Home Articles posted by Editor (Page 268)
Kerala News

ടെലികോളർ ജോലി വാഗ്ദാനം ചെയ്ത് കംമ്പോഡിയയിലെത്തിയപ്പോൾ എഐ തട്ടിപ്പ്, മർദ്ദനം, മൂന്നാറിൽ നിന്ന് പ്രതി പിടിയിൽ

ഹരിപ്പാട്: ടെലികോളർ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം കംബോഡിയയിൽ എത്തിച്ച് നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ചിങ്ങോലി കൊച്ചുതെക്കതിൽ വീട്ടിൽ ബിനീഷ് കുമാറിനെ (34)യാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ മൂന്നാറിൽ നിന്നാണ് പ്രതി പിടിയിലായത്.
Kerala News

വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ യുവാവ് അക്രമിച്ചു

ആലപ്പുഴ: വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ യുവാവ് അക്രമിച്ചു. സംഭവത്തിൽ കഴുത്തിന് പരിക്കേറ്റ ഡോക്ടറെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ കലവൂരിൽ ആയിരുന്നു സംഭവം. ഇവർ വീട്ടിൽ പാചകം ചെയ്യുന്നതിനിടെ യുവാവ് അതിക്രമിച്ചു കയറി പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തെ മണ്ണഞ്ചേരി ആർപ്പുക്കര സ്വദേശിയായ സുനിൽ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന്
India News

26 ഐഫോൺ 16 പ്രോ മാക്‌സ് കടത്താൻ ശ്രമിച്ച യാത്രക്കാരിയെ അറസ്റ്റ് ചെയ്തു

ദില്ലി: ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് 26 ഐഫോൺ 16 പ്രോ മാക്‌സ് കടത്താൻ ശ്രമിച്ച യാത്രക്കാരിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദില്ലി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽവെച്ചാണ് യുവതി അറസ്റ്റിലായത്. വാനിറ്റി ബാഗിനുള്ളിൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ 37 ലക്ഷം രൂപയിലധികം വില വരുന്ന ഫോണുകൾ കടത്താനായിരുന്നു ശ്രമം. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ
Kerala News

‘ദ ഹിന്ദു’വിന് അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത് കെയ്‌സന്‍ സിഇഓ വിനീത് ഹാണ്ഡയും ‘സുബ്രഹ്‌മണ്യ’വും

ന്യൂഡല്‍ഹി:’ദ ഹിന്ദു’വിന് അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നത് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത് കെയ്‌സന്‍ സിഇഓ വിനീത് ഹാണ്ഡയും ‘സുബ്രഹ്‌മണ്യം’ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയും. സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ആരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ നിന്ന് ഇടതുപക്ഷ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ശോഭന കെ
Kerala News

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ രണ്ട് ഹനുമാന്‍ കുരങ്ങുകളെ കൂട്ടില്‍ തിരികെ എത്തിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ രണ്ട് ഹനുമാന്‍ കുരങ്ങുകളെ കൂട്ടില്‍ തിരികെ എത്തിച്ചു. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് കൂട്ടില്‍ തിരികെ എത്തിച്ചത്. ഒരു കുരങ്ങ് മരത്തില്‍ തുടരുകയാണ്. അല്‍പം മുമ്പാണ് രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെ കൂട്ടില്‍ എത്തിച്ചത്. കുരങ്ങുകള്‍ തിരികെ വരാതിരുന്ന സാഹചര്യത്തില്‍ നാളെയും മൃഗശാലയില്‍ സന്ദര്‍ശകരെ
India News

ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.

അഹമ്മദാബാദ്: ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ​ഗുജറാത്തിലെ കുന്ത്ലിയിലാണ് സംഭവം. ഗുജറാത്ത് സ്വദേശികളായ രമേശ്, ജയേഷ് എന്നിവരാണ് പിടിയിലായത്. പാളത്തിൽ ഇരുമ്പ് കമ്പി വെച്ച് അപകടമുണ്ടാക്കിയ ശേഷം യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സെപ്റ്റംബർ 25ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റാൻപൂർ പൊലീസ്
India News

പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് 145.60 കോടി

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്. ആസ്സാമിന് 716 കോടി, ബീഹാറിന് 655 കോടി എന്നിങ്ങനെയും പ്രഖ്യാപിച്ചു. 14 സംസ്ഥാനങ്ങള്‍ക്കായി ആകെ അനുവദിച്ചത് 5858.60 കോടി രൂപയാണ്.
India News

ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിനെ ഉപഭോക്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി.

ലഖ്നൗ: ഐഫോൺ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിനെ ഉപഭോക്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ എറിഞ്ഞതായും പൊലീസ് അറിയിച്ചു. കഴുത്ത് ഞെരിച്ചാണ് പ്രതികൾ ഡെലിവറി ഏജൻ്റിനെ കൊലപ്പെടുത്തിയത്. ലഖ്‌നൗവിലെ ചിൻഹട്ട് സ്‌റ്റേഷൻ ഏരിയയിലാണ് സംഭവം. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ ഉപയോഗിച്ചാണ് ഉപഭോക്താവ് ഐഫോൺ ഓർഡർ ചെയ്തത്. ഫോണിന്റെ
Kerala News

പി ബി അംഗമായ പിണറായി വിജയന് ആര്‍എസ്എസ് മനോഭാവമാണെന്ന പ്രചാരവേല നടക്കുന്നതായി സിപിഐഎം

തലശ്ശേരി: പി ബി അംഗമായ പിണറായി വിജയന് ആര്‍എസ്എസ് മനോഭാവമാണെന്ന പ്രചാരവേല നടക്കുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കോടിയേരി മുളിയില്‍നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പരാതികളില്‍ അന്വേഷണം നടക്കുകയാണ്. ഫലം ജനങ്ങളെ അറിയിക്കും. തെറ്റായ
International News

ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ.

പശ്ചിമേഷ്യയിൽ സംഘർഷം. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽ ഇതുവരെ കാര്യമായ ആൾനാശം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിക്കുന്നത്. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നിലവിലെ സാഹചര്യം വിലയിരുത്തി. താത്കാലികമായി അടച്ച വ്യോമപാത ഇസ്രയേൽ തുറന്നു. ഇസ്രേയേലിലെ