എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒഡീഷ സ്വദേശിയായ തൊഴിലാളി മരിച്ചു. മൃഗ കൊഴുപ്പ് സംസ്‌കരണ കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനാനിപുരം പൊലീസ് സ്റ്റേഷന്‍
പുതിയ പാര്‍ട്ടി രൂപീകരിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. നാളെ മഞ്ചേരിയില്‍ വച്ച് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും. ഡിഎംകെയുടെ ഒരു കക്ഷിയായി അന്‍വറിന്റെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചേക്കുമെന്നും സൂചനയുണ്ട്. നാളെ വൈകീട്ട് 6 മണിക്കാണ് മഞ്ചേരിയില്‍ വച്ച് അന്‍വര്‍ വിളിച്ച പൊതുസമ്മേളനം നടക്കുന്നത്.
തൃശ്ശൂർ: തൃശ്ശൂരിലെ ലഹരിവേട്ടയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഗുരുവായൂർ കോട്ടപ്പടിയിൽ നിന്നും ചാവക്കാട് സ്വദേശി ഷാഫി, മൂന്നൈനി സ്വദേശി അക്ബർ, അണ്ടത്തോട് സ്വദേശി നിയാസ്, പാലയൂർ സ്വദേശി അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്. കാറിൽ കടത്താൻ ശ്രമിക്കവേ ആയിരുന്നു ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിലായത്. രണ്ടു കിലോ ഹാഷിഷ് ഓയിലും 20 കിലോ കഞ്ചാവും ഇവരിൽ നിന്നും
തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍. ടെലിവിഷനും ഇന്റര്‍നെറ്റും വരുന്നതിന് മുന്‍പ് റേഡിയോയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു
കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി. ജോയ്നഗർ പൊലീസ് സ്റ്റേ,ഷൻ പരിധിയിലെ മഹിഷ്മാരിയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണർ പൊലീസ് ക്യാമ്പിന് തീയിടുകയും സ്റ്റേഷൻ ഉപരോധിക്കുകയുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ട്യൂഷൻ ക്ലാസിലേക്ക്
ആര്‍എസ്എസ് നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ എഡിജിപി ചുമതല വഹിക്കാന്‍ അര്‍ഹനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപിയെ നീക്കണം എന്നത് തന്നെയാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ആ വാക്കുകളെ മാനിക്കുക സിപിഐയുടെ രാഷ്ട്രീയ കടമയാണെന്നും റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കുമെന്നും ബിനോയ് വിശ്വം
തീവ്രവാദ ബന്ധം സംശയിച്ച് രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കില്‍ എൻഐഎ റെയ്ഡ് നടത്തി. തീവ്രവാദ
പി വി അൻവർ DMK മുന്നണിയിലേക്ക്. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയ പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടികാഴ്ച നടത്തി. രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മതേതര പാർട്ടിയായിരിക്കും പുതിയ പാർട്ടി എന്നാണ് പി വി അൻവർ പറഞ്ഞത്. നാളെ വൈകിട്ടാകും പുതിയ പാർട്ടിയുടെ
കൊല്ലം: അഞ്ചലിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതി പിടിയിൽ. ഇടുക്കി കീരിത്തോട് സ്വദേശി സുനീഷാണ് അറസ്റ്റിലായത്. പലയിടത്തും സുനീഷ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ കൊട്ടാരക്കര സ്വദേശി സജയകുമാർ ഒരു മാസം മുമ്പ് പിടിയിലായിരുന്നു. ഇയാളെ
ഇടുക്കി: കനത്ത മഴ അവഗണിച്ച് നടത്തിയ ടാറിംഗ് മണിക്കൂറുകൾക്കകം പൊളിഞ്ഞു. ഇടുക്കിയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് – വണ്ണപ്പുറം റോഡിലെ ടാറിംഗാണ് പൊളിഞ്ഞത്. ഇതേത്തുടർന്ന് റോഡ് നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുണ്ടിയെരുമയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മയത്തും റോഡുകളിപ്പോൾ ടാർ ചെയ്യാം. പക്ഷേ