Home Articles posted by Editor (Page 267)
Kerala News

ശ്രീകാര്യം സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് കയ്യാങ്കളി

ശ്രീകാര്യം സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി. ബ്രാഞ്ച് സമ്മേളനം നിർത്തിവച്ചു. സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ പോർവിളി കയ്യാങ്കളിയിൽ അവസാനിച്ചു. ശ്രീകാര്യം ലോക്കൽ കമ്മറ്റിക്ക് കീഴിലെ ശ്രീകാര്യം ബ്രാഞ്ച് സമ്മേളനമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. പാർട്ടി
Kerala News

എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ ഡ്രൈ ഡേയിലും മദ്യവിൽപന.

എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ ഡ്രൈ ഡേയിലും മദ്യവിൽപന. എറണാകളും കച്ചേരിപ്പടിയിലെ ബാറിലാണ് ഗാന്ധിജയന്തി ദിനത്തിൽ ഇരട്ടിവിലയ്ക്ക് മദ്യം വിറ്റത്. കച്ചേരിപ്പടിയിലെ കിങ്‌സ് എമ്പയർ ബാറിലാണ് മദ്യ വിൽപന നടന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനടുത്താണ് മദ്യവിൽപന നടന്നത്. ഇരട്ടി വിലയ്ക്കാണ് ഗോഡൗണിൽ മദ്യം വിറ്റത്. ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയതിന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ
Kerala News

അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി. യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ്
International News

നേപ്പാളിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 241 ആയി.

അതിശക്തമായ മഴയെത്തുടർന്ന് നേപ്പാളിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 241 ആയി. കാണാതായ 29 പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രകൃതിദുരന്തത്തിൽ 159 പേർക്കാണ് പരിക്കേറ്റത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കാഠ്മണ്ഡു താഴ്വരയിലാണ് . 4,000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി പറഞ്ഞു. ആയിരത്തോളം പേർ
Kerala News

ലോറിയുടമ മനാഫ് അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നുവെന്ന് കുടുംബം

അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം സഹോദരി അ‍ഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു. ഇത്തരത്തിൽ
Kerala News Top News

ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഇടിമിന്നലിന് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കേരളത്തിൽ ഇന്ന് മുതൽ ഒക്ടോബർ ആറ് വരെ
Entertainment Kerala News

ലൈംഗികാതിക്രമ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല.

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നുമാണ് നടന്റെ തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമത്തെ തുടര്‍ന്നാണ് തീരുമാനം. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നടനെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കേസില്‍ നിവിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന്
Kerala News

‘മുഖ്യമന്ത്രി രാജിവെക്കണം; ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്മെൻ്റ്’; പിവി അൻ‌വർ

ദ ഹിന്ദു ദിന പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിവാദ അഭിമുഖത്തിൽ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. പി.ആർ ഏജൻസി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോൾ അത് തെളിഞ്ഞുവെന്നും 32 മണിക്കൂർ കഴിഞ്ഞിട്ടാണ് വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും അൻവർ പറഞ്ഞു. പുറത്ത് വന്നത് ഹിന്ദു പത്രവും മുഖ്യമന്ത്രിയും തമ്മിൽ
Kerala News

അജിത് കുമാറിനെ നീക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല; നേതൃയോഗം വിളിച്ച് CPI

നേതൃയോഗം വിളിച്ച് സിപിഐ. നാളെ ചേരുന്ന നേതൃയോഗത്തിൽ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദം ചർച്ചയാകും. എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് സിപിഐ ഉറച്ച് നിൽക്കും. മുന്നണിയിൽ വിഷയം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിൽ സിപിഐക്ക് അതൃപ്തിയുണ്ട്. എഡിജിപിക്കെതിരെ ഡിജിപി നടത്തുന്ന അന്വേഷണ റിപ്പോർട്ട്
Kerala News

തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ചെന്ന പരാതിയില്‍ യുവതി പിടിയില്‍.

കല്‍പ്പറ്റ: തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ചെന്ന പരാതിയില്‍ യുവതി പിടിയില്‍. സുല്‍ത്താന്‍ ബത്തേരി നെന്മേനി മലങ്കര അറക്കല്‍ വീട്ടില്‍ മുംതാസ് (22)നെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28ന് കേണിച്ചിറ ടൗണിലുള്ള ടെക്‌സ്‌റ്റൈല്‍ ഷോപ്പിലും മെഡിക്കല്‍ ഷോപ്പിലും അടിവസ്ത്രത്തിന്‍റെ ബട്ടണ്‍ പൊട്ടി പോയി എന്നും ഇത് ശരിയാക്കുന്നതിന് സൗകര്യം ചെയ്തു