Home Articles posted by Editor (Page 266)
Kerala News

രണ്ട് പീഡനക്കേസുകൾ ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയായ സി സി സജിമോനെ ലോക്കൽ കമ്മിറ്റി സമ്മേളന പ്രതിനിധി

തിരുവല്ല: രണ്ട് പീഡനക്കേസുകൾ ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയായ സി സി സജിമോനെ ലോക്കൽ കമ്മിറ്റി സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തു. സിപിഐഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സമ്മേളനത്തിലാണ് സജിമോനെ പ്രതിനിധിയായി തിരഞ്ഞെടുത്തത്. സജിമോൻ ഉൾപ്പെടെ 5 പേരെയാണ് എൽ സി സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തത്.
India News

ഉത്തർപ്രദേശിലെ ബറേലിയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് മരണം.

  ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിൽ ഫാക്ടറിയോട് ചേർന്നുള്ള നാല് വീടുകൾ തകർന്നതായും ബറേലി പൊലീസ് അറിയിച്ചു. ബറേലിയില്‍ സിരൗലി പ്രദേശത്ത് ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് വീടുകൾ തകർന്നതായാണ് വിവരം.
Kerala News

ബലാത്സംഗകേസിൽ നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല

ബലാത്സംഗകേസിൽ നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല. ചോദ്യം ചെയ്യലിന് തിടുക്കം വേണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. വിശദമായ നിയമോപദേശം തേടാനാണ് തീരുമാനം. ഇപ്പോൾ ചോദ്യം ചെയ്താൽ സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുമ്പോൾ സിദ്ദിഖിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. തെളിവുകൾ എല്ലാം ശേഖരിച്ചശേഷം ചോദ്യം ചെയ്താൽ മതിയെന്നാണ് തീരുമാനം. ബലാത്സംഗകേസിൽ സുപ്രീംകോടതി അറസ്റ്റ്
Kerala News

 മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം.

ലോറി ഉടമ മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അർജുന്റെ പേരിൽ പണപ്പിരിവ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ മനാഫ് നിഷേധിച്ചു. വിവാദങ്ങൾക്കിടെ, ഇന്ന് മുക്കത്ത് സ്വീകരണ പരിപാടിയിൽ മനാഫ് പങ്കെടുക്കും. ഗുരുതര ആരോപണങ്ങളാണ് മനാഫിനെതിരെ അർജുന്റെ കുടുംബം
Kerala News

സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ

മലയാള സിനിമയെ നന്നാക്കാൻ ഉറച്ച് സംസ്ഥാന സർക്കാർ. സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആഭ്യന്തര പരിഹാര സെല്ലിൽ സർക്കാർ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നം സമ്പൂർണമായി പരിഹരിക്കുമെന്ന് മന്ത്രി  പറഞ്ഞു. സിനിമനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ
Kerala News

കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി ശശി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു,; കെ സുധാകരൻ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി ശശി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ സിപിഐഎം നടപടി എടുത്തിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.അതിനാൽ തന്നെ പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാവാനാണ് സാധ്യത. പി ശശിയുടെ ചരിത്രം പരിശോധിക്കുമ്പോൾ അത് ശരിയാകാനാണ്
Kerala News

അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുക്കുമോ എന്ന് ഇന്ന് അറിയാം

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുക്കുമോ എന്ന് ഇന്ന് അറിയാം. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപിത നിലപാട്. അനധികൃത സ്വത്ത് സമ്പാദനം, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി,
Kerala News

വിവാദങ്ങള്‍ക്കിടെ സിപിഐ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സിപിഐ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. എകെജി സെന്ററിലാണ് കൂടിക്കാഴ്ച. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ വിവിധ ആരോപണങ്ങളില്‍ നാളെ ഡിജിപി അന്വേഷണ
Kerala News

മനാഫ്, മൽപെ എന്നിവർക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു; കാർവാർ എസ്‌പി

മനാഫ് തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചുവെന്ന് കാർവാർ എസ്‌പി എം നാരായണ.മനാഫ്, മൽപെ എന്നിവർക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു. അർജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും ഉത്തര കന്നഡ എസ്‌പി എം നാരായണ വ്യക്തമാക്കി. മാൽപെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎൽഎ ക്കും എസ്പിക്കും കാര്യം മനസിലായി മനാഫിന് യുട്യൂബ് ചാനൽ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം
Kerala News

കൊല്ലം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം. പ്രത്യേക ട്രെയിൻ അനുവദിച്ചു

കൊല്ലം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം. പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായി. കൊല്ലം എറണാകുളം റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. ഈമാസം ഏഴാം തീയതി മുതൽ സർവീസ് ആരംഭിക്കും.റെയിൽവേ പ്രത്യേക സർവീസ് ആരംഭിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ അപേക്ഷയിലാണ്. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസം സർവീസ്. സർവീസ് ക്രമീകരിച്ചിരിക്കുന്നത്