങ്ങളിൽ വച്ചാണ്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന്
India News

പാമ്പ് കടിയേറ്റ് അവശനായ യുവാവിനെ മദ്യപിച്ച് ഫിറ്റായതെന്ന് കരുതി പൊലീസ് പിടിച്ചു. കസ്റ്റഡിയിൽ 23കാരന് ദാരുണാന്ത്യം

പട്ന: പാമ്പ് കടിയേറ്റ് അവശനായ യുവാവിനെ മദ്യപിച്ച് ഫിറ്റായതെന്ന് കരുതി പൊലീസ പിടിച്ചു. കസ്റ്റഡിയിൽ 23കാരന് ദാരുണാന്ത്യം ബിഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം. അവശനായി കണ്ട യുവാവ് മദ്യപിച്ച് ഫിറ്റായതെന്നാണ് പൊലീസ് ധരിച്ചത്. ഇതോടെ പാമ്പ് കടിയേറ്റ് ചികിത്സയ്ക്കായി പ്രാഥമിക കേന്ദ്രത്തിലേക്ക് പോയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചികിത്സ വൈകിപ്പിച്ചുവെന്നാണ് 23കാരനായ പ്രസാദിന്റെ
Kerala News

ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊന്നു. നഗ്ലോയിയില്‍ ആണ് സംഭവം. നഗ്ലോയി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്ദീപാണ് കൊല്ലപ്പെട്ടത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഡ്രൈവര്‍ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. പത്ത് മീറ്ററോളം ദൂരം പൊലീസ് ഉദ്യോഗസ്ഥനെ വലിച്ചിഴച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അനധികൃത മദ്യ വില്‍പന നടത്തുന്ന
Entertainment Kerala News

ബാലചന്ദ്രമേനോനെതിരെ ആലുവ സ്വദേശിയായ നടിയുടെ ലൈംഗിക ആരോപണം; യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

ആലുവ സ്വദേശിയായ നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്തതിന് യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകൻ ബാലചന്ദ്ര മേനോൻറെ പരാതിയിലാണ് കൊച്ചി സൈബർ പൊലീസിൻറെ നടപടി. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്. തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ ഡിജിപിക്ക് ബാലചന്ദ്രമേനോൻ പരാതി നൽകിയിരുന്നു. നടൻമാർ ഉൾപ്പെടെ 7
Kerala News

ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ.

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ ഒരുവശം മുഴുവനും ചക്കക്കൊമ്പൻ പൂർണമായും തകർത്തു. ഒടുവിൽ സമീപവാസികൾ എല്ലാവരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ഇന്നലെ ആനയിറങ്കലിലെ റേഷൻ
Health Kerala News

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കുളിച്ചവരാണിവര്‍. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്രാട ദിനത്തിൽ കുട്ടികള്‍ വീടിന്