Home Articles posted by Editor (Page 265)
Kerala News

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ സംരക്ഷിച്ച് സര്‍ക്കാര്‍; യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നാണ് വിചിത്രവാദം

നവകേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ സംരക്ഷിച്ച് സര്‍ക്കാര്‍. കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ജെഎഫ്എംസിയില്‍ റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഗണ്‍മാന്‍മാര്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ
Entertainment Kerala News

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിതയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍
Kerala News

സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം.

കോഴിക്കോട്: സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അര്‍ജുന്റെ സഹോദരി അഞ്ജുവാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ
Kerala News

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി. ഇന്ന് ഉച്ചയോട് കൂടിയാണ് പിടികൂടിയത്. ഉച്ചയോടുകൂടി കെഎസ്ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്. മൃഗശാല ഡയറക്ടർ അടക്കമുള്ള ജീവനക്കാരുടെ നേതൃത്വത്തിലാണ് ഉദ്യമം. ഒരു മണിക്കൂർ നീണ്ട
Kerala News

വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബത്തെയും നഷ്ടപ്പെട്ട ‘ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും,  പ്രഖ്യാപനവുമായി മുഖ്യമന്ത്രി

വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും കാര്യമായ സഹായം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലപ്രദമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് അദ്ദേഹം
Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല, കേസുമായി പോകാൻ ഇരകളെ നിർബന്ധിക്കാനാവില്ല; ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം സർക്കാർ മുഖേന കൈമാറിയതിനൊപ്പം രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയും ഹൈക്കോടതിയിൽ വിവരങ്ങൾ ധരിപ്പിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിലും സർക്കാരിന്റെ സത്യവാങ്മൂലം പ്രത്യേകമായും സമർപ്പിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയ പലരും പ്രതികളുടെ
Kerala News

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടിട്ടും എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ ചോദിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടും താന്‍ ഇതേ ചോദ്യം ചോദിക്കുന്നുവെന്നും എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശവിരുദ്ധ
Kerala News Top News

പൂരം അലങ്കോലപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായത് ​ഗൗരവകരമാണെന്ന് മുഖ്യമന്ത്രി

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സർക്കാർ ​ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം അലങ്കോലപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായത് ​ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തു‍ടർന്നാണ് സമ​ഗ്ര അന്വേഷണത്തിന് തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യെ . അതിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 23 ന് പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചെന്ന് മുഖ്യമന്ത്രി
Kerala News

ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി: അർദ്ധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയായിരുന്നു സംഭവം. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളം
Kerala News

സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് സ്കൂളുകളിൽ ജനറൽ നഴ്സിങ് പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിച്ചതായി കണ്ടെത്തൽ

കോട്ടയം: സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് സ്കൂളുകളിൽ ജനറൽ നഴ്സിങ് പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിച്ചതായി കണ്ടെത്തൽ. 58% മാത്രം മാർക്ക് ലഭിച്ച കുട്ടിക്ക് പോലും ജനറൽ കാറ്റഗറിയിൽ അഡ്മിഷൻ ലഭിച്ചതായി കണ്ടെത്തി. സർക്കാർ കണ്ടീഷണൽ അഫിലിയേഷൻ നൽകിയ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ നഴ്സിംഗ് കൗൺസിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ വ്യക്തമായത്. ജനറൽ നഴ്സിംഗ് പ്രവേശനത്തിൽ സംവരണവും മെരിറ്റും