കണ്ണൂരില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശു വികസന
കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല. തെരച്ചിൽ താൽക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചിൽ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തുക. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഏറ്റുമുട്ടിയത്.
പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്. ടോള്‍ വഴി സമീപപ്രദേശത്തെ സ്‌കൂളുകളിലേക്ക് സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കാണ് രണ്ടുലക്ഷത്തോളം രൂപവരെ പിഴ അടയ്ക്കാനായി വക്കീല്‍ നോട്ടീസ് എത്തിയിരിക്കുന്നത്. ടോള്‍ കമ്പനിയായ തൃശ്ശൂര്‍ എക്‌സ്പ്രസ് ലിമിറ്റഡിന്റെ പേരില്‍ ആണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 2022 മാര്‍ച്ച് 9 മുതല്‍ 2024
കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീർഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി എം ബി രാജേഷ്. ആശുപത്രി ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ദീർഘ അവധി അനുവദിക്കരുതെന്നും മറ്റെല്ലാ ദീർഘ അവധികൾ റദ്ദാക്കാനും മന്ത്രി തദ്ദേശ വകുപ്പിന് നിർദ്ദേശം നൽകി. തദ്ദേശ വകുപ്പ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പിന് പരിക്ക്. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിങാണ് തകര്‍ന്നു വീണത്. ട്യൂബ് ലൈറ്റുകള്‍ ഉള്‍പ്പെടെ അഡീഷണല്‍ സെക്രട്ടറിയുടെ തലയില്‍ വീണു. തലയ്ക്ക് പരിക്കേറ്റ അജി ഫിലിപ്പിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. അപകടം
നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈകോടതി. 1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരടക്കമുള്ള 17 പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി
പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ഒപ്പം ഒരു എംപിയും മൂന്ന് എംഎല്‍എമാരും ചാടിരുന്നു. ബിജെപി എംപി ഹേമന്ദ് സവ്ര, എംഎല്‍എമാരായ കിരണ്‍ ലഹാമതെ, കിരാമന്‍ ഖോസ്‌കര്‍, രാജേഷ് പാട്ടീല്‍ എന്നിവരാണ് കൂടെ ചാടി പ്രതിഷേധിച്ച മറ്റുള്ളവര്‍. താഴെ കെട്ടിയ സുരക്ഷ വലയില്‍
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും തെളിവില്ലേ? അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം; പൊലീസിലെ ഒരു വിഭാഗം സി.പി.എമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു; സര്‍ക്കാരിന് വിടുപണി ചെയ്യുന്നവരെ വെറുതെ വിടില്ല നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ സംസ്കാരം ഇന്ന് നടക്കും. നസ്റല്ലയുടെ വധത്തിനെതിരെ ലെബനനിൽ വൻ പ്രതിഷേധമാണുണ്ടായത്. ഹസൻ നസ്റല്ലയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് സ്ത്രീകളടക്കം നിരവധി പേരാണ് തെരുവിൽ ഇറങ്ങിയത്. ഡൗൺ വിത്ത് യുഎസ് , ഡൗൺ വിത്ത് ഇസ്രയേൽ എന്നീ മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു പ്രതിഷേധം. നസ്റല്ലുടെ വധത്തെ തുടർന്ന് ഇറാഖിലും പ്രതിഷേധ
കാസര്‍കോട്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ സ്കൂൾ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അജാനൂർ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്. നടന്ന് പോകവെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിലും കാറിലും ഇടിച്ചാണ് ബസ് നിന്നത്. അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.