ചെന്നൈ: ട്രെയിനിന്റെ പടിയിലിരുന്ന് യാത്രചെയ്യുന്നതിനിടെ പുറത്തേക്ക് തെന്നി വീണ് യാത്രക്കാരന് ദാരുണാന്ത്യം. തമിഴ്നാട് കടലൂർ സ്വദേശിയായ ബാലമുരുകൻ (24) ആണ് മരിച്ചത്. ട്രെയിനിന്റെ പടിയിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ബാലമുരുകൻ കാല്
ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ വീണ്ടും സുപ്രീംകോടതിയിൽ പറഞ്ഞിരിക്കുന്നു. വിഷയത്തിൽ കൂടിയോലോചനകൾ വേണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തേക്കാൾ സാമൂഹികമായ വിഷയമാണെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയിൽ
കാസര്‍കോട്: പി വി അന്‍വര്‍ എംഎല്‍എക്ക് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും. ജില്ലയില്‍ പൊലീസ് പിടിച്ച ഹവാല പണം പൂര്‍ണമായും കോടതിയില്‍ ഹാജരാക്കാതെ ഉദ്യോഗസ്ഥര്‍ മുക്കിയെന്ന ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് 25ന് ഹൊസ്ദുര്‍ഗ് പൊലീസ് നടത്തിയ പരിശോധനയില്‍ അണങ്കൂര്‍ ബദരിയ ഹൗസില്‍ ബി എം ഇബ്രാഹിമില്‍ നിന്ന് ഏഴ് ലക്ഷം രൂപ
തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പൂരത്തിൽ അജിത് കുമാർ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷി നേതാക്കളെ ഇക്കാര്യം അറിയിച്ചു. പോലീസും ജനങ്ങളും
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് ദിവസം മാത്രം നീണ്ടുനിൽക്കുന്ന സഭാ കാലയളവിൽ കാത്തിരിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളാണ്. ആദ്യ ദിവസമായ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിയും മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിക്കുക
ലഡാക്കിൽ വിമാനാപകടത്തിൽ 56 വർഷം മുൻപ് മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം രാവിലെ 10 മണിയോടെ ജന്മനാടായ പത്തനംതിട്ട ഇലന്തൂരിൽ എത്തിക്കും. ജ്യേഷ്ഠ സഹോദര പുത്രൻ താമസിക്കുന്ന വീട്ടിലാകും ആദ്യം എത്തിക്കുക. വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം ഏതാണ്ട് രണ്ടുമണിക്കൂറോളം പ്രാർത്ഥനാ ശുശ്രൂഷകൾക്ക് വേണ്ടി ഇവിടെ സൂക്ഷിക്കും. 12 മണിയോടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന പള്ളിയിലേക്ക്
ഹൈദരാബാദ്: തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയ്‌ക്കെതിരേ മാനനഷ്ടത്തിന് പരാതി നൽകി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന. മന്ത്രിയുടെ ആരോപണങ്ങൾ തന്നെയും കുടുംബത്തേയും അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും ഇത് ക്രമിനൽ കുറ്റമാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിയിൽ പറയുന്നു. തെന്നിന്ത്യൻ താരം സാമന്ത റുത്ത് പ്രഭുവും നടൻ നാഗചൈതന്യയും വിവാഹമോചിതരായതിന് പിന്നിൽ
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് അര്‍ജുന് ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. അര്‍ജുന്റെ പേരില്‍ താന്‍ ഒരു തരത്തിലുമുള്ള പി ആര്‍ വര്‍ക്കോ പണപ്പിരിവോ നടത്തിയിട്ടില്ലെന്ന് മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. പണപ്പിരിവ് നടന്നോയെന്ന് ആര്‍ക്കും അന്വേഷിക്കാം. താന്‍ അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് തെളിഞ്ഞാല്‍
പി വി അന്‍വറിന് എതിരെ നിയമ നടപടിക്കൊരുങ്ങി മുഖ്യമന്ത്രിയുടെ പൊളിക്കല്‍ സെക്രട്ടറി പി ശശി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ കെ വിശ്വന്‍ മുഖേനയാണ് നോട്ടിസ് അയച്ചത്. അന്‍വറിന്റെ പതിനാറ് ആരോപണങ്ങളിലാണ് നോട്ടിസ് അയച്ചത്. ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍ ക്രിമിനല്‍ നടപടി എടുക്കുമെന്ന്
സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന നടന്‍ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ കേസെടുത്തു. കൊച്ചി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. നടിയുടെ അഭിഭാഷകന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി സൈബര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്തതിന് യൂട്യൂബ് ചാനലിനെതിരെയും പൊലീസ്